ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇറച്ചി പിന്‍വലിക്കല്‍ കഴിഞ്ഞ ആഴ്ച്ചകളില്‍ നടന്നു. ആഹാര ഭീമന്‍ Cargill കമ്പനി 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Salmonella ബാക്റ്റീരിയ കാരണം ഒരാള്‍ മരിക്കുകയും 76 പേര്‍ ആശുപത്രിയിലാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. Arkansas ലെ Springdale ലുള്ള Cargill ന്റെ ഫാക്റ്ററിയില്‍ നിന്നുമാണ് പ്രശ്നത്തിന് കാരണമായ ഇറച്ചി വന്നതെന്ന് കണ്ടെത്തി. സാധാരണയുള്ള ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള Salmonella Heidelberg എന്ന തരത്തിലുള്ള Salmonella ബാക്റ്റീരിയയാണ് ഈ outbreak ന് കാരണമായത് എന്ന് Center for Disease Control and Prevention പറയുന്നു.

ഇറച്ചി പിന്‍വലിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച്ചകളേ ആയുള്ളെങ്കിലും ഈ വ്യാധി തുടങ്ങിയത് മാര്‍ച്ചിലാണ്. Salmonella രോഗം മേയിലും ജൂണിലും വലിയ തോതിലായി. പ്രതിവര്‍ഷം 3000 ആള്‍ക്കാരാണ് അമേരിക്കയില്‍ ഭക്ഷ്യ വിഷബാധ കാരണം മരിക്കുന്നത്. 5 കോടി ആളുകള്‍ ആളുകള്‍ രോഗികളാകുന്നു. ബഡ്ജറ്റ് കുറവ് വരുത്തുന്നതിന്റെ പേരില്‍ ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ഇല്ലാതാകുന്നതിന്റെ ഫലമാണ് ഈ പുതിയ പകര്‍ച്ചവ്യാധി.

അമേരിക്ക കണ്ടിട്ടില്ലാത്ത തീവൃമായ ചൂടാണ് ഇപ്പോള്‍ അവടെ. ഭക്ഷ്യ വിഷബാധ, ഇറച്ചി, തീവൃ കാലാവസ്ഥ ഇവതന്നില്‍ ബന്ധമുണ്ടോ?

ഭക്ഷ്യ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കവര്‍ക്ക് അടുത്ത കുറച്ച് വര്‍ഷങ്ങളായി അറിയാവുന്ന ഒരു കാര്യമുണ്ട്. എല്ലാ വേനല്‍കാലത്തും ഇതുപോലെ ആഹാരം തിരിച്ചെടുക്കുന്ന സംഭവമാണ് അത്. കഴിഞ്ഞ വേനലിലും ഒരു വലിയ തിരിച്ചെടുപ്പുണ്ടായി. അത് മുട്ട തിരിച്ചെടുത്തതായിരുന്നു. അതുകൊണ്ട് ഈ വേനലിലും അത് സംഭവിച്ചത് എന്തുകൊണ്ട് എന്ന് ധാരാളം ആളുകള്‍ ചോദിക്കുന്നു? വേനല്‍ കാലത്ത് ഏത് തരത്തിലുള്ള ആഹാരമാണ് ജനം കഴിക്കേണ്ടത് എന്നതും ഒരു ചോദ്യമാണ്. കാള ഇറച്ചി, കോഴി ഇറച്ചി, ഹാം ബര്‍ഗര്‍ തുടങ്ങിയ വേനല്‍ കാലത്ത് കഴിക്കാമോ? ചൂടുകൂടുന്നത് മൃഗങ്ങളില്‍ രോഗാണുക്കളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുമോ? ആഹാരം വീട്ടില്‍ തന്നെ ഉത്പാദിപ്പിക്കുണോ അതോ ഷോപ്പിങ്ങ് മാളുകളില്‍ നിന്ന് വാങ്ങണോ? ചൂടുകൂടുന്ന അവരത്തില്‍ ഏത് താപനിലയില്‍ ആഹാരസാധനങ്ങള്‍ കടകയില്‍ സൂക്ഷിക്കണം? ഇത്തരം ധാരാളം ചോദ്യങ്ങളുണ്ട്. ഇവയേക്കുറിച്ച് പഠനങ്ങള്‍ നടത്തേണം. പാകം ചെയ്യുമ്പോള്‍ നന്നായി ചൂടാക്കുക എന്ന കാര്യമാണ് വീട്ടില്‍ നമുക്ക് ചെയ്യാവുന്ന ഒരു സുരക്ഷാമാര്‍ഗ്ഗം.

