വാര്‍ത്തകള്‍

പ്രധാന കാലാവസ്ഥാമാറ്റ സംശയാലു എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി

കഴിഞ്ഞ പത്തു വര്‍ഷങ്ങളായി എണ്ണ, കല്‍ക്കരി കമ്പനികളില്‍ നിന്ന് $10 ലക്ഷം ഡോളര്‍ സാമ്പത്തിക സഹായം വാങ്ങി എന്ന് പ്രധാന കാലാവസ്ഥാമാറ്റ സംശയാലു സമ്മതിച്ചു. ഗ്രീന്‍പീസിന്റെ റിപ്പോര്‍ട്ടിലാണ് ഇത് പറഞ്ഞത്. Harvard-Smithsonian Centre for Astrophysics ലെ ശൂന്യാകാശ ശാസ്ത്രജ്ഞനായ (Astrophysics) Willie Soon ആണ് ഈ കാലാവസ്ഥാമാറ്റ സംശയാലു. 2001 ന് ശേഷം അദ്ദേഹം ExxonMobil, American Petroleum Insitute, Koch Industries, ലോകത്തിലേറ്റവും കൂടുതല്‍ കല്‍ക്കരി കത്തിക്കുന്ന ഊര്‍ജ്ജ കമ്പനിയായ Southern തുടങ്ങിയവരില്‍ നിന്ന് 2001 മുതല്‍ പണം കൈപ്പറ്റിയിട്ടുണ്ട്.

സീമന്‍സിന്റെ 6 MW direct drive കാറ്റാടി പരീക്ഷണ ഘട്ടത്തില്‍

ഗിയര്‍ബോക്സ് വേണ്ടത്ത പുതിയ സാങ്കേതിക വിദ്യയായ direct drive ഉപയോഗിക്കുന്ന 6MW കാറ്റാടി സീമന്‍സ് പരീക്ഷിച്ചുതുടങ്ങി. nacelle ഉം rotor blades ഉം കൂടി 350 ടണ്‍ ഭാരമുണ്ട്. റോട്ടര്‍ വ്യാസം 120 മീറ്ററാണ്. ഡന്‍മാര്‍ക്ക് തീരത്ത് സ്ഥാപിച്ച ഇതിന്റെ performance നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. എല്ലാം പ്രതീക്ഷിച്ച പോലെ നടക്കുന്നുവെങ്കില്‍ പദ്ധതിയനുസരിച്ച് SWT-6.0-120 ന്റെ വ്യാവസായിക നിര്‍മ്മാണം 2014 ല്‍ തുടങ്ങും.

ഇന്നുവരെ സീമന്‍സ് യൂറോപ്പ് തീരത്ത് 600 കാറ്റാടികള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയെല്ലാം കൂടെ 1,800 MW വൈദ്യുതി ഉത്പാദിപ്പിക്കുന്നു.

അമേരിക്കയുടെ യുദ്ധച്ചിലവ് $4 ലക്ഷം കോടി ഡോളറും ലക്ഷങ്ങളുടെ കൊലപാതകവും

ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും അമേരിക്കയുടെ യുദ്ധത്തിന് $4 ലക്ഷം കോടി ഡോളര്‍ ചിലവായെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ബുഷ്, ഒബാമ സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയതില്‍ നിന്ന് വളരെ അധികാമാണ് ഈ കണക്ക്. യുദ്ധത്തില്‍ 224,000 മുതല്‍ 258,000 വരെ സൈനികരും ഇറാഖിലെ 125,000 സാധാരണ ജനങ്ങളും കൊല്ലപ്പെട്ടു. “Costs of War” എന്ന ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാള്‍ Brown University ലെ പ്രൊഫസര്‍ Catherine Lutz ആണ്.

ഒരു അഭിപ്രായം ഇടൂ