ജപ്പാന്‍: നിലയത്തിനടുത്തുള്ള 45% കുട്ടികള്‍ക്കും അണവ വികിരണം ഏറ്റു
ഫുകുഷിമ പ്രദേശത്തെ 45% കുട്ടികള്‍ക്കും thyroid ല്‍ അണവ വികിരണം ഏറ്റു എന്ന് Japanese Nuclear Safety Commission പറയുന്നു. അത് വളരെ കുറച്ച് മാത്രമാണെന്നാണ് അവരുടെ അഭിപ്രായം. ആണവശേഷിയുള്ള cesium ന്റെ അളവ് പരിധിയിലും അധികമാണെന്ന് പുതിയ പരിശോധന കണ്ടെത്തി. ഒരു സ്ഥലത്ത് വികിരണം ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ശുദ്ധീകരണ പ്രവര്‍ത്തനം നടന്നതിന് ശേഷമുള്ള വികിരണത്തിന്റെ 90 മടങ്ങ് ശക്തിയിലായിരുന്നു രേഖപ്പെടുത്തിയത്.
അമേരിക്കന്‍ CEO ശമ്പളം 2009 മുതല്‍ 2010 വരെ 23% വര്‍ദ്ധിച്ചു
200 വലിയ അമേരിക്കന്‍ കോര്‍പ്പറേറ്റുകളുടെ CEO മാര്‍ ശരാശരി $1.08 കോടി ഡോളര്‍ ശമ്പളം കഴിഞ്ഞ വര്‍ഷം വാങ്ങി. 2009 ല്‍ അവര്‍ക്ക് കിട്ടിയിരുന്നതിന്റെ 23% അധികമാണിത്. CEO മാര്‍ ആഴ്ച്ചതോറും $207,690 ഡോളര്‍ അടിച്ചുമാറ്റുമ്പോള്‍ സാധരണ അമേരിക്കന്‍ തൊഴിലാളികള്‍ക്ക് $725 ഡോളര്‍ മാത്രമാണ് ശമ്പളം കിട്ടിയത്. ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടിയത് Viacom CEO Philippe Dauman. അയാള്‍ക്ക് കഴിഞ്ഞ വര്‍ഷം കിട്ടിയത് $8.45 കോടി ഡോളറാണ്. CBS Corporation CEO Leslie Moonves ന് $5.7 കോടി ഡോളര്‍ ലഭിച്ചു.
CD, DVD എഴുതാന്‍ ഗ്ലൂ/ലിനക്സ് പുതിയ സോഫ്റ്റ്‌വെയര്‍
Silicon Empire എന്ന പുതിയ പ്രോഗ്രാം CD, DVD പോലുള്ള പ്രകാശ ഡിസ്കില്‍ എഴുതാനുള്ള സൗകര്യം തരുന്നു. പല ഓപ്പറേറ്റിം സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന graphical user interface വികസന ലൈബ്രറയായ Qt എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് കൂടാതെ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന GUI ഇല്ലാത്ത പ്രോഗ്രാമുകളും ടെര്‍മിനല്‍ സെര്‍വറും ഇതിന്റെ കൂടെയുണ്ട്. Silicon Empire.