Salmonella Heidelberg എന്ന Salmonella ബാക്റ്റീരിയയുടെ വിഭാഗം antibiotic പ്രതിരോധ ശേഷിയുള്ളതാണ്. മൃഗങ്ങളില്‍ കുത്തിവെക്കുന്ന antibioticകള്‍ രോഗാണുക്കള്‍ക്ക് ശക്തി പകരുന്നോ?

അമേരിക്കയില്‍ ഇന്ന് കിട്ടുന്ന മിക്ക antibiotics ഉം മൃഗങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. മൃഗങ്ങളുടെ ആയുസ് വര്‍ദ്ധിപ്പിച്ച് ഫാമുകള്‍ക്ക് ലാഭമുണ്ടാക്കാനാണ് ഇത് ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് രോഗം വരുമ്പോള്‍ ചികില്‍സിക്കുന്നതിന്റെ ഭാഗമായല്ല ഇത്തരം കുത്തിവെപ്പ് നടത്തുന്നത്. പകരം അവ ജീവിക്കുന്ന ഈ വലിയ ഫാക്റ്ററി ഫാമുകളിലെ ദുഷ്കര പരിതസ്ഥിതി അതിജീവിക്കാനും വേഗത്തില്‍ വളരാനുമാണ് ചെയ്യുന്നത്.

ഇത്തരം വലിയ ഫാക്റ്ററി ഫാമുകളിലെ antibiotics പ്രയോഗം, പ്രതിരോധ ശേഷിയോടെ രോഗാണിക്കള്‍ക്കും ബാക്റ്റീരിയകള്‍ക്കും വളരാന്‍ പറ്റിയ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഇനിയും നാം നേരിടേണ്ടി വരും. antibiotics നോട് പ്പരതികരിക്കാത്ത ബാക്റ്റീരിയകള്‍ ഈ ഈ ആഹാര തിരിച്ചെടുക്കലിലെല്ലാം നമുക്ക് കാണാന്‍ കഴിയും. ആരോഗ്യരംഗത്തും, പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഇതേക്കുറിച്ച് ഒര്‍ത്ത് വ്യാകുലരാണ്. antibiotics പ്രധാനപ്പെട്ട ഒരു കാര്യമാണ്. അവ ഇത്തരത്തില്‍ അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ല.

അമേരിക്കയില്‍ ഒരു വര്‍ഷം 3,000 ആളുകളാണ് ഭക്ഷ്യ വിഷബാധകാരണം മരിക്കുന്നത്. അതായത് 8 പേര്‍ നല്ല ആഹാരമില്ലാത്തതിനാല്‍ ഒരു ദിവസം മരിക്കുന്നു. 5 കോടി ആളുകള്‍ ഒരു വര്‍ഷം ചീത്ത ആഹാരം കാരണം ആശുപത്രിയിലാകുന്നു. അതായത് ഒരു ദിവസം 137,000 ആളുകള്‍.

[തീവൃ വലതുപക്ഷക്കാര്‍ക്ക് നിയന്ത്രണം എന്നത് അംഗീകരിക്കാനാവാത്ത കാര്യമാണ്. സഹിക്കുക.]

മിക്ക ആളുകള്‍ക്കും നല്ല രോഗപ്രതിരോധ ശേഷിയുള്ളതിനാല്‍ അവര്‍ കഴിക്കുന്ന ആഹാരം അവരെ ഉടനേ രോഗികളാക്കുന്നില്ല. അസ്വസ്ഥത തോന്നുന്ന എല്ലാവരും ഡോക്റ്ററെ കാണുകയുമില്ല. അതായത് വളരേറെ ആളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ആരെങ്കിലും തീരെ അവശതയിലാകുമ്പോഴാണ് ഡോക്റ്ററെ കാണുന്നത്. ഡോക്റ്റര്‍ പ്രാദേശിക ആരോഗ്യ വകുപ്പിനെ അറിയിക്കുന്നു. അവര്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിക്കണം. അവര്‍ ഫെഡറല്‍ ആരോഗ്യ വകുപ്പിനേയും. ഇതാ ധാരാളം സമയമെടുക്കുന്ന പരിപാടിയാണ്. പിന്നീട് പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകന്‍ സംഭവസ്ഥലത്തെത്തി, നിങ്ങള്‍ എന്താണ് കഴിച്ചത്, കഴിച്ചതിന്റെ എന്തെങ്കിലും ബാക്കിയുണ്ടോ ഞങ്ങള്‍ക്ക് ടെസ്റ്റ് ചെയ്യാന്‍ എന്നൊക്കെ അന്വേഷിക്കാന്‍. പിന്നീട് പഠനം നടത്തി, പ്രശ്നകാരണം കണ്ടെത്തുമ്പോഴേക്കും ധാരാളം ആളുകള്‍ ആശുപത്രിയാലായിട്ടുണ്ടാവും.

