$21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു

പുതിയ UN റിപ്പോര്‍ട്ടായ Global Trends in Renewable Energy Investment 2011 ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം $21,100 കോടി ഡോളര്‍ നിക്ഷേപമാണ് പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നടന്നത്. വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ നിക്ഷേപം നടത്തി. ഇത് വലിയൊരു മാറ്റമാണ്. വൃത്തികെട്ട ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന വികസിത രാജ്യങ്ങള്‍ ചെയ്ത തെറ്റ് തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കല്ല എന്നതിന്റെ സൂചനയാണിത്.

ചൈനയാണ് ശുദ്ധ ഊര്‍ജ്ജ രംഗത്തെ മുന്‍നിരക്കാരന്‍ $4890 കോടി ഡോളര്‍ അവര്‍ നിക്ഷേപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളാണ് തൊട്ടുപിറകില്‍ :

– തെക്കെ അമേരിക്കയും മദ്ധ്യ അമേരിക്കയും : 39% വളര്‍ച്ച. $1310 കോടി ഡോളര്‍ ;
– മദ്ധ്യ പൂര്‍വ്വേഷ്യയും ആഫ്രിക്കയും: 104% വളര്‍ച്ച. $500 കോടി ഡോളര്‍ ;
– ഇന്‍ഡ്യ: 25% വളര്‍ച്ച. $3800 കോടി ഡോളര്‍
– ചൈനയും ഇന്‍ഡ്യയും ഒഴിച്ചുള്ള ഏഷ്യന്‍ രാജ്യങ്ങള്‍: 31% വളര്‍ച്ച. $400 കോടി ഡോളര്‍.

പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നിക്ഷേപം കൂടുന്നത് അതിന്റെ വില കുറയാന്‍ സഹായകരമായി. ഉദാഹരണത്തിന് 2009 ന് ശേഷം കാറ്റാടിയുടെ വില മെഗാവാട്ടിന് 18% വരെ കുറഞ്ഞു. [അതായത് വെറും രണ്ട് വര്‍ഷം കൊണ്ട്! നമ്മുടെ ആണവ വെള്ളാനക്ക് 60 വര്‍ഷമായി വില കൂടിക്കൊണ്ടിരിക്കുന്നു.]

– from treehugger.com

ഒരു അഭിപ്രായം ഇടൂ