കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരളവും ദേശീയ താപോര്‍ജകോര്‍പ്പറേഷനും (എന്‍.ടി.പി.സി) ധാരണയിലെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു. കേരളത്തില്‍ കാറ്റില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 34 മെഗാവാട്ടാണ്. ഇതില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് രണ്ടു മെഗാവാട്ട് മാത്രം. പാരമ്പര്യേതര ഊര്‍ജ രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് വേണുഗോപാല്‍ വിലയിരുത്തി. വൈദ്യുതി ഉത്പാദനത്തിന് കാറ്റാടികള്‍ സ്ഥാപിക്കുന്നതിനായി രാമക്കല്‍മേട്, അട്ടപ്പാടി, കഞ്ചിക്കോട്, ഉടുമ്പന്‍ചോല തുടങ്ങിയ സ്ഥലങ്ങള്‍ എന്‍.ടി.പി.സി. തിരഞ്ഞെടുത്തിട്ടുണ്ട്. സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാല്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാവും. സ്ഥലം കിട്ടിയാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാമെന്ന് എന്‍.ടി.പി.സി. ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

– മാതൃഭൂമി.

വെറും പറച്ചില്‍ മാത്രമാകരുത് ഇത്. CITU അണക്കെട്ട് ലോബിയുടെ പാരവെപ്പ് പ്രതീക്ഷിക്കാം. പക്ഷേ അത് കാരണം പറഞ്ഞ് പദ്ധതിയില്‍ നിന്ന് മുങ്ങരുത്.സ്ഥലം കിട്ടാന്‍ വേണ്ടി താമസിച്ച് നില്‍ക്കേണ്ട. കാറ്റാടികള്‍ modular ആണ്.ഉള്ള സ്ഥലത്ത് ഇപ്പോള്‍ തന്നെ അവ സ്ഥാപിച്ച് തുടങ്ങാം.

2 thoughts on “കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

  1. ആദിവാസി സംരക്ഷിതവന പരിസ്ഥിതി ദുര്‍ബലമല്ലാത്ത പക്ഷികള്‍ പറക്കാത്ത ഭൂമി എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കുക.ഒരു കാറ്റാടി വെക്കാനാണ്.
    😉

  2. സംശയമെന്താ, നമ്മുടെ വീടുകളില്‍ തന്നെ ആകാം. വളരെ ചെറുതുമുതല്‍ ഇടത്തരം വലിപ്പത്തിലുള്ള കാറ്റാടികള്‍ വിദേശ രാജ്യങ്ങളില്‍ ലഭ്യമാണ്. അതുപോലെ സോളാര്‍ പാനലുകളും വീട്ടില്‍ ഘടിപ്പിക്കാം. പക്ഷേ ഇവയില്‍ നിന്നുള്ള വൈദ്യുതി വിതരണം ചെയ്യാനുള്ള സംവിധാനവും നമുക്ക് വേണം. ഡല്‍ഹി സര്‍ക്കാര്‍ അത്തരം പരിപാടി (net metering)തുടങ്ങിയിട്ടുണ്ട്. അതുപോലെ പ്രധാനമാണ് ഊര്‍ജ്ജ സംരക്ഷണവും, smart grid ഉം.

ഒരു അഭിപ്രായം ഇടൂ