— സ്രോതസ്സ് democracynow.org

Cargill നിര്‍മ്മിച്ച്, പിന്‍വലിച്ച ടര്‍ക്കി കോഴി അടിസ്ഥാനമായ ആഹാരവസ്തുവില്‍ മാരകമായ ബാക്റ്റീരിയകള്‍ അടങ്ങിയിരുന്നതായി തങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നു എന്ന് ഫെഡറല്‍ അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചെടുക്കലാണ് ഇപ്പോള്‍ നടന്നത്. Salmonella ബാക്റ്റീരിയ അടങ്ങിയ 1.632 കോടി കിലോഗ്രാം ടര്‍ക്കി കോഴി ഇറച്ചി തിരികെയെടുത്തു. Cargill ന്റെ Springdale ലെ (Arkansas) ലെ ഫാക്റ്ററിയില്‍ കഴിഞ്ഞ വര്‍ഷം ഒരു പ്രാവശ്യം ഈ മാരക രോഗാണുവിനെ U.S. Department of Agriculture കണ്ടെത്തിയതായി വെളിപ്പെടുത്തി. ഈ വര്‍ഷം നാലു പ്രാവശ്യമാണ് ഈ രോഗാണുവിനെ അവിടെ കണ്ടത്. എന്നാല്‍ outbreak ഉണ്ടാകുന്നത് വരെ ഈ ഫാക്റ്റിയില്‍ നിന്നുള്ള ആഹാരം നിരോധിക്കാന്‍ ഒരു നടപടിയും എടുക്കുകയുണ്ടായില്ല. Salmonella ഇത്ര കുഴപ്പകാരനാണെന്ന് ഇത്രയും ആളുകള്‍ക്ക് രോഗമുണ്ടാക്കിയതിന് ശേഷമാണ് USDA തിരിച്ചറിഞ്ഞതെന്ന് അവര്‍ പറയുന്നു.

[നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് കോര്‍പ്പറേറ്റ്-മതഭീകരവാദി രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് എന്തോന്ന് പൊതു ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ.

ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷിതത്വം നല്‍കേണ്ട് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. അതിന് നിയമങ്ങളും നിയനത്രണങ്ങളും വേണം. അത് ശക്തമായി നടപ്പാക്കാന്‍സര്‍ക്കാരിന് കഴിവും ഉണ്ടാകണം. ദുര്‍ബല സര്‍ക്കാര്‍ ശക്തമായ കോര്‍പ്പറേറ്റ് എന്നത് മുതലാളിയെ സഹായിക്കാന്‍ മാത്രമാണ്. അവര്‍ക്ക് അത് ഇപ്പോള്‍ തന്നെ അത് ലഭിക്കുന്നുമുണ്ട്.]


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

7 thoughts on “ഒരു കോടി കിലോയിലധികം കോഴി ഇറച്ചി കമ്പനി തിരിച്ചെടുത്തു

 1. ഇത്തരം വാര്‍ത്തകള്‍ എല്ലാവരുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്. വാര്‍ത്ത അയച്ചതിന് നന്ദി.
  റാധന്‍ കെ

 2. നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞ് കോര്‍പ്പറേറ്റ്-മതഭീകരവാദി രാഷ്ട്രങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് എന്തോന്ന് പൊതു ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ

  എന്തോന്നാ ജഗദീശേ ഈ കോർപ്പറേറ്റ്-മതഭീകരവാദി രാഷ്ട്രങ്ങൾ?

  ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷിതത്വം നല്‍കേണ്ട് ജനാധിപത്യ സര്‍ക്കാരിന്റെ കടമയാണ്. അതിന് നിയമങ്ങളും നിയനത്രണങ്ങളും വേണം. അത് ശക്തമായി നടപ്പാക്കാന്‍സര്‍ക്കാരിന് കഴിവും ഉണ്ടാകണം.

  അങ്ങനെ കഴിവും ശക്തിയുമുള്ള സർക്കാർ എന്താണ് ചെയ്യുന്നത്? ഏഴുവയസ്സുകാരി പെൺകുട്ടികൾ നടത്തുന്ന ലെമണേഡ് സ്റ്റാന്റുകൾ അടച്ചുപൂട്ടിച്ച് അവരെ ഭീഷണിപ്പെടുത്തുന്നു: http://www.lemonadefreedom.com/2011/07/27/the-government-war-on-kid-run-concession-stands/
  രാവിലെ കടയിൽ വരുന്നവർക്ക് സൗജന്യമായി ഡോനട്ടും കാപ്പിയും കൊടുക്കുന്ന ബിസിനസ്സുകാരെ അതിൽനിന്നും തടയുന്നു: http://www.cnbc.com/id/35645680/California_Town_Shuts_Down_Free_Doughnut_Giveaway
  ജീവകാരുണ്യ പ്രവർത്തനത്തിന് പണം സ്വരൂപിക്കാൻ പള്ളിയിൽ അപ്പം വിൽക്കാൻ കൊണ്ടുവരുന്ന 88 കഴിഞ്ഞ അമ്മൂമ്മമാരെ പെർമിറ്റ് എടുക്കാതിരുന്നാൽ ഫൈനടിക്കും എന്ന് പറഞ്ഞ് വിലക്കുന്നു: http://www.foodrenegade.com/do-you-eat-illegal-baked-goods/

  ഇത് governmental overreach-ന്റെ ഒരു സാമ്പിൾ വെടിക്കെട്ട് മാത്രം. ഇതെല്ലാം പൗരാവകാശങ്ങളെക്കുറിച്ചും ഭീമൻ ഗവണ്മെന്റിന്റെ അപകടങ്ങളെക്കുറിച്ചും വലിയൊരു വിഭാഗം ജനങ്ങൾക്ക് നല്ലവണ്ണം അവബോധമുള്ള അമേരിക്കയിലെ കാര്യമാണ്. ഇൻഡ്യയിലെ കാര്യം പറയാതിരിക്കുന്നതാണ് എല്ലാവരുടെയും ബ്ലഡ് പ്രഷറിന് നന്ന്.

  സർക്കരിന്റെ അധികാരം ‘ജനനന്മക്ക്’ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. ആ പ്രതീക്ഷയിൽ ജീവിതം തള്ളിനീക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത്. അധികാരം സർക്കാരിനല്ല, ജനങ്ങൾക്കാണ് വേണ്ടത്. Through a private law society – private law means contract and tort laws. ഭോപ്പലിലെ ദുരന്ത ബാധിതർക്ക് ചില്ലിക്കാശ് നഷ്ടപരിഹാരം കിട്ടാതിരുന്നത് സർക്കാരിന് അധികാരമില്ലാഞ്ഞല്ല, മറിച്ച് ജനങ്ങളുടെ അധികാരം കൂടി സർക്കാർ കവർന്നെടുത്തതുകൊണ്ടാണെന്ന് ഓർക്കുക.

  1. അത് തന്നെയാണ് സുഹൃത്തേ പ്രശ്നം. താങ്കള്‍ പറയുന്ന സാധാരണക്കാര്‍ ചെയ്യുന്ന ചെറുകിട പ്രാദേശിക വ്യവസാങ്ങളെ അടിച്ചമര്‍ത്തുന്നു, അതേ സമയം വമ്പന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും. ഈ പോസ്റ്റില്‍ തന്നെ അത് പറയുന്നുണ്ട്. U.S. Department of Agriculture കാര്‍ഗിലിന്റെ ഫാക്റ്ററിഫാമിലെ ബാക്റ്റീരിയയേക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഒരു ചെറുവിരല്‍ അനക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. അമേരിക്കയില്‍ പച്ച പാല്‍ വില്‍ക്കാന്‍ പറ്റില്ല. കമ്പനിപാലേ വില്‍ക്കാനാവൂ.

   സർക്കരിന്റെ അധികാരം ജനനന്മക്ക് അല്ലാതാക്കുന്നതാരാണ്? ഭോപ്പലിലെ ദുരന്ത ബാധിതർക്ക് ചില്ലിക്കാശ് നഷ്ടപരിഹാരം കിട്ടാതിരുന്നതിന് കാരണക്കാര്‍ ആരാണ്? സർക്കരിന്റെ സ്വതേയുള്ള നിഷ്പക്ഷമായ സ്വഭാവം അങ്ങനെയാണോ? അല്ല എന്നതാണ് സത്യം. സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്ക് ഗുണം കിട്ടും. അതിന്റെ ഒരു ചെറിയ പങ്ക് സർക്കരിന്റെ നടത്തിപ്പുകാരിലെ ചിലര്‍ക്കും കിട്ടും. അല്ലാതെ ഇതൊക്കെ തനിയെ സംഭവിക്കുന്നതൊന്നുമല്ല.

   പിറക് വാതിലൂടെ കടന്ന് ജനാധിപത്യത്തെ അട്ടിമറിക്കുന്നവര്‍ തന്നെയാണ് പിന്നീട് അത് ജനാധാപത്യത്തിന്റെ കുഴപ്പമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

   ജനത്തിന്റെ വോട്ട് നേടി അധികാരത്തിലെത്തി മുതലാളിക്ക് വേണ്ട സൗകര്യം ചെയ്യുന്നതല്ല ജനാധിപത്യം. വോട്ട് ചെയ്ത് കഴിഞ്ഞ ഉടന്‍ തന്നെ ജനാധിപത്യം അല്ലാതാകുന്നു. പിന്നീട് കോര്‍പ്പററ്റോക്രസിയാണ്. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്ന കോര്‍പ്പററ്റോക്രസിയാണ് അത്. അത് ഇല്ലാതാകണം എന്നതാണ് കാലത്തിന്റെ ആവശ്യം.

   1. താങ്കള്‍ പറയുന്ന സാധാരണക്കാര്‍ ചെയ്യുന്ന ചെറുകിട പ്രാദേശിക വ്യവസാങ്ങളെ അടിച്ചമര്‍ത്തുന്നു, അതേ സമയം വമ്പന്‍ കോര്‍പ്പറേറ്റ്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യവും.

    ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് ചിന്തിച്ചു നോക്കൂ – ഗവണ്മെന്റിന് അധികാരമില്ലാഞ്ഞല്ല, മറിച്ച് ആ അധികാരം തോന്നിയതുപോലെ ഉപയോഗിക്കുന്നതുകൊണ്ടാണ്. എന്തെന്നാൽ tyranny is whimsical. അതുകൊണ്ടാണ് പറയുന്നത്, അധികാരം ഗവണ്മെന്റിനല്ല വേണ്ടത്, ജനങ്ങൾക്കാണെന്ന്. ഗവണ്മെന്റ് ‘ജനാധിപത്യപരമായി’ തിരഞ്ഞെടുത്തതല്ലേ എന്നൊക്കെ വെറുതെ ചോദിക്കാം. പക്ഷെ ഗവണ്മെന്റിനെ അടുത്തറിഞ്ഞിട്ടുള്ളവർക്കറിയാം അതിന്റെ പൊള്ളത്തരം. ഗവണ്മെന്റിന്റെ അധികാരം കളത്തിൽ വിനിയോഗിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ lifetime bureaucracy ആണെന്നതാണ് പ്രശ്നം.

    സർക്കരിന്റെ അധികാരം ജനനന്മക്ക് അല്ലാതാക്കുന്നതാരാണ്? ഭോപ്പലിലെ ദുരന്ത ബാധിതർക്ക് ചില്ലിക്കാശ് നഷ്ടപരിഹാരം കിട്ടാതിരുന്നതിന് കാരണക്കാര്‍ ആരാണ്? സർക്കരിന്റെ സ്വതേയുള്ള നിഷ്പക്ഷമായ സ്വഭാവം അങ്ങനെയാണോ?

    ഒറ്റവാക്കിൽ ഉത്തരം തന്നാൽ – ഗവണ്മെന്റ് തന്നെ. ഗവണ്മെന്റിന്റെ (എന്നുവച്ചാൽ ബ്യൂറോക്രസിയുടെയും അധികാരത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെയും) അധികാരം കൂടുന്തോറും അത് സ്വന്തം ലാഭത്തിനുവേണ്ടി ഉപയോഗിക്കാനുള്ള പ്രവണതയും കൂടും. ഭോപ്പാലിനെക്കുറിച്ച് ഇതിനുമുൻപൊരു കമന്റിൽ പറഞ്ഞതാണ്: ഗവണ്മെന്റ്, പീഡിതരുടെ നന്മക്കെന്ന് പറഞ്ഞ് യൂണിയൻ കാർബൈഡിനെതിരെ കേസുകൊടുക്കുവാനുള്ള അവരുടെ അവകാശം കവർന്നെടുത്തതാണ് വിനയായത്. ഗവണ്മെന്റ് നിയന്ത്രണങ്ങൾ എങ്ങനെ ബ്യൂറോക്രസിയുടെ കീശ വീർപ്പിക്കുന്നു എന്നതിന്റെ വീണ്ടും ചില ഉദാഹരണങ്ങളിതാ: http://www.indianexpress.com/news/just-one-law-wont-do-it/837354/0

    പക്ഷെ ഗവണ്മെന്റ് നിയന്ത്രണങ്ങൾ കൊണ്ട് ഗുണം കിട്ടുന്നത് ഗവണ്മെന്റിനുമാത്രമല്ല – മറ്റു സംരംഭകരിൽനിന്നുമുള്ള മത്സരം ഒഴിവാക്കുന്നതും, വിഭവങ്ങളിന്മേൽ ഗവണ്മെന്റിനുള്ള നിയന്ത്രണങ്ങളും വ്യവസായികളുടെ, പ്രത്യേകിച്ച് വൻകിട വ്യവസായികളുടെ നിക്ഷിപ്ത താത്പര്യത്തിനും നന്നാണ്. നമ്മുടെ ലൈസൻസ്-പെർമിറ്റ്-ഇൻസ്പെൿറ്റർ-ക്വോട്ടാ രാജിന് ബോംബെ ക്ലബ്ബിന്റെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നു എന്നത് മറക്കരുത്. ക്രോണിയിസത്തിനും കോർപ്പറേറ്റോക്രസിക്കും ഒക്കെ കാരണം ഇതാണ്. പക്ഷെ അതിന്റെ പ്രതിവിധി കൂടുതൽ ഗവണ്മെന്റ് നിയന്ത്രണങ്ങളല്ല, നിയന്ത്രണങ്ങൾ കഴിയുന്നതും കുറക്കുക എന്നതാണ്. ഗവണ്മെന്റ്-ബിഗ് ബിസിനസ്സ് കൂട്ടുകെട്ടിന് കാരണം ഗവണ്മെന്റിന്റെ അമിതാധികാരങ്ങൾ തന്നെയാണ്. റിലയൻസിന്റെ ആദ്യകാലങ്ങളിനുണ്ടായ വളർച്ച് ഏതാണ്ട് മുഴുവൻ തന്നെ ക്രോണിയിസത്തിന്റെ ഫലമായിരുന്നു. ലോകത്തിലെ ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ വ്യവസായങ്ങളുടെ മേൽ ഉണ്ടായിരുന്ന കാലത്തണ് ഇതെല്ലാം നടന്നത് എന്ന് ഓർക്കണം. കോർപ്പറേറ്റോക്രസി ഇല്ലാതാക്കുവാൻ കൂടുതൽ സാമ്പത്തിക ഉദാരവൽക്കരണമല്ലാതെ മറ്റു വഴികളില്ല.

 3. ഇതിന്റെയൊക്കെ ഉത്തരം താങ്കളുടെ അഭിപ്രായത്തില്‍ തന്നെയുണ്ട്.

  താങ്കളുടെ അഭിപ്രായത്തില്‍ സര്‍ക്കാര്‍ ആണ് ഭോപ്പാലിലെ ജനങ്ങള്‍ക്ക് ചില്ലി കാശ് പോലും നഷ്ടപരിഹാരം കിട്ടാതാക്കിയത്. ശരി. പക്ഷേ കൊല്ലപ്പെട്ട പതിനായിരങ്ങളുടെ ജീവനോ? ഭോപ്പാലിലെ ജനങ്ങള്‍ വെറും നഷ്ടപരിഹാരം കിട്ടാന്‍ വേണ്ടി ജനിക്കപ്പെട്ടവരാണോ?
  കമ്പനി ലാഭം വര്‍ദ്ധിപ്പിക്കാന്‍ സുരക്ഷാ സംവിധാനങ്ങളെല്ലാം ഉപേക്ഷിച്ചു. അത് അപകടത്തിന് കാരണമായി. എന്നാല്‍ സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധിതമാക്കുന്ന നിയമങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. താങ്കള്‍ പറയുന്നതുപോലെ സര്‍ക്കാര്‍ അതൊന്നും പരിശോധിക്കുകയോ മറ്റോ ചെയ്തില്ല. അതുപോലെ അപകടത്തിന് ശേഷം നഷ്ടപരിഹാരം കിട്ടാതാക്കിയതും സര്‍ക്കാരാണ്. പക്ഷേ ചോദ്യം അതല്ല, ഈ പ്രശ്നങ്ങളിലെല്ലാമുള്ള ഗുണഭോക്താക്കളാര് എന്നതാണ്.
  യൂണിയന്‍ കാര്‍ബൈഡോ, ഡൗ കെമിക്കല്‍സോ സര്‍ക്കാര്‍ ഉടസ്ഥതയിലുള്ളതല്ല. അപ്പോള്‍ നമുക്ക് സര്‍ക്കാര്‍, കമ്പനി, ജനം എന്ന മൂന്ന് വിഭാഗങ്ങളുണ്ട്. കമ്പനി നിഷ്കളങ്കര്‍,ഒരു കുറ്റവും ചെയ്യാത്ത പാവങ്ങള്‍. കമ്പനി നല്‍കിയ ജനത്തിന് കിട്ടേണ്ട പണം മുഴുവന്‍ സര്‍ക്കാര്‍ അടിച്ച് മാറ്റി. ശരിക്കും കമ്പനി പണം നല്‍കിയോ? Yes Men ന്റെ ക്ലാസിക് കമ്പനി കള്ളം പൊളിക്കല്‍ യൂട്യൂബില്‍ കാണും. കാണുക.

  വേറൊരു ഉദാഹരണം നോക്കാം. അമേരിക്കയില്‍ 30 കളിലെ സാന്പത്തികമാന്ദ്യം ശക്തമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമായി. പിന്നീട് വലിയ കുഴപ്പമില്ലാതെ രാജ്യം കുറേക്കാലം മുന്നോട്ട് പോയി. റീഗണിന്റെ കാലം മുതല്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ നിയന്ത്രണങ്ങളെല്ലാം ഇല്ലാതാക്കി. യാതൊരു ശ്രദ്ധയുമില്ലാതെ ലോണുകള്‍ നല്‍കപ്പെട്ടു. ചീട്ടുകൊട്ടാരം നിര്‍മ്മിച്ചു. ഈ സമയമൊക്കെ ബാങ്കുകള്‍ വമ്പന്‍ ലാഭം നേടുന്നുണ്ടായിരുന്നു. അവര്‍ നടത്തിയ ചൂതാട്ട ബാങ്കിങ്ങ് ഇടപാടുകള്‍ അവസാനം പൊളിഞ്ഞു. ചീട്ട് കൊട്ടാരം തകര്‍ന്നു. സാധാരണ പൊളിഞ്ഞവന്‍ നഷ്ടം സഹിക്കണം. എന്നാല്‍ ഈ ബാങ്കുകളുടെ കാര്യത്തില്‍ അത് സംഭവിച്ചില്ല. അമേരിക്കയിലെ നികുതി ദായകര്‍ 1.5 ട്രില്ല്യണ്‍ ഡോളര്‍ അവര്‍ക്ക് നല്‍കി. ബാങ്കുകള്‍ വീണ്ടും അമിത ലാഭത്തിലുമായി.

  ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പണം പിടിച്ച് വാങ്ങി നിഷ്കളങ്കരായ (തകര്‍ച്ചയുണ്ടാക്കിയ) മുതലാളിമാര്‍ക്ക് നല്‍കി. ഇവിടെ ആര്‍ക്കാണ് ലാഭം. സര്‍ക്കാരിനോ ജനത്തിനോ മുതലാളിക്കോ? ഇങ്ങനെ എത്ര അനേകം സംഭവങ്ങള്‍.

  കരുണാകരന്റെ നിഷ്കളങ്കതയാണല്ലോ മാഷേ താങ്കള്‍ക്ക് ! പണ്ട് മുരളിക്ക് എന്തോ വലിയ സ്ഥാനം നല്‍കിയതിനെക്കുറിച്ച് പത്രക്കാര്‍ ചോദിച്ചപ്പോള്‍ കരുണാകരന്‍ പറഞ്ഞത് അദ്ദേഹത്തിന് ഒന്നും അറിയില്ല എന്നും അദ്ദേഹം മൂത്രമൊഴിക്കാന്‍ പോയപ്പഴാ തീരുമാനം കമ്മറ്റി എടുത്തതെന്നും. ഈ ദുഷ്ടന്‍മാരായ സര്‍ക്കാരുകള്‍ മുതലാളിമാര്‍ക്ക് സൗജന്യം ചെയ്യുന്നു, മുതലാളിമാരില്‍ നിന്നും പണം സ്വന്തം കീശയിലാക്കുന്നു . കഷ്ടം പാവം മുതലാളിമാര്‍. സര്‍ക്കാര്‍ നിയന്ത്രണങ്ങളെല്ലാം എടുത്തുകളയണം. അല്ലേ.

  ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൊണ്ടു പോലും ഇതൊക്കെ സംഭവിക്കുന്നു. എങ്കില്‍ ഇനിയും നിയനത്രണം ഇല്ലാതാക്കിയാല്‍ എല്ലാം ശരിയാവുമെന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ഭോപാല്‍ സംഭവം തെളിയിക്കുന്നത് അതാണ്. കൂടുതല്‍ ശക്തമായ നിയമങ്ങള്‍ വേണമെന്നതാണ്. അത് നടപ്പാക്കുകയും വേണം. അതു തന്നെയാണ് കാര്‍ഗലിന്റെ കൊലയാളി ഇറച്ചിക്കോഴിയും പറയുന്നത്.

  ശരിയാണ് എല്ലാ സര്‍ക്കാര്‍ നിയന്ത്രണങ്ങളും നല്ലതല്ല. ഉദാഹരണത്തിന് പേറ്റന്റ്, കോപ്പീറൈറ്റ് നിയമങ്ങള്‍. അവ ജനദ്രോഹമാണ്. സ്വതന്ത്ര സോഫ്റ്റ്‌വയര്‍ പോലെ എല്ലാം കോപ്പി ചെയ്യാനുള്ള ജനങ്ങളുടെ അവകാശം സ്ഥാപിക്കുന്നത് നല്ലതല്ലേ.

  പക്ഷേ ഇതൊക്കെ തീരുമാനിക്കേണ്ടത് ജനമാണ്. എന്നാല്‍ അവര്‍ക്കെ വല്ലപ്പോഴും വോട്ടു ചെയ്യാന്‍ അവസരം കിട്ടുന്നതിലപ്പുറം ഒരധികാരവുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാജവിനെ തീരുമാനിച്ച് കഴിഞ്ഞാലുടന്‍ പ്രഭുക്കന്‍മാര്‍ അധികാരം പൂര്‍ണ്ണയും ഏറ്റെടുക്കുന്നു. ആ കോര്‍പ്പററ്റോക്രസി ഇല്ലാതാക്കാന്‍ വേറെ വഴിയില്ല എന്ന് പറയുന്നവര്‍ അവരുടെ നിസഹായതയും കഴിവില്ലായ്മയും സ്വയം മനസിലാക്കി സ്ഥാനമൊഴിഞ്ഞ് കഴിവുള്ളവര്‍ക്ക് നല്‍കണമെന്നാണ് എന്റെ അപേക്ഷ.

  [വിക്കീ ലീക്സ് രേഖകളും റാഡിയ ടേപ്പുകളും താങകളുടെ പാവം പയ്യന്‍മാരുടെ സ്വഭാവം വെളിപ്പെടുത്തുന്നുണ്ട്. (പാവം പയ്യന്‍ പ്രയോഗവും കരുണാകരനുമായി ബന്ധമുള്ളതാണ്. തെരയുക). ചന്ത മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ധാരാളം വിവരങ്ങള്‍ ഈ സൈറ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്.]

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s