ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും
അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി ദുരന്തങ്ങള്‍ മൂന്നിരട്ടിയായി. 2010 ല്‍ റിക്കോഡ് ഭേദിച്ച് 250 ദുരന്തങ്ങള്‍ സംഭവിച്ചു. Munich Reinsurance America എന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ കണക്കാണ്. 1980 ന് ശേഷം ശരാശരി കൊടുങ്കാറ്റ് നാശം അഞ്ചിരട്ടിയായി.
ടെലിവിഷന്‍ കൊല്ലും
ദീര്‍ഘനേരത്തെ ടെലിവിഷന്‍ കാഴ്ച്ച മരണ കാരണമാകും പ്രത്യേകിച്ച് ഹൃദ്രോഗം എന്നത് നേരത്തേ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ജീവിതത്തെ ടിവി എത്രകണ്ട് ചെറുതാക്കുന്നു എന്നത് കണക്കാക്കിയിട്ടില്ലായിരുന്നു. Australian Bureau of Statistics യും Australian Diabetes, Obesity and Lifestyle Study യും 1999–2000 ല്‍ തുടങ്ങിയ പഠനത്തില്‍ നിന്ന് ആ കണക്കുകള്‍ ലഭിക്കും. 6 മണിക്കൂര്‍ പ്രതിദിനം ടിവി കാണുന്ന ഒരാളുടെ ആയുസ് 4.8 വര്‍ഷം കുറയും എന്നാണ് അവര്‍ പറയുന്നത്. അതായത് ഒരു മണിക്കൂര്‍ ടിവി കണ്ടാല്‍ നിങ്ങളുടെ ആയുസില്‍ നിന്ന് 21.8 മിനിറ്റ് നഷ്ടമാകും.
Credit Rating Agency യുടെ സത്യം പുറത്തുവന്നു
സങ്കീര്‍ണ്ണവും വിഷമയവുമായ structured mortgage securities ന് ഉയര്‍ന്ന തിളക്കമാര്‍ന്ന Rating നല്‍കിയതായി Moody’s എന്ന Credit Rating Agency ഉദ്യോഗസ്ഥനായ William Harrington പുറത്തു പറഞ്ഞു. ബാങ്കുകളും വലിയ കമ്പനികളും ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ റേറ്റിങ്ങ് ഏജന്‍സികള്‍ “conflict of interest” അനുഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു.