കടബാധ്യത എന്ന രാഷ്ട്രീയ നാടകം

അടുത്ത പത്ത് വര്‍ഷത്തേക്ക് കടബാധ്യത $91,700 കോടി ഡോളറിനകത്ത് നിര്‍ത്താനുള്ള നിയമത്തിന് വോട്ടുചെയ്യുമെന്ന് റിപ്പബ്ലിക്കന്‍മാര്‍ സമ്മതിച്ചു. വൈറ്റ് ഹൗസ് വീറ്റോചെയ്യുമെന്ന ഭീഷണിയുള്ളതിനാല്‍, സെനറ്റില്‍ ഡമോക്രാറ്റുകളുടെ ഒന്നിച്ചുള്ള എതിര്‍പ്പിനെതിരെയുള്ള ഒരു നീക്കമാണിത്. The House ല്‍ വോട്ടെടുപ്പിന് പോകുന്നു, സെനറ്റ് പറയുന്നു നിയമം ചത്തെന്ന്, ഒബാമ വീറ്റോ ചെയ്യാന്‍ പോകുന്നു. ഇതിന്റെയൊക്കെ അര്‍ത്ഥം എന്താണ്.

Richard Wolff സംസാരിക്കുന്നു:

ശരിക്കും നൃത്തം എന്ന വാക്കാണ് ഇതിന് അനുയോജ്യം. ഇത് രാഷ്ട്രീയ നാടകമാണ്. അതില്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശ്രമമാണ് രണ്ടു പാര്‍ട്ടികളും നടത്തുന്നത്. 1940 ന് ശേഷം സര്‍ക്കാരുകള്‍ 90 പ്രാവശ്യമാണ് കടബാധ്യതാ പരിധി ഉയര്‍ത്തിയത്. അതായത് ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം വീതം. ഇത് സാധാരണ സംഭവമാണ്. സ്വാഭാവികമായി നടക്കുന്നതുമാണ്. റിപ്പബ്ലിക്കന്‍മാരായും ഡമോക്രാറ്റുകളുമായ എല്ലാ പ്രസിഡന്റുമാരും ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടികള്‍ അതിനെ വോട്ടിട്ട് ജയിപ്പിച്ചിട്ടുമുണ്ട്. ഇത് സ്ഥിരമായി നടക്കുന്ന സംഗതിയാണ്. ഇപ്പോള്‍ കാണുന്ന കാഴ്ച്ച ഇതിനെ ഒരു രാഷ്ട്രീയ നാടകമാക്കുന്നു എന്നത് മാത്രമാണ്.

സര്‍ക്കാരിനെ നിയന്ത്രിക്കാനും, വ്യവസായത്തിനും സമ്പന്നര്‍ക്കും സര്‍ക്കാരില്‍ എളുപ്പം നിക്ഷേപം നടത്താനും, സര്‍ക്കാരിന് കടം വാങ്ങാന്‍ കഴിയുന്ന തുകത്ത് ഞങ്ങള്‍ ഒരു നിയന്ത്രണം കൊണ്ടുവരുന്നു എന്ന് നൂറ് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പറഞ്ഞു. അതാണ് ഇതിന്റെ അടിസ്ഥാന ആശയം. ഇപ്പോള്‍ അത് സ്വാഭാവികമായ സംഭവം ആയി. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് എളുപ്പത്തിലാക്കാന്‍ റിപ്പബ്ലിക്കന്‍മാര്‍ ഇപ്പോള്‍ പെട്ടെന്ന് അതിനെ ഒരു രാഷ്ട്രീയ നാടകമാക്കി.

കുറച്ച് ദിവസത്തിനകമോ ആഴ്ച്ചകള്‍ക്കകമോ ഇത് ചെയ്ത് തീര്‍ക്കുമെന്നാണ് ലോകം കരുതുന്നത്. പഴയ, സാധാരണമായ ഈ കാര്യത്തിനെ ഇത്ര വലിച്ചിഴക്കണോ എന്നതാണ് അവരുറ്റുനോക്കുന്ന മറ്റൊരു കാര്യം. അമേരിക്കയുടെ സാമ്പത്തിക രംഗം പോലെ കുത്തഴിഞ്ഞതാണ് അവിടുത്തെ രാഷ്ട്രീയവും. നാട്ടുകാര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ഈ രാഷ്ട്രീയ നടകം ജനജീവിതത്തേയും ബാധിക്കുന്നു.

റിപ്പബ്ലിക്കന്‍മാരാണ് ഇതിനെ നാടകമാക്കുന്നത്. കൂട്ടത്തില്‍ ഡമോക്രാറ്റുകളും അതില്‍ പങ്കുചേരുന്നു. ഇത് ചെയ്തില്ലെങ്കില്‍ ആഗസ്റ്റ് 2 ന് ലോകമവസാനിക്കുമെന്ന രീതിയിലാണ് പ്രചരണം. ഒബാമ സര്‍ക്കാര്‍ ഈ deadline മുന്നില്‍ വെച്ച് ഇല്ലാത്ത പ്രശ്നത്തെച്ചൊല്ലി centrist നിലപാടെടുക്കുന്നു. [ഇവിടെ തമാശയുണ്ട്. വലതു പക്ഷം അതി തീവൃമായ നിലപാട് സ്വീകരിച്ചിരിക്കുന്ന അവസരത്തില്‍ centrist നിലപാടെന്ന് പറയുമ്പോള്‍ പഴയ വലതുപക്ഷ നിലപാട് തന്നെയാണ്. മുതലാളിമാര്‍ക്ക് അത്രയേ വേണ്ടൂ.]

ചിലവ് കുറക്കല്‍ ഞങ്ങള്‍ ചെയ്യും, പക്ഷേ റിപ്പബ്ലിക്കന്‍മാരുടെയത്ര ചിലവ് കുറക്കലുണ്ടാവില്ല എന്നാണ് ഡമോക്രാറ്റുകള്‍ പറയുന്നത്. ചെറിയ ചെകുത്താനെ തെരഞ്ഞെടുക്കാന്‍ അവര്‍ ജനങ്ങളോട് പറയുന്നു.

സാമ്പത്തിക സ്ഥിതിയോര്‍ത്ത് തങ്ങള്‍ക്ക് അതിയായ വ്യാകുലതയുണ്ടെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ ജനങ്ങളോട് പറയുന്നത്. ആര്‍ക്കാ അതില്ലാത്തത്. ജനങ്ങള്‍ക്കും ദേഷ്യമുണ്ട് അതില്‍. സര്‍ക്കാരിനോടാണ് അവര്‍ക്ക് അതില്‍ ദേഷ്യം. എന്നാല്‍ ഈ സാമ്പത്തിക തകര്‍ച്ചയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കൂടുതലും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ്. അന്നിട്ടും ജനങ്ങളുടെ ദേഷ്യം സര്‍ക്കാരിനോടാണ്. എന്തിനും പൊതുവേ സര്‍ക്കാരിനെ തെറിപറയും. പ്രത്യേകിച്ച് ഒബാമ സര്‍ക്കാരിനെ. ഇത് റിപബ്ലിക്കന്‍മാരുടെ കളിയാണ്.

ഡമോക്രാറ്റുകള്‍ പണക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും കുറച്ച് നികുതി ഈടാക്കും. അതുവഴി ചിലവ് കുറക്കല്‍ പരിപാടിക്ക് കുറച്ച് ഇളവ് കൊണ്ടുവരും എന്ന centrist പരിപാടിയാണ് നടത്തുന്നത്. എന്നാല്‍ ഫലത്തില്‍ ഭീമമായ ചെലവ് ചുരുക്കലേ നടക്കാന്‍ പോകൂ.

അധികം ത്യാഗമൊന്നുമില്ലാതെ എല്ലാവരില്‍ നിന്നും കുറച്ച് മാത്രം പണം നികുതിയായി ഈടാക്കുന്ന balanced approach ഒബാമ ആവശ്യപ്പെടുന്നു. അത് $4 trillion ഡോളറിന്റെ കടം ഇല്ലാതാക്കും എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതേ സമയം Joe Stiglitz പറയുന്നത് അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ വില $5 trillion ഡോളറാണെന്നാണ്. [സമാധാനത്തിന്റെ നോബല്‍ സമ്മാനം നേടി വിദ്വാന്‍ എന്താ അതിനെക്കുറിച്ച് ഓര്‍ക്കാത്തത്.]

ഇത്തരം ധാരാളം കാര്യങ്ങളേക്കുറിച്ച് ഒരു പരിഗണനയുമില്ല. യുദ്ധം അതി ഭീമമായ സാമ്പത്തിക നഷ്ടമാ​ണ്. 50s, ’60s, ’70s ലെപോലെ സമ്പന്നരില്‍ നിന്ന് നികുതി ഈടാക്കുന്നതിനെക്കുറിച്ച് ഒരാലോചനയുമില്ല.

“recovery” ശരിക്കും ഓഹരി കമ്പോളത്തേയും, കോര്‍പ്പറേറ്റ് ലാഭത്തേയും, ബാങ്കുകളേയും മാത്രമേ “recover” ചെയ്തിട്ടുള്ളു. തൊഴിലില്ലായ്മ, വീട് ജപ്തി ഇവക്ക് ഇല്ലായ്മവരുത്തുവാന്‍ ഒന്നും ചെയ്തില്ല. ആ അവസരത്തിലാണ്. ഒബാമ പറയുന്നത് ഇനി നമുക്ക് balanced approach വഴി മുന്നോട്ട് പോകാമെന്ന്. അതിന് ഒരു യുക്തിയുമില്ല. യുദ്ധത്തേക്കുറിച്ച് അലരെന്താ ഒന്നും പറയാത്തത്. സമ്പന്നരില്‍ നിന്ന് നികിതി ഈടാക്കുന്നതിനെപ്പറ്റി ഒന്നും പറയാത്തതെന്ത്? സാമ്പത്തിക രംഗം നന്നായി പ്രവര്‍ത്തിക്കാത്തതിനാലാണ് തകര്‍ച്ചയുണ്ടായത്. ജനങ്ങളുടെ പണം ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ബാങ്കുകളേയും കോര്‍പ്പറേറ്റുകളേയും രക്ഷപെടുത്തി. എന്നാല്‍ സാധാരണക്കാരെ അത് സഹായിച്ചില്ല. അതുകൊണ്ട് ഇപ്പോള്‍‌ balanced approach ന് സമയമിയിട്ടില്ല. വര്‍ഷങ്ങളായുള്ള imbalance ഇല്ലാതാക്കാനുള്ള ശ്രമമാണ് വേണ്ടത്. അവിടെ നിന്നാണ് പ്രസിഡന്റ് തുടങ്ങേണ്ടത്.

സര്‍ക്കാരിന്റെ ബഡ്ജറ്റ് ശരിയാക്കണം എന്നാണ് എല്ലാവരും പറയുന്നത്. രസമെന്തന്ന് വെച്ചാല്‍ ആരും സര്‍ക്കാരിന്റെ വരുമാനത്തെക്കുറിച്ച് സംസാരിക്കുന്നില്ല എന്നതാണ്. കഴിഞ്ഞ 20 – 30 വര്‍ഷങ്ങളിലെ അമേരിക്കന്‍ ബഡ്ജറ്റ് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കള്ളത്തരം എന്താണെന്ന് മനസിലാവും. ഈ സമയത്ത് അവര്‍ കോര്‍പ്പറേറ്റിനും, സമ്പന്നര്‍ക്കുമുള്ള നികുതി വെട്ടിക്കുറച്ചു.

ഉദാഹരണത്തിന് 1940 കളില്‍ ഫെഡറല്‍ സര്‍ക്കാര്‍ സാധാരണ പൗരനില്‍ നിന്ന് ഈടാക്കിയ നികുതിയുടെ 50% അധികം കോര്‍പ്പറേറ്റില്‍ നിന്നാണ് ഈടാക്കിയിരുന്നത്. ഒരു ഡോളര്‍ സാധാരണക്കാന്‍ നികുതി നല്‍കുമ്പോള്‍ കോര്‍പ്പറേറ്റ് $1.50 ഡോളര്‍ നികുതി നല്‍കണം. ഇന്ന് സാധാരണക്കാരന്‍ ഒരു ഡോളര്‍ നല്‍കുമ്പോള്‍ കോര്‍പ്പറേറ്റ് വെറും 25 സെന്റ് മാത്രമാണ് നല്‍കുന്നത്. വലിയവ്യത്യാസം.

വേറൊരു ഉദാഹരണം. ’50, ’60 കളില്‍ സമ്പന്നരുടെ ഉയര്‍ന്ന നികുതി bracket 91% ആയിരുന്നു. അതായത് $100,000 ഡോളറിന് മുകളില്‍ സമ്പന്നര്‍ നേടുന്ന ഒരോ ഡോളറില്‍ നിന്നും 91 സെന്റും സര്‍ക്കാര്‍ നികുതിയായി പിടിക്കും. കാരണമുണ്ട്. അത് Great Depression ഉം രണ്ടാം ലോക മഹായുദ്ധവും കഴിഞ്ഞ് വന്ന കാലമാണ്. രാജ്യത്തെ പുനര്‍ നിര്‍മ്മാണം ചെയ്യേണ്ടതായുണ്ട്. ആ കഷ്ടപ്പാടില്‍ കാശുള്ളവര്‍ അവര്‍ക്ക് കഴിയുന്ന രീതിയില്‍ നികുതി അടച്ചു. റിപബ്ലിക്കന്‍മാരതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. ഡമോക്രാറ്റുകളും അതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. എന്നാല്‍ ഇന്നോ? പണക്കാരുടെ ഏറ്റവും കൂടിയ നികുതി നിരക്ക് 35% ആണ്. അതിന്റെ ഫലം മദ്ധ്യവര്‍ഗ്ഗക്കാര്‍ക്കും ദരിദ്രര്‍ക്കും താങ്ങാനാവില്ല.

കഴിഞ്ഞ 30, 40 വര്‍ഷങ്ങളായി കോര്‍പ്പറേറ്റ് നികുതിയില്‍ വ്യക്തികളിലേക്കും സമ്പന്നരില്‍ നിന്ന് ദരിദ്രരിലേക്കും നികുതി നീങ്ങി. ഇത് ചര്‍ച്ച ചെയ്യാതെ ബഡ്ജറ്റിന്റെ പ്രശ്നം ചര്‍ച്ചചെയ്യുന്നത് കോര്‍പ്പറേറ്റിനേയും സമ്പന്നരേയും സഹായിക്കാനാണ്. പ്രായമായവര്‍ക്കും രോഗികള്‍ക്കുമുള്ള സഹായം വെട്ടിക്കുറച്ച് പ്രശ്നം പരിഹരിക്കുന്നത് നാണംകെട്ട ഏര്‍പ്പാടാണ്. റിപബ്ലിക്കന്‍മാരും പ്രസിഡന്റ് ഒബാമയും ഇതാണ് പറയുന്നത്.

തൊഴിലവസരം സൃഷ്ടിക്കുന്ന സ്വകാര്യമേഖലക്ക് incentives നല്‍കുമെന്ന് ഒബാമ വര്‍ഷങ്ങളായി പറയുന്നുണ്ട്. ഇപ്പോള്‍ 9.2% ആണ് തൊഴിലില്ലായ്മ. ഒബാമയുടെ പരിപാടി വിജയിച്ചില്ല എന്നതിന്റെ തെളിവാണത്. incentives കിട്ടിയ കോര്‍പ്പറേറ്റ്കള്‍ ഒബാമ പറയുന്നത് കേള്‍ക്കുമായിരുന്നെങ്കില്‍ അവര്‍ ഇതിനകം അത് ചെയ്തേനേ. അവര്‍ ഒന്നും ചെയ്യാന്‍ പോകുന്നില്ല.

എന്താണ് പരിഹാരം. ഇതേപോലുള്ള അവസരമായ 1930 ല്‍ റൂസവെല്‍റ്റ് ചെയ്തതെന്തെന്ന് നോക്കുക. “സ്വകാര്യമേഖല പൗരന്‍മാര്‍ക്ക് തൊഴില്‍ നില്‍കുന്നില്ലെങ്കിലോ, നല്‍കാന്‍ കഴിയുന്നില്ലെങ്കിലോ സര്‍ക്കാര്‍ അത് ചെയ്യും”, എന്ന് 1933 – 1934 കളിലെ റേഡിയോ പ്രഭാഷണങ്ങളില്‍ അദ്ദേഹം പറഞ്ഞു. 1934 – 1941 വരെയുള്ള കാലത്ത് 1.1 കോടി തൊഴില്‍ സര്‍ക്കാര്‍ മേഖലയില്‍ സൃഷ്ടിച്ചു.

ഇപ്പോള്‍ ഇത്തരം കാര്യങ്ങളേക്കുറിച്ച് ഒരു ചര്‍ച്ചയുമില്ല എന്നതാണ് അമേരിക്കയിലെ അത്ഭുതം. പ്രസിഡന്റ് അതിനേക്കുറിച്ച് പരാമര്‍ശിക്കുന്നതേയില്ല. റിപ്പബ്ലിക്കന്‍മാരും. സ്വകാര്യ മേഖല തെഴില്‍ സൃഷ്ടിക്കുന്നതും നോക്കിയിരിക്കുകയാണവര്‍. സ്വകാര്യ മേഖല പറയുന്നത് വേറൊന്നാണ്. “ഞങ്ങള്‍ ആളിനെയെടുക്കില്ല. കാരണം സമ്പദ്‌വ്യവസ്ഥ ആ പരുവത്തിലാണ്. പകരം ഞങ്ങള്‍ വിദേശ രാജ്യങ്ങളില്‍ ആളെയെടുക്കും. കാരണം കുറഞ്ഞ വേതനമാണ് അവിടെ.” ഇത് സുസ്ഥിരമായ ഒരു സമൂഹം മുന്നോട്ടു കൊണ്ടുപോകാനുള്ള വഴിയല്ല.

തകര്‍ച്ചയില്‍ നിന്ന് ബാങ്കുകളും കോര്‍പ്പറേറ്റുകളും കരകേറി. അവര്‍ ഇപ്പോള്‍ പണക്കൂനയുടെ മേല്‍ ഇരിക്കുകയാണ്. അവര്‍ ആ പണം വ്യവസായത്തില്‍ നിക്ഷേപിക്കുകയില്ല. കാരണം ലാഭം കുറവാണ്. ആളുകളെ ഞെട്ടിക്കുന്നതാണ് അവര്‍ ചെയ്യുന്ന പരിപാടി. നികുതി കൊടുക്കാതെ സമ്പത്ത് നേടിയ കോര്‍പ്പറേറ്റും അതിസമ്പന്നരും, ഈ പണം തൊഴിലുണ്ടാകുന്ന കാര്യങ്ങള്‍ക്ക് നിക്ഷേപിക്കുന്നതിന് പകരം, United States സര്‍ക്കാരിന് തിരികെ കടം കൊടുക്കുകയാണ്. പണക്കാരില്‍ നിന്നും കോര്‍പ്പറേറ്റില്‍ നിന്നും നികുതി ഈടാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് കടബാധ്യതയുണ്ടാക്കുന്നു. കാരണം കിട്ടുന്നതിനേക്കാള്‍ കൂടുതലാണ് ചിലവാക്കുന്നത് (ഉദാ. യുദ്ധം). ഇനിയാണ് punchline. നികിതി വാങ്ങാത്ത ആളുകളില്‍ നിന്ന്, ശരിക്കും സര്‍ക്കാരിലടക്കേണ്ടതാണ് ആ പണം, അമേരിക്കന്‍ സര്‍ക്കാര്‍ പലിശക്ക് പണം കടം വാങ്ങുന്നു. സര്‍ക്കാരിന് സത്യത്തില്‍ ഉത്തേജനം ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ പണക്കാരില്‍ നിന്ന് ആ പണം പിടിച്ചെടുത്താല്‍ മാത്രം മതിയായിരുന്നു. കടബാധ്യതയുണ്ടാവില്ലായിരുന്നു. അമേരിക്ക ഭരിക്കുന്നവര്‍ക്ക് പണം ഉള്ളവരില്‍ നിന്ന് നികുതി ഈടാക്കാന്‍ വയ്യാതെ സാമ്പത്തിക പ്രശ്നം പൊതു ജനത്തിന്റെ തലയില്‍ വെക്കുകയാണ്. നികുതിഈടാക്കുന്നതിന് പകരം പണക്കാരില്‍ നിന്ന് അനന്തമായി കടം വാങ്ങുന്നു.

