തൊഴില്‍ ഇല്ലാതാക്കുന്നവര്‍

ചിലര്‍ പറയുന്നത് “clean economy” തൊഴില്‍ ഇല്ലാകാക്കും എന്നാണ്. എന്നാല്‍ ശരിക്കും ഹരിത ജോലികളുടെ അമേരിക്കന്‍ കഥ എന്താണ്? Brookings Institution ഉം Battelle Technology ഉം ചേര്‍ന്ന് നടത്തിയ പുതിയ പഠനം ഇതിനുള്ള ഉത്തരം നല്‍കുന്നു. പൊതു ഗതാഗതം മുതല്‍ ഹരിത ഊര്‍ജ്ജ കമ്പനികള്‍ വരെ അമേരിക്കയുടെ മൊത്തം തൊഴിലിന്റെ 2% പ്രദാനം ചെയ്യുന്നു. 10.2% വരുന്ന ആരോഗ്യ പരിപാലന രംഗത്തേക്കള്‍ കുറവാണെങ്കിലും biosciences, എണ്ണ തുടങ്ങിയ വ്യവസായങ്ങളുമായി നോക്കുമ്പോള്‍ ശുദ്ധ സമ്പദ്ഘടനയും മോശമല്ല.

വലിയ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ പരിശുദ്ധമായ സമ്പദ്‌വ്യവസ്ഥയുടെ പങ്കിനെക്കുറിച്ചുള്ള അറിവാണ് ഈ ഡാറ്റാ  നല്‍കുന്നത്. പരിശുദ്ധ സമ്പദ്‌വ്യവസ്ഥയില്‍ ഇന്ന് 27 ലക്ഷം അമേരിക്കക്കാര്‍ തൊഴില്‍ ചെയ്യുന്നു. എണ്ണ പ്രകൃതി വാതക വ്യവസായം 24 ലക്ഷം അമേരിക്കക്കാര്‍ക്കേ തൊഴില്‍ നല്‍കുന്നുള്ളു. biosciences വ്യവസായം 14 ലക്ഷം തൊഴല്‍ നല്‍കുന്നു. എണ്ണ പ്രകൃതി വാതക വ്യവസായം 21 ലക്ഷം തൊഴിലാണ് നല്‍കുന്നതെന്ന് 2009 ലെ American Petroleum Institute റിപ്പോര്‍ട്ട് പറയുന്നത്.

പരിശുദ്ധോര്‍ജ്ജ രംഗം വളരുകയാണ്. 2003 – 2010 കാലത്ത് അത് 3.4% വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഇക്കാലത്ത് വളര്‍ന്നത് 4.2% മാണ്. പരിശുദ്ധ ഊര്‍ജ്ജരംഗവും അതിന്റെ അനുബന്ധ വ്യവസായ മേഖലകളും കൂടി ഒന്നിച്ച് നോക്കിയാല്‍ ഇക്കാലത്ത് 8.3% വളര്‍ച്ചയാണ് കാണിച്ചത്.

ഇതുവരെ വിശദമായ statistics ഇല്ലാത്തതിനാല്‍ പരിശുദ്ധ സമ്പദ്‌ഘടനയുടെ വളര്‍ച്ച അവഗണിക്കപ്പെടുകയാണ് പതിവ്. “Sizing the Clean Economy” എന്ന Brookings ന്റെ പഠനം പറയുന്നത്, ഈ തൊഴിലെല്ലാം അമേരിക്കമൊത്തത്തില്‍ 41,000 കമ്പനികളിലായി പരന്ന് കിടക്കുകയാണെന്നാണ്. സൗരോര്‍ജ്ജവും കാറ്റും മാത്രമല്ല ഇതില്‍ ഉള്‍പ്പെടുക, കൂടെ ഹരിതഗൃഹവാതക നിയന്ത്രണം, പരിസ്ഥിതി പരിപാലനം, പുനരുപയോഗം, ജലം-വായു ശുദ്ധീകരണം തുടങ്ങി അനവധി വിഭാഗങ്ങളുണ്ട്.

Smart-grid പരിപാടി നേരിട്ട് 16,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ബാറ്ററി സാങ്കേതിക വിദ്യയും അത്ര തന്നെ തൊഴില്‍ നല്‍കുന്നു. ഊര്‍ജ്ജ സംരക്ഷണം വലിയ വിഭാഗമാണ്. 314,000 പേരുണ്ട് അതില്‍. പൊതുഗതാഗതവും വലിയതാണ്. അതില്‍ 350,000 പേര്‍ ജോലി ചെയ്യുന്നു. പവനോര്‍ജ്ജവും സൗരോര്‍ജ്ജവും 24,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്നു. സുസ്ഥിര വനവത്കരണത്തില്‍ 61,000 പേരും ജോലി ചെയ്യുന്നു.

കോണ്‍ഗ്രസ് 2007 ല്‍ കൊണ്ടുവന്ന Lighting standards 12,500 തൊഴില്‍ സൃഷ്ടിച്ചു. National Electrical Manufacturers Association നടത്തിയ വ്യത്യസ്ഥ പഠനത്തില്‍ ഇത് പുതിയ, ഹരിത സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയെ സഹായിച്ചു എന്ന് പറയുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കാട്ടാളന്‍മാരുടെ നേതൃത്വത്തില്‍ ഈ നിയമം എടുത്ത് കളഞ്ഞ് സാദാ ബള്‍ബുകള്‍ക്ക് പ്രാധാന്യം കൊടുക്കാനുള്ള കുതന്ത്ര നടക്കുന്നു. സാദാ ബള്‍ബുകളില്‍ 95% വൈദ്യുതിയും താപോര്‍ജ്ജമായി നഷ്ടപ്പെടുകയാണ്.

അമേരിക്കയില്‍ മാത്രമല്ല പരിശുദ്ധ സമ്പദ്ഘടന വളരുന്നത്. മറ്റ് രാജ്യങ്ങളിലും നല്ല വളര്‍ച്ച ഈ രംഗത്തിനുണ്ട്.

– from csmonitor.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )