32 ഡിഗ്രി നദി ആണവനിലയത്തിന്റെ പ്രവര്‍ത്തനം രണ്ടാമതും നിര്‍ത്തിവെപ്പിച്ചു

Tennessee River ലെ വെള്ളത്തിന്റെ താപനില ഇളം ചൂടുള്ള ബാത്ത് ടബ്ബിന്റത്ര ആയിരിക്കുന്ന അവസരത്തില്‍ Tennessee Valley Authority ആണവനിലയങ്ങള്‍ അടച്ചിട്ടു. ചൂട് കാറ്റിനാല്‍ തെക്ക് താപനില കൂടിയിരിക്കുകയാണ്. ആണവ നിലയങ്ങളുടെ കൂളിങ്ങ് ടവറില്‍ നിന്നുമുള്ള വെള്ളം ടെന്നസി നദിയിലേക്കാണ് പുറംതള