190 കോടിയാളുകള്‍ പൊണ്ണത്തടി(/ച്ചി)യന്‍മാര്‍

2010 ല്‍ പൊണ്ണത്തടിയുള്ളവാരുടെ എണ്ണം 190 കോടിയായി. 2002 നെ അപേക്ഷിച്ച് 25% വര്‍ദ്ധനവാണിത് എന്ന് Worldwatch റിപ്പോര്‍ട്ട് പറയുന്നു. 177 രാജ്യങ്ങളില്‍ നടന്ന സര്‍വ്വേയില്‍ 38% മുതിര്‍ന്നവരും (15 വയസില്‍ കൂടുതല്‍) പൊണ്ണത്തടിക്കാരാണ്. ഇന്‍ഡ്യയില്‍ 19% ആളുകള്‍ പൊണ്ണത്തടിക്കാരാണ്. 2002 ല്‍ 14% പേരെ അത്തരക്കാരായുണ്ടായിരുന്നുള്ളു. മെക്സിക്കോയില്‍ 2002 നെക്കാള്‍ 8% വര്‍ദ്ധനയാണ് പൊണ്ണത്തടിക്കാരില്‍ ഉണ്ടായത്. ബ്രസീലില്‍ 7%, ബ്രിട്ടണില്‍ 5%സ കിഴക്കന്‍ ഏഷ്യയില്‍ 4% വും വര്‍ദ്ധന ഉണ്ടായി. വികസിത രാദ്യങ്ങളില്‍ അമേരിക്കയാണ് പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുതലുള്ള രാജ്യം. മൊത്തം ജനസംഖ്യയില്‍ 78.6% പേരും അവിടെ പൊണ്ണത്തടിക്കാരാണ്. Micronesia യിലും Polynesia ലും ആണ് ഏറ്റവും കൂടുതല്‍ പൊണ്ണത്തടിക്കാരുള്ളത്. 15 വയസില്‍ കൂടുതല്‍ പ്രായമുള്ളവരില്‍ അവരുടെ എണ്ണം 88% ആണ് അവിടെ.

body mass index (BMI) 25 ഓ അതില്‍ കൂടുതലോ ഉള്ള അവസ്ഥയെയാണ് അമിതവണ്ണം എന്ന് വിളിക്കുന്നത്. BMI 30 ഓ അതിലധികമോ ആയാല്‍ പൊണ്ണത്തടി ആയി.

10 സമ്പന്ന രാജ്യങ്ങളിലെ 75% ജനങ്ങളും അമിതവണ്ണമുള്ളവരാണ്. അതേ സമയം ഏറ്റവും താഴെയുള്ള 10 ദരിദ്ര രാജ്യങ്ങളില്‍ 18% മാണ് അമിതവണ്ണമുള്ളവര്‍.

– from worldwatch.org

പൊണ്ണത്തടിക്ക് പലകാരണങ്ങളുണ്ട്. പണം കൂടുതലുള്ളതും കുറവുള്ളതും ഒരേപോലെ പൊണ്ണത്തടിക്ക് കാരണമായും. വികസിത രാജ്യങ്ങളിലെ ദാരിദ്ര്യം അവിടെ പൊണ്ണത്തടിക്ക് കാരണമാകുന്നു. അവിടെ കടകളില്‍ നിന്ന് വാങ്ങാവുന്ന ജങ്ക് ആഹാരത്തിന് വില കുറവായതിനാല്‍ ദരിദ്ര ജനം അത് കൂടുതലുപയോഗിക്കുകയും അത് പൊണ്ണത്തടിയുണ്ടാക്കുകയും ചെയ്യുന്നു.

ഒരു അഭിപ്രായം ഇടൂ