നാല് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച The Pipe എന്ന ഈ ഡോക്കുമെന്ററി സിനിമ, അയര്‍ലാന്റിലെ ചെറു സ്ഥലമായ Rossport ലെ ജനങ്ങളുടെ എണ്ണ ഭീമന്‍ Shell Oil മായുള്ള സമരത്തിന്റെ ചിത്രം നല്‍കുന്നു. ഈ വിദൂര ഗ്രാമത്തിലെ എണ്ണയുടെ കണ്ടുപിടുത്തം ആധുനിക അയര്‍ലന്റിലെ നാടകീയമായ സംഘട്ടനത്തിന് കാരണമായി. കൃഷിക്കാര്‍ക്ക് അവരുടെ ഭൂമിയിലുള്ള അവകാശം, മീന്‍പിടുത്തക്കാര്‍ക്ക് വെള്ളത്തിന്റെ അവകാശം ഇവ ലോകത്തിലെ ശക്തനായ ഒരു എണ്ണ കമ്പനിയുടെ താല്‍പര്യവുമായി നേരിട്ട് ഏറ്റുമുട്ടി. പൗരന്‍മാര്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിനെ ആശ്രയിച്ചപ്പോള്‍ സര്‍ക്കാര്‍ ഷെല്ലിന് പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള അവകാശം സ്ഥാപിക്കുന്നതായാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. 5 പേര്‍ 94 ദിവസം ജയിലില്‍ കിടന്നു, പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി, നിരീക്ഷണങ്ങള്‍, അറസ്റ്റ്, നിരാഹാര സമരങ്ങള്‍….
thepipethefilm.com/