മാധ്യമങ്ങള്‍ നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികളുടെ തലയില്‍ വെച്ചുകെട്ടി
ധാരാളം പത്രങ്ങളും ചാലനല്‍ ആവതാരകരും നോര്‍വേ ആക്രമണത്തെ മുസ്ലീം തീവൃവാദികള്‍ ചെയ്തതെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തു. റൂപര്‍ട്ട് മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ല്‍ ആദ്യ പേജിലെ വലിയ തലക്കെട്ട് “Al Qaeda’s Massacre, Norway’s 9/11.” എന്നായിരുന്നു. Washington Post ന്റെ വെബ് സൈറ്റ് Jennifer Rubin ഇങ്ങനെ എഴുതി, “ജിഹാദികള്‍ക്കെതിരെ യുദ്ധം നടത്തുന്നത് അനാവശ്യവും ചിലവ് കൂടിയതാണെന്നുമുള്ള ചിലരുടെ കരച്ചിലിനുള്ള മറുപടിയാണ്”. Wall Street Journal ഉം ജിഹാദികളാണ് ഇതിന് പിന്നിലെന്ന് ആദ്യം എഴുതുകയുണ്ടായി.
കോര്‍പ്പറേറ്റ് ലാഭം അമേരിക്കയില്‍ കുതിച്ചുയരുന്നു
Caterpillar ന്റെ രണ്ടാം പാദത്തിലെ വരുമാനം 44% വര്‍ദ്ധിച്ച് $100 കോടി ഡോളറായി. General Electric ന്റെ വരുമാനം 21% വര്‍ദ്ധിച്ച് $375 കോടി ഡോളറായി. McDonald ന്റെ വര്‍ദ്ധനവ് 14% ആണ്, അത് $140 കോടി ഡോളര്‍ വരും.
1.16MW സൗരോര്‍ജ്ജ നിലയം ബ്രിട്ടണില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
Lightsource Renewable Energy ഉം Octopus Investments ഉം കൂടിച്ചേര്‍ന്ന് ബ്രിട്ടണിലെ ഏറ്റവും വലിയ മേല്‍ക്കൂരാ സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Beccles, Suffolk ലെ Promens warehouse ന് മുകളിലാണ് 1.16MW ശേഷിയുള്ള ഈ നിലയം സ്ഥാപിച്ചത്. ബ്രിട്ടണിലുള്ള നൂറുകണക്കിന് നിക്ഷേപകര്‍ ഈ സംരംഭത്തില്‍ പങ്കാളികളായി. REC ആണ് 7,000 multicrystalline സോളാര്‍ സെല്ലുകള്‍ നല്‍കിയത്.
ആഗോളതാപനം തിരിഞ്ഞുകടിച്ചു
ഒക്ലഹോമയിലെ ഗ്രാന്റ് തടാകത്തില്‍ നീന്താനിറങ്ങിയ ആഗോളതാപന-എതിരാളിയായ(global-warming denier) സെനറ്റര്‍ James Inhofe ന് “contracted a respiratory illness” പിടിപെട്ടു. ചൂടുകൂടുന്നതിനാല്‍ വിഷമുള്ള blue-green algae വന്‍തോതില്‍ വളരുന്നതാണ് രോഗകാരണമായത്.