പരിപാലനത്തിന് അടച്ചിട്ടിരുന്ന Lisburne field ല്‍ പൈപ്പ് ലൈന്‍ പൊട്ടി പ്രതിദിനം 30,000 ബാരല്‍ എന്ന തോതില്‍ എണ്ണമിശ്രിതം പുറത്തൊഴുകുന്നു. പരീക്ഷണ (testing) സമയത്താണ് methanol ഉം oily water ഉം ചേര്‍ന്ന മിശ്രിതം tundra യിലേക്ക് ഒഴുകാന്‍ തുടങ്ങിയത്.
അലാസ്കയില്‍ പൈപ്പ് ലൈന്‍ പോട്ടിക്കുന്നതില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനിക്ക് വലിയ ചരിത്രം തന്നെയുണ്ട്. 40% ആസ്ഥികള്‍ അമേരിക്കയിലുള്ള ഈ കമ്പനിയുടെ മുഖം ഈ അപകടം വീണ്ടും വികൃതമാക്കി.
2,100 – 4,200 ഗ്യാലണ്‍ എണ്ണ ഒഴുകിയെന്ന് Alaska Department of Environmental Conservation പറഞ്ഞു. Lisburne field ല്‍ നിന്നുള്ള ഉത്പാദനം നിര്‍ത്തിവെച്ചു. റോഡിനടിയിലുള്ള 8 ഇഞ്ച് വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ചോര്‍ച്ചമൂലം എണ്ണ ഭൂമിക്കടിയിലേക്ക് ഒഴുകി.
Macondo കിണറിലെ എണ്ണ ചോര്‍ച്ച അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയായിരുന്നു. ഏകദേശം 50 ലക്ഷം ബാരല്‍ എണ്ണ ചോര്‍ന്നു.
മുമ്പും അലാസ്കയില്‍ BP എണ്ണ ചോര്‍ന്നിട്ടുണ്ട്. 2005 ല്‍ ടെക്സാസിലെ ശുദ്ധീരണ ശാലയിലെ പൊട്ടിത്തെറി സുരക്ഷയുടെ കാര്യത്തില്‍ ഈ കമ്പനിക്ക് ഒരു താല്‍പര്യവുമ ഇല്ലെന്ന് വ്യക്തമാക്കിയതായിരുന്നു.
2009 ല്‍ Lisburne ല്ഡ തന്നെ 46,000 ഗ്യാലണ്‍ എണ്ണ മിശ്രിതം മഞ്ഞ് ഭൂമിയില്‍ ഒഴുകിയിരുന്നു. 2006 ല്‍ അലാസ്കയിലെ ചോര്‍ച്ചക്ക് $2.5 കോടി ഡോളര്‍ നഷ്ടപരിഹാരവും $6 കോടി ഡോളര്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ചിലവാക്കുണമെന്ന് കോടതി വിധിച്ചു.
– from reuters.com