ജല്ലി ഫിഷ് ആണവനിലയത്തിന്റെ വെള്ളം കുടി മുട്ടിച്ചു
രണ്ടാഴ്ച്ച മുമ്പ് സ്കോട്‌ലാന്റിലെ Torness ആണവനിലയത്തിലേക്ക് വെള്ളമെന്നിക്കുന്ന പൈപ്പില്‍ ജല്ലി ഫിഷ് കൂട്ടം അടിഞ്ഞുകൂടി. പുതിയ വാര്‍ത്ത ഇസ്രായേലില്‍ നിന്നാണ്. വൈദ്യുത നിലയത്തിന്റെ ശീതീകര സംവിധാനത്തില്‍ ജല്ലി ഫിഷ് നിറഞ്ഞതിനാല്‍ അവിടെ Hadera നഗരത്തിലെ വൈദ്യുതി ഇല്ലാതെയായി. അടുത്തത് ആസ്ത്രേലിയയില്‍ നിന്നും. The Age ന്റെ റിപ്പോര്‍ട്ടനുസരിച്ച് Orot Rabin Electric Power Station ന്റെ റിയാക്റ്റര്‍ തണുപ്പിക്കുന്ന പൈപ്പുകളില്‍ ടണ്‍ കണക്കിന് ജല്ലി ഫിഷ് നിറഞ്ഞു. കാലാവസ്ഥാമാറ്റമാണ് ജല്ലി ഫിഷിന്റെ അമിത വളര്‍ച്ചക്ക് കാരണം. സമുദ്ര താപനില കൂടുന്നത് തണുത്ത രക്തമുള്ള ജീവികളുടെ വളര്‍ച്ചക്ക് സഹായകരമാണ്.
അമേരിക്കയിലെ വരള്‍ച്ച
വടക്കേ കരോലിന തുടങ്ങി അരിസോണ, ടെക്സാസ് വരെ പതിനാല് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ ഭയാനകമായ വരള്‍ച്ചയിലാണ്. 1950 കളിലെ Dust Bowl വരള്‍ച്ചയേക്കാള്‍ രൂക്ഷമാണിത്. ആഗോള താപനത്തിന്റെ ഫലമായി അന്നത്തേക്കാള്‍ ചൂടുകൂടിയ വരള്‍ച്ച ഇനി ഒരു സാധാരണ സംഭവമാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.
വാഹനങ്ങളില്‍ നിന്നുള്ള അദൃശ്യ കണികകള്‍
ഡീസല്‍ കത്തുന്നതില്‍ നിന്നുണ്ടാകുന്ന പുക എങ്ങനെയാണ് മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന ഒരു പഠനം British Heart Foundation നടത്തി. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് തുടങ്ങിയ വതകങ്ങള്‍ക്ക് പകരം സൂഷ്മ കണികളെയാണ് അവര്‍ പഠനവിഷയമാക്കിയത്. ഒരു മീറ്ററിന്റെ പത്ത് ലക്ഷത്തിലൊന്ന വലിപ്പമുള്ള ഈ അദൃശ്യ കണികകള്‍ രക്തത്തില്‍ കലര്‍ന്ന് അവയവങ്ങളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്നു. വാഹനങ്ങളില്‍ പ്രത്യേകം അരിപ്പകള്‍ സ്ഥാപിച്ചാല്‍ ഇവ അന്തരീക്ഷത്തില്‍ കലരുന്നത് തടയാം. മലിനീകരണം കുറക്കാന്‍ അമേരിക്കയില്‍ പൊതു ഗതാഗത വാഹനങ്ങളില്‍ ഇത്തരം അരിപ്പ ഉപയോഗിക്കുന്നുണ്ട്. [വൈദ്യുത വാഹനങ്ങളുപയോഗിച്ച് ഈ പ്രശ്നം മറികടക്കുക.]