ഇനി വിരോധാഭാസം എന്തെന്നാല്‍, പണക്കാരില്‍ നിന്നും കോര്‍പ്പറേറ്റില്‍ നിന്നും ഇങ്ങനെ അനന്തമായി കടംവാങ്ങുന്നതിനാല്‍ അവര്‍ക്കിപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് പണം ഇനിയും നല്‍കണോ എന്നതില്‍ സംശയമാണ്. കാരണം സര്‍ക്കാര്‍ അതിഭീമമയ കടത്തിലാണ്. അവര്‍ പറയുനന്നത് വൃദ്ധര്‍ക്കും രോഗികള്‍ക്കുമുള്ള സര്‍ക്കാര്‍ സഹായം ഇല്ലാതാക്കി കടബാധ്യത കുറക്കണം എന്നാണ്. അമേരിക്കയുടെ ചരിത്രത്തിലെ സുപ്രധാനമായ നിമിഷങ്ങളാണ് ഇത്.

American Dream ന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് അമേരിക്കന്‍ സമൂഹത്തില്‍ ധ്രുവീകരണം നടക്കുന്നതിന്റെ എല്ലാ സൂചനകളും നമുക്ക് കാണാം. ജനങ്ങള്‍ക്ക് ഇതില്‍ വേദനയുണ്ട്. Tea Party യുടെ ഒരു വിഭാഗം അങ്ങനെയുള്ളവരാണ്. സമ്പദ് വ്യവസ്ഥയെക്കുറിച്ചും, ഭാവിയേക്കുറിച്ചും, കുട്ടികളേ ഓര്‍ത്തും അവര്‍ വ്യാകുലരാണ്. മറ്റുള്ള എന്തിനേയോ തേടുകയാണവര്‍.

യൂറോപ്പ് ശരിക്കും അമേരിക്കക്ക് ഒരു മാതൃകയാണ്. യൂറോപ്പില്‍ ജനങ്ങള്‍ കൂടുതല്‍ സംഘടിതരാണ്. ട്രേഡ് യൂണിയന്‍, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍, മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍, തുടങ്ങി അനേകം സംഘടനകളിലൂടെ ജനം പ്രതിക്ഷേധം പ്രകടിപ്പിക്കുന്നു. ഗ്രീസ്, പോര്‍ട്ടുഗല്‍, അയര്‍ലാന്റ് മാത്രമല്ല ഫ്രാന്‍സിലും ജര്‍മ്മനിയിലും ഒക്കെ തെരുവ് നിറഞ്ഞൊഴുകുന്ന മഹാ പ്രകടനങ്ങള്‍ സാധാരണമാണ്. കാരണം ആളുകള്‍ സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചുകഴിഞ്ഞു. ഇനി വയ്യ. അമേരിക്കയിലും അത് സംഭവിക്കും.

ജര്‍മ്മനിയുടെ ഉദാഹരണം പ്രസക്തമാണ്. Angela Merkel എന്ന സ്ത്രീ നയിക്കുന്ന യുറോപ്യന്‍ സമ്പദ്ഘടനയിലെ ഏറ്റവും വലിയ രാജ്യം. കഴിഞ്ഞ രണ്ട് മാസം അവര്‍ വലിയ കാര്യം ചെയ്തു. ബാങ്കുകള്‍ ഒരു പങ്ക് വഹിച്ചില്ലെങ്കില്‍ ഗ്രീസിന് ധനസഹായം നല്‍കില്ല എന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. മറ്റ് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് അങ്ങനെ പറയാന്‍ ധൈര്യമില്ല. യാഥാസ്ഥിതിക്കാരിയായ ഈ സ്ത്രീ എന്തുകൊണ്ട് ബാങ്കുകള്‍ ചിലവാക്കണം എന്ന് പറഞ്ഞത്? [മറ്റെല്ലായിടത്തും ബാങ്കിന് ധനസഹായം സര്‍ക്കാര്‍ കൊടുക്കുകയാണെല്ലോ.] കാരണം കഴിഞ്ഞ മൂന്ന് ഇടക്കാല തെരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടി വമ്പിച്ച പരാജയം ഏറ്റുവാങ്ങി. “സാമ്പത്തിക പ്രശ്നമുണ്ടാക്കിയ ആളുകളെ ശിക്ഷിക്കാതെ അവര്‍ക്ക് ധനസഹായം കൊടുത്ത് സമൂഹത്തിലെ സാധാരണക്കില്‍ ഭാരം മുഴുവ്ന്‍ കെട്ടിവെക്കുന്ന പരിപാടി തുടര്‍ന്നാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം ഇതോടുകൂടി തീരുകയാണ്” എന്ന് വിമര്‍ശകര്‍ അവരോട് പറഞ്ഞത്. ജനരോഷമാണ് അവരെ മാറ്റിയത്.

സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് പ്രതികരിക്കാനുള്ള സംഘടനകളെയെല്ലാം കഴിഞ്ഞ 50 വര്‍ഷങ്ങളായി അമേരിക്കന്‍ ജനത കൈയ്യൊഴിഞ്ഞു. ട്രേഡ് യൂണിയന്‍ 50 വര്‍ഷങ്ങളായി ദുര്‍ബലമായി. ശക്തമായ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇല്ല. അതൊക്കെ കൊണ്ട് ജനങ്ങളുടെ രോഷം പ്രകടിപ്പിക്കാനുള്ള വഴികളൊന്നുമില്ല. ജനവികാരം പ്രകടിപ്പിക്കാനുള്ള സംഘടനകള്‍ അവരിടെ ഉണ്ടാകണം. ജനം തയ്യാറാണ്.

30, 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ നിന്ന് കോര്‍പ്പറേറ്റുകള്‍ തൊഴില്‍ അന്യ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു ചര്‍ച്ച. 10, 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ള കോളര്‍ തൊഴില്‍ പുറത്തു കൊണ്ടു പോകുന്ന ഔട് സോഴ്സിങ്ങിനെക്കുറിച്ചായി സംസാരം. കോര്‍പ്പറേറ്റുകള്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം ലോക രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയേയും ഉറ്റുനോക്കുന്നു. ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ സാമ്പത്തിക നല്ല വളര്‍ച്ചയാണെന്നും തിരിച്ചറിയുന്നു. അമേരിക്കന്‍ ജനങ്ങള്‍ ക്ഷീണിതരാണ്. കൂടി കൂടുന്നില്ല. വലിയ തൊഴിലില്ലായ്മ. അതുകൊണ്ട് അമേരിക്കക്ക് പണം നല്‍കുന്നത് നഷ്ടമാണ്. കാരണം ലാഭം തിരിച്ച് പിടിക്കാനാവുന്നില്ല. അമേരിക്ക വളരുന്ന കമ്പോളമല്ല. ഇവയാണ് ആ ചര്‍ച്ചകളോട് കൂട്ടിച്ചേര്‍ക്കാനുള്ള പുതിയ കാര്യങ്ങള്‍.

ഇപ്പോള്‍ അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ മറ്റ് സ്ഥലങ്ങളിലെ ഉത്പാദനവും ഉപഭോഗവും ആണ് ശ്രദ്ധിക്കുന്നത്. അതായത് ഈ ലോകത്ത് അവര്‍ അവരുടെ കാര്യം സ്വന്തമായി നോക്കിക്കോളുമെന്ന്. അമേരിക്കന്‍ ജനങ്ങള്‍ ഉപേക്ഷിക്കപ്പെടാതിരിക്കാന്‍ കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ട്. അമേരിക്കയില്‍ അത് വളരെ വിഷമം പിടിച്ച കാര്യമാണ്. കാരണം ഒരു മാജിക്ക് പോലെ കോര്‍പ്പറേറ്റുകള്‍ ജനങ്ങള്‍ക്ക് മൊത്തം ഗുണകരമായ കാര്യങ്ങളേ ചെയ്യൂ എന്ന തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് കൂടുതല്‍ അമേരിക്കക്കാരും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. അത് കാരണമാണ് അമേരിക്കക്കാര്‍ ഈ വിധമായത്. അടിസ്ഥാനമാറ്റം കാലത്തിന്റെ ആവശ്യകതയായിരിക്കുകയാണ്.

കഴിഞ്ഞ ദശകത്തില്‍ ആദ്യമായി ലാറ്റിനമേരിക്കയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നു. സാമൂഹ്യ ആഭിമുഖ്യമുള്ള സര്‍ക്കാരുകള്‍ അവിടെ അധികാരത്തിലെത്തുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അവര്‍ പുതിയ സംഘടനകള്‍ ഉണ്ടാക്കുന്നു. പുനസംഘടിപ്പിക്കുന്നു. മുതലാളിത്ത സ്വകാര്യ സ്ഥാപനങ്ങള്‍ അല്ല സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള വഴിയല്ല എന്ന അടിസ്ഥാനമാറ്റം അംഗീകരിക്കുന്ന സംഘടനകളിലേക്ക് ജന കോടികള്‍ ഒഴുകിയെത്തുന്നു. അവര്‍ക്ക് രാഷ്ട്രീയ അധികാരം ലഭിക്കുന്നു. അമേരിക്കന്‍ സമൂഹം ഇതൊന്നും ബാധിക്കാത്ത ജനമെന്ന് വിശ്വസിക്കാന്‍ ആവില്ല. ഇവിടെയും അത് സംഭവിക്കും.

കഴിഞ്ഞ 50 വര്‍ഷങ്ങളായി ഒരു നേരായ ചോദ്യം ചോദിക്കുന്നത് അംഗീകരിക്കപ്പെടില്ലായിരുന്നു. അമേരിക്കക്ക് ഒരു സാമ്പത്തിക രീതിയുണ്ട്. അത് മുതലാളിത്തമാണ്. ഒരു സമൂഹം എന്ന നിലക്ക് അമേരിക്കക്കാര്‍ക്ക് ഈ മുതലാളിത്തം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചോദിക്കാനുള്ള അവകാശം ഉണ്ട്. ജനങ്ങള്‍ക്ക് വേണ്ടി മുതലാളിത്തം പ്രവര്‍ത്തിക്കുന്നുണ്ടോ? ഗുണവും ചിലവും തുല്യമായി വിതരണം ചെയ്യുന്നുണ്ടോ? ഇത് തന്നെ മതിയോ? വ്യത്യസ്ഥമായ വേറെ വഴികളുണ്ടോ? അമേരിക്കക്കാര്‍ ഈ ചോദ്യം ചോദിക്കാന്‍ ഭയപ്പെടുന്നു. പൊതു ചര്‍ച്ചകളിലേര്‍പ്പെടാന്‍ ഭയക്കുന്നു. ഇത് ശീതയുദ്ധത്തിന്റെ പാരമ്പര്യമാണ്. ഇത് നിലനിര്‍ത്തുന്നത് ജനത്തിന് സഹിക്കാനാവുന്നതല്ല. ചോദ്യങ്ങള്‍ അവര്‍ ചോദിക്കണം.

12% വോട്ട് നേടിയ ജര്‍മ്മനിയിലെ ഒരു പുതിയ പാര്‍ട്ടിയുടെ മുദ്രാവാക്യം ഇതാണ്, Can Germany do better than capitalism? ഉത്തരം അതേ എന്നാണ്. സമ്പത്തിക തകര്‍ച്ചയുടെ ഒരു ഗുണം എന്തെന്നാല്‍ ഭൂതകാലത്തിലെ വ്യത്യസ്ഥ ആശയങ്ങളെക്കുറിച്ചൊരു ചിന്തയുണ്ടായിട്ടുണ്ട്. മുതലാളിത്തത്തിന് അപ്പുറം പോകണം എന്ന തോന്നല്‍ ആളുകളില്‍ എത്തിത്തുടങ്ങി. അതിന് ദൗര്‍ബല്ല്യങ്ങളുണ്ട്. നാം അതില്‍ നിന്ന് പഠിക്കും. ഈ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പൊതു ചര്‍ച്ച തുടങ്ങാം.

Discussion with Richard Wolff.

Richard Wolff, Emeritus Professor of Economics at University of Massachusetts Amherst and visiting professor at New School University. He hosts a weekly program on WBAI 99.5 FM called Economic Update every Saturday at noon. He is the author of several books, including Capitalism Hits the Fan: The Global Economic Meltdown and What to Do About It.

– from democracynow.org

One thought on “കടബാധ്യത എന്ന രാഷ്ട്രീയ നാടകം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )