വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

“cap and trade ന്റെ കാര്യത്തില്‍ ഞാന്‍ മുഴുവന്‍ ശക്തിയോടെ എതിര്‍ക്കുന്നു. Light Bulb Freedom of Choice Act ഞാന്‍ മുന്നോട്ടുവെക്കുന്ന നിയമമാണ്. ജനങ്ങള്‍ക്ക് അവരിഷ്ടപ്പെട്ട ബള്‍ബ് വാങ്ങാനവകാശമുണ്ട്. വലിയ സര്‍ക്കാര്‍ അമേരിക്കയെ വേദനിപ്പിക്കുകയാണ്. അധികാരവും പണവും കുറഞ്ഞ ചെറിയ സര്‍ക്കാരാണ് എന്റെ ലക്ഷ്യം.” മിനസോട്ടയിലെ റിപ്പബ്ലിക്കനായ Michele Bachmann ന്റെ വാചകങ്ങളാണാണിത്.

ബള്‍ബ് എന്താണ് ചെയ്യുന്നത്? വൈദ്യുതിയെ താപമായും പ്രകാശമായും പുറത്തുവിടുന്നു. അതില്‍ 90% താപവും 10% വെളിച്ചവുമാണ്. അതായത്, നാം ഒരു രൂപക്ക് വൈദ്യുതി വാങ്ങിയാല്‍ പത്ത് പൈസയുടെ വെളിച്ചവും 90 പൈസ നഷ്ടവും കിട്ടും. ഉപഭോക്താവ് എന്ന നിലയില്‍ ഞാന്‍ ഒരു രൂപ മുടക്കിയാല്‍ ഒരു രൂപയുടെ പ്രതിഫലം കിട്ടണം. 100% ദക്ഷത അസാധ്യമാണ്. എങ്കിലും 50% എങ്കിലും കിട്ടേണ്ടേ?

പ്രശ്നം അതല്ല. ഉപഭോക്താവിന് 90 പൈസ നഷ്ടമാകുന്നതില്‍ Michele സന്തുഷ്ടയാണ്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ അവര്‍ നല്‍കേണ്ട നികുതി നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു. അതുപോലെ ദുര്‍ബല സര്‍ക്കാരാണ് നിങ്ങളുടെ ലക്ഷ്യവും. എ​ന്താണ് അതില്‍ നിന്ന് മനസിലാവുന്നത്?

നിങ്ങള്‍ ജനങ്ങളെ അല്ല പ്രതിനിധാനം ചെയ്യുന്നത്. അതിനേക്കാള്‍ വലിയ എന്തോ ഒന്നിനേയാണ്.

അടുത്ത കഥാപാത്രം,

റിപ്പബ്ലിക്കന്‍ Mitt Romney പറയുന്നതിങ്ങനെയാണ്, “കോര്‍പ്പറേറ്റ് എന്നാല്‍ ജനങ്ങളാണ്. കോര്‍പ്പറേറ്റ് നേടുന്ന മുഴുവന്‍ പണവും ജനങ്ങളിലേക്കാണ് എത്തുന്നത്.”

അതിലും മഹത്തരമാണ് അടുത്ത കഥാപാത്രം,

ടെക്സാസിലെ ഗവര്‍ണര്‍ ആയ റിപ്പബ്ലിക്കന്‍ Rick Perry പറയുന്നു, “Zion ല്‍ കാഹളം മുഴങ്ങട്ടെ. വിശുദ്ധ നിരാഹാര വൃതം തുടങ്ങൂ. ജനങ്ങളെ വിളിച്ച്കൂട്ടു. പിതാവേ ഞങ്ങളുടെ ഹൃദയം അമേരിക്കക്കായി കേഴുന്നു. വീട്ടില്‍ കലഹം കാണുന്നു ഞങ്ങള്‍. കമ്പോളത്തില്‍ പേടിയും. സര്‍ക്കാരിന്റെ ഇടനാഴികളില്‍ കോപം കാണുന്നു. രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ഞങ്ങളെ നിര്‍മ്മിച്ച, സംരക്ഷിച്ച, വളര്‍ത്തിയവനെ ഞങ്ങള്‍ മറന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മാപ്പ് നല്‍കണേ എന്ന് കരഞ്ഞു പറയുന്നു.”

ഇരുണ്ട ദശകങ്ങളിലേക്ക് ലോക ജനതക്ക് സ്വാഗതം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

10 thoughts on “വിഢികള്‍ രാഷ്ട്രീയ അധികാരത്തിന് ശ്രമിക്കുന്നു

  1. Bachman-ന്റെയും Ron Paul-ന്റെയും മുന്നേറ്റം അമേരിക്കക്ക് ഒരു ചെറിയ, വളരെ ചെറിയ, പ്രതീക്ഷയുടെ കിരണം നൽകുന്നു. ഭീമൻ ഗവണ്മെന്റിന്റെ കയറൂരിവിട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയ്ക്ക് ഒരു അവസാനം കാണാൻ ഒരുപക്ഷേ ഇവർ സഹായിച്ചേക്കും. പക്ഷെ, ആ പക്ഷെ വളരെ വലിയ ഒരു പക്ഷെയാണ് എന്നതാണ് പ്രശ്നം.

    ഉപഭോക്താവ് എന്ന നിലയില്‍ ഞാന്‍ ഒരു രൂപ മുടക്കിയാല്‍ ഒരു രൂപയുടെ പ്രതിഫലം കിട്ടണം. 100% ദക്ഷത അസാധ്യമാണ്. എങ്കിലും 50% എങ്കിലും കിട്ടേണ്ടേ?

    തീർച്ചയായും. പക്ഷെ അത് ഉപഭോക്താവ് നിശ്ചയിക്കണമോ ഗവണ്മെന്റ് നിശ്ചയിക്കണമോ എന്നതാണ് പ്രശ്നം. ഒബാമയെപ്പോലുള്ള സ്റ്റേറ്റിസ്റ്റുകൾ പറയുന്നത് അത് സർക്കാർ തീരുമാനിക്കനമെന്നാണ്. അതാണ് കാതലായ പ്രശ്നവും. ജനജീവിതത്തിന്റെ എല്ലാ മൂലയിലും സർക്കാർ കൈ കടത്തൽ – അതാണ് സ്റ്റേറ്റിസ്റ്റുകൾക്ക് വേണ്ടത്. ബൾബിനെ പറ്റിയുള്ള ചർച്ചകൾ യഥാർഥത്തിൽ ബൾബിന്റെ ടെക്നോളജിയെയോ ദക്ഷതയെയോ പറ്റിയുള്ളതല്ലെന്നും, അതിലുപരി ജനങ്ങൾക്ക് അവരവരുടെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അധികാരമുണ്ടോ എന്നതിനെപറ്റിയാണെന്നും മനസ്സിലാക്കാത്തതാണ്, അഥവാ മനസ്സിലാക്കാൻ ശ്രമിക്കാത്തതാണ് ഇടതർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. സർക്കാരിന് ബൾബിനായിക്കൊടുക്കുന്ന ഒരിഞ്ച് അധികം താമസിയാതെ ഒരേക്കറാകും എന്നതാണ് ചരിത്രം നൽകുന്ന വലിയ പാഠം. ഒന്നുമില്ലെങ്കിലും സോവിയറ്റ് യൂണിയനും കമ്മ്യൂണിസവും അതെങ്കിലും നമ്മെ പഠിപ്പിക്കണ്ടേ?

  2. ‘രാജഭരണവാദി’ – നല്ല തമാശ തന്നെ ജഗദീശേ.. ഞാനൊരു ഭരണവാദി തന്നെയല്ല – ‘ഭരണം’ എന്നത് ഒരു necessary evil ആണെന്നും ഏറ്റവും കുറച്ച് ‘ഭരിക്കുന്ന’ ഭരണമാണ് ഏറ്റവും നല്ല ഭരണം എന്നുമാണ് ഞാൻ കരുതുന്നത്.

    1. അതേയോ? കമ്മ്യൂണിസ്റ്റ് കാരും അത് തന്നെയാണ് പറയുന്നത്. ഭാവിയില്‍ കമ്മ്യൂണിസം എന്ന വ്യവസ്ഥ വരുമെന്നും. അന്ന് രാജാവും, സര്‍ക്കാരും, പോലീസും, പട്ടാളവും, കോടതിയുമെല്ലാം ഇല്ലാതാകുമെന്നാണ് അവര്‍ പറയുന്നത്.
      താങ്കള്‍ മുഖംമൂടിയിട്ട കമ്മ്യൂണിസ്റ്റ്കാരനാണോ സഗാവേ!

      1. പതിനാറാം വയസ്സിൽ കമ്മ്യൂണിസ്റ്റും മുപ്പതാം വയസ്സിൽ ആന്റി-കമ്മ്യൂണിസ്റ്റും എന്നാണല്ലോ വപ്പ്. ഞാൻ ആ രണ്ടു പ്രായവും കടന്നതുകൊണ്ട് എവിടെയാണെന്ന് ഊഹിക്കാമല്ലോ 🙂
        അനാർക്കിസ്റ്റ്, മിനാർക്കിസ്റ്റ് എന്നിവ തമ്മിലുള്ള വ്യത്യാസം മറന്നുപോകരുതേ…

        1. അതാണ് പുതിയ രാജഭരണം. ബൈബിള്‍ പറയുന്നതനുസരിച്ച് ദൈവം ചില അധികാരങ്ങളൊക്കെ സര്‍ക്കാര്‍, പള്ളി, കുടുംബം എന്ന മൂന്ന് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അതില്‍ കുറവ് അധികാരമുള്ള സര്‍ക്കാര്‍ മറ്റ് സ്ഥാപനങ്ങളില്‍ അധികാരം പ്രയോഗിക്കുന്നു, അതിനെ ചെറുക്കണം എന്നതാണ് താങ്കള്‍ ചട്ടുകമാകുന്ന മത തീവൃവാദികളുടെ പുതിയ രാജഭരണത്തിന്റെ അടിസ്ഥാനം. ബൈബിള്‍ നിയമങ്ങള്‍ സ്ഥാപിക്കുകയാണ് അടിസ്ഥാന ലക്ഷ്യവും.

  3. ചെറിയ ഗവണ്മെന്റ് എന്ന ആശയത്തിന് മതവുമായി ഒരു ബന്ധവും ഇല്ല ജഗദീശേ. ഗവണ്മെന്റ് എന്നത് ഒരു മൂർച്ചയേറിയ ആയുധമാണെന്നും, അമിതാധികാരം അമിതമായി ദുഷിപ്പിക്കും എന്നും മനസ്സിലാക്കിയ അമേരിക്കയുടെ സ്ഥാപക പിതാമഹർ പ്രാവർത്തികമാക്കിയ ആശയമാണ് റിപ്പബ്ലിക്കനിസം, അതായത് constitutionally limited government. ജനാധിപത്യമല്ല, റിപ്പബ്ലിക്കനിസമാണ് ഏറ്റവും നല്ല ഭരണ സംവിധാനം. Limited government prevents the rulers from interfering in common man’s life, and also prevents the common man from becoming a dependant of the nanny state. It fosters individual initiative, independence and hard work in the people, qualities that made the US the greatest nation in human history. റിപ്പബ്ലിക്കനിസത്തിൽ നിന്നും ഇന്ന് അമേരിക്ക അകന്നുപോകുന്നു, ഭീമൻ ഗവണ്മെന്റ് ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും പിടി മുറുക്കുന്നു – ഇതാണ് ഇന്ന് അമേരിക്ക നേരിടുന്ന ദുരന്തം.

    ടെക്സാസ് ഗവർണ്ണർ Rick Perry ഇതും കൂടി പറഞ്ഞു: I’ll work every day to try to make Washington, D.C., as inconsequential in your life as I can. ഇത് സത്യമായി ഭവിച്ചാൽ അമേരിക്കക്ക് ഇനിയും പ്രതീക്ഷയുണ്ട്.

    1. കള്ളം ആവര്‍ത്തിച്ചാല്‍ സത്യമാകില്ല. അമേരിക്കയിലെന്ത് ഗവണ്‍മന്റ് മാഷേ. ഹെന്‍റി പോള്‍സണ്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ സിഇഓ ആയിരുന്നു. ബുഷിന്റെ കാലത്ത് അയാള്‍ ഗവണ്‍മന്റ് ട്രഷറി സെക്രട്ടറി ആയത് common man നെ സഹായിക്കാനാണോ? ഇപ്പോഴത്തെ Timothy Geithner ഉം Lawrence Summers ഉം ഒക്കെ ഒരേ തൂവല്‍ പക്ഷികളാണ്. വാന്‍ ജോണ്‍സിന്റെ രാജിയില്‍ നിന്ന് കോര്‍പ്പറേറ്റ് ബന്ധമുള്ളവര്‍ മാത്രമേ അമേരിക്കയില്‍ അധികാരത്തില്‍ വരുന്നവരുകയുള്ളു എന്ന് വ്യക്തമല്ലേ. revolving door എന്നാണതിനെ പറയുന്നത്. ഇടക്ക് CEO, ഇടക്ക് സര്‍ക്കാര്‍ പ്രതിനിധി. ചൂതാട്ടം നടത്തി തോറ്റാല്‍ സാധാരണ നഷ്ടമാണ് സംഭവിക്കുക, അമേരിക്കയില്‍ പണക്കാര്‍ ചൂതാട്ടം നടത്തിയാല്‍ 3 ട്രില്ല്യണ്‍ ഡോളര്‍ സാധാരണക്കാരന്റെ നികുതി പണം കിട്ടും. അങ്ങനെയല്ലാത്തവരെല്ലാം വാന്‍ ജോണ്‍സിന് പറ്റിയതുപോലെ വേട്ടയാടപ്പെടും. അന്നിട്ടും പറയുന്നു സര്‍ക്കാര്‍ ഭീമനെന്ന്. ശരിയാണ് ഗവണ്മെന്റ് ഭീമന്‍ ആണ്. പക്ഷേ അതിനെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റാണെന്ന് മാത്രം. അതായത് ഗവണ്മെന്റിനേക്കാള്‍ വലിയ ഭീമന്‍ അതിനെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളും പണക്കാരുമാണ്.

      ആ കോര്‍പ്പറേറ്റുകള്‍ക്കും പണക്കാര്‍ക്കുമെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഉടനേ government limited ആകണമെന്നുള്ള ബഹളവും. ഒബാമയെപ്പോലെ കോര്‍പ്പറേറ്റ് പാവയെ വെച്ച് റിപ്പബ്ലിക്കന്‍ നയം നടപ്പാക്കുക, പിന്നീടേ കുറ്റം മുഴുവന്‍ അയാളില്‍ നിക്ഷേപിച്ച് പൂര്‍ണ്ണമായ റിപ്പബ്ലിക്കന്‍ ഭരണത്തിന് ശ്രമിക്കുക. നല്ല തട്ടിപ്പ്.

      പഴയ രാജഭരണവാദികള്‍ ജനാധിപത്യ മുഖംമൂടിയിട്ട് ബൈബിള്‍ നിയമത്തിനനുസരിച്ച് സൃഷ്ടിച്ചതാണ് താങ്കളുടെ ഇപ്പോഴത്തെ റിപ്പബ്ലിക്കനിസം. ക്രിസ്തുമത്തിലെ Dominionism വിഭാഗക്കാരാണ് അവര്‍. സംശയമുണ്ടെങ്കില്‍ ബൈബിള്‍ നിയമത്തിലുള്ള എന്തെങ്കിലും സാമൂഹ്യ പ്രശ്നത്തെക്കുറിച്ച് അവരോട് ചോദിച്ചുനോക്കൂ കൃത്യമായും ബൈബിള്‍ നിയമത്തിലുള്ള മറുപടിയോ അല്ലെങ്കില്‍ പൊളവനെ പോലെ പൊളയുന്നതോ കാണാം. ഉദാഹരണത്തിന് Michele Bachmann ന്റെ സ്ത്രീകളുടെ വിധേയത്വത്തെക്കുറിച്ചുള്ള മറുപടി.

  4. അമേരിക്കയുടെ സ്ഥാപക പിതാമഹരെക്കുറിച്ചും അവരുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളെക്കുറിച്ചും ഒന്ന് വായിച്ചുനോക്കൂ, ജഗദീശേ. അവരിൽ പലരും Deists ആയിരുന്നു, അതായത് ഒരു സൃഷ്ടികർത്താവിൽ വിശ്വസിക്കുന്നുണ്ടെങ്കിലും പ്രപഞ്ചത്തെ മൈക്രോ മാനേജ് ചെയ്യുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ല. അവരിൽ ചിലർ agnostic-കളും നിരീശ്വരവാദികളും ആയിരുന്നു താനും. അവരുടെ വിശ്വാസം എന്തുതന്നെ ആയിരുന്നാലും, അമേരിക്ക ഒരു കൃസ്ത്യൻ രാഷ്ട്രമായല്ല അവർ വിഭാവനം ചെയ്തത്. മാത്രമല്ല, ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ മതത്തെ ഭരണകൂടവുമായി കൂട്ടിക്കുഴക്കുന്നതിനെ എന്നെന്നേക്കുമായി വിലക്കുകയും ചെയ്തു (separation of state and church). ഇതൊന്ന് വായിച്ചുനോക്കൂ: http://www.skeptically.org/thinkersonreligion/id9.html

    അമേരിക്കയിൽ ഗവണ്മെന്റേ ഇല്ലേ? അപ്പോൾ പിന്നെ ദിവസം 4 ബില്ല്യൺ കടം വാങ്ങുന്ന, നോട്ട് പ്രിന്റ് ചെയ്ത് പണപ്പെരുപ്പം സൃഷ്ടിക്കുന്ന, കുട്ടികളുടെ ലെമണേഡ് സ്റ്റാന്റ് പൂട്ടിപ്പികുന്നതിൽ തുടങ്ങി പൗരന്മാരുടെ ജീവിതത്തെ എല്ലാത്തരത്തിലും മൈക്രോ മാനേജ് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ആ ജീവി ഏതാണ് സുഹൃത്തേ? സർക്കാരിന് അതിരില്ലാതെ പണം ചിലവാക്കാൻ അധികാരമുള്ളതാണ് അമേരിക്കയുടെ പ്രധാന പ്രശ്നം. പക്ഷെ ഏതുതരത്തിലുള്ള ചിലവു ചുരുക്കലിനെയും എതിർക്കുകയാണല്ലോ ഇടതരുടെ രീതി. സർക്കാരുകൾ ജി.ഡി.പി. യുടെ 18%-ൽ അധികം ചിലവാക്കരുത് എന്ന ഭരണഘടനാപരമായ നിയന്ത്രണം കൊണ്ടുവരണം എന്ന് ഹെറിറ്റേജ് ഫൗണ്ടേഷൻ നിർദ്ദേശിച്ചപ്പോൾ അവരെ ‘രാജ്യദ്രോഹികൾ’ എന്നാണ് ഇടതർ വിശേഷിപ്പിച്ചത്. (ഇന്ന് അമേരിക്കൻ ഗവണ്മെന്റിന്റെ ചിലവു ജി.ഡി.പി യുടെ 40%-ൽ അധികമാണ്). ബെയിൽ ഔട്ടും എല്ലാം ഇങ്ങനെ ധാരാളിത്തം കാണിക്കാൻ ഗവണ്മെന്റിന് അധികാരമുള്ളതുകൊണ്ട് ഉണ്ടായതാണ്.

    1. പരിണാമ സിദ്ധാന്തത്തെക്കുറിച്ച് വലത് പക്ഷത്തോട് ചോദിക്കൂ. അവര്‍ മത തീവൃവാദികളേ പോലെ പ്രതികരിക്കുന്നത് കാണാം. മുതലാളിയുടെ ലാഭത്തെ/നിലനില്‍പ്പിനെ ബാധിക്കുന്ന ​എന്ത് ശാസ്ത്ര സത്യമായാലും അവര്‍ അതേ രീതിയില്‍ പ്രതികരിക്കുന്നത് കാണാം. അതുപോലെ വ്യവസ്ഥയുടെ സുസ്ഥിരതയും എല്ലാ പ്രശ്നത്തിന്റേയും ഉത്തരമായ ദൈവത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമ്പോഴും അത്തരം പ്രതികരണം. ജനത്തെ പിഴിഞ്ഞ്, സര്‍ക്കാരില്‍ ഞുഴഞ്ഞ് കയറി, സ്വന്തം കീശവീര്‍പ്പിച്ച്, കുറ്റം മുഴുവന്‍ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച്, പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ജനങ്ങളേ വിളിച്ചുകൂട്ടി പ്രാര്‍ത്ഥിക്കാന്‍ പറയുന്നവര്‍ മത-പൗരോഹിത്യത്തിന്റെ പ്രതീകമാണ്. അടുത്തകാലത്ത് റിക് പെറി നടത്തിയ വമ്പന്‍ പ്രാര്‍ത്ഥനായോഗം മറന്നുപോയോ? ആരാണ് അതിന് ശക്തി നല്‍കിയത്?
      എണ്ണ കമ്പനിയെ കുറ്റം പറഞ്ഞാലോ ശുദ്ധ ജലവും, വായുവും ആഹാരവും വേണെന്ന് പറഞ്ഞാലോ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതൊന്നും യുക്തിയുടെ ലക്ഷണല്ല. പണ്ടത്തെ മന്ത്രവാദി വേട്ടതന്നെയാണ്. വലത് പക്ഷം താങ്കള്‍ പറയുന്നതുപോലെ സത്യത്തില്‍ നിരീശ്വരദികളാകാം. പക്ഷേ അവര്‍ അത് പുറത്തു പറയുന്നില്ലന്നേയുള്ള. കാരണം ജനത്തെ സ്ഥിരമായി ചൂഷണം ചെയ്യാനും സമാധാനിപ്പിക്കാനും ദൈവം നല്ല ഉപകരണമാണ്.

      കള്ളന്‍മാരായ ബാങ്ക് മുതലാളിമാര്‍ക്ക് 3 ട്രില്യണ്‍ നല്‍കാം. ഫോസില്‍ ഇന്ധന മുതലാളിമാര്‍ക്ക് പ്രതിവര്‍ഷം 4 ബില്യണ്‍ വീതം നല്‍കാം. യുദ്ധ മുതലാളിമാര്‍ക്ക് വേണ്ടിയും എണ്ണ മുതലാളിമാര്‍ക്ക് വേണ്ടിയും 5 ട്രില്ല്യണിന്റെ യുദ്ധം നടത്താം. പക്ഷേ സ്വന്തം ജനത്തിന് ഗുണമുള്ള പരിപാടികളും, രോഗികള്‍ക്കും വൃദ്ധര്‍ക്കും സഹായം നല്‍കുന്നത് സഹിക്കില്ല. ഇതാണ് കാട്ടാളത്തം.

      പക്ഷേ ആളുകളെ പിരിച്ചുവിടുന്നത് സര്‍ക്കാരല്ല. ധനസഹായം കിട്ടിയ കമ്പനികള്‍ തന്നെയാണ്.

      താങ്കള്‍ പറഞ്ഞതുപോലെ അമേരിക്കന്‍ സര്‍ക്കാര്‍ പരാജയമാണ്. അതിന് കാരണം കോര്‍പ്പറേറ്റ് ലോബിയാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ കൊണ്ട് ഗുണമുണ്ടാവുന്നത് അവര്‍ക്കാണ്. സാമ്പത്തിക മാന്ദ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? എല്ലാ അമേരിക്കന്‍ കോര്‍പ്പറേറ്റും കൊള്ള ലാഭത്തിലാണ്. അവര്‍ നികുതിയും നല്‍കേണ്ട. പക്ഷേ ജനമോ? ദാരിദ്ര്യത്തിലും നികുതി നല്‍കണം. താങ്കള്‍ പറയുന്നതുപോലെ കോര്‍പ്പറേറ്റുകള്‍ പാവങ്ങളാണെങ്കില്‍ അന്തുകൊണ്ട് തങ്ങള്‍ക്ക് ധനസഹായം വേണ്ടെന്ന് പറഞ്ഞുകൂടെ? നികുതി മുന്‍പേ അടച്ചുകൂടെ. അങ്ങനെ ചെയ്താല്‍ ഒരു സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാകില്ല.

      അതുകൊണ്ട് കോര്‍പ്പറേറ്റ് ലോബി ഇല്ലാതാക്കി സര്‍ക്കാരിനെ ജന പക്ഷത്താക്കണം. അതാണ് ആവശ്യം. ടീ പാര്‍ട്ടിക്കാരോട് അത് ആവശ്യപ്പെടുക.

Leave a reply to Murali മറുപടി റദ്ദാക്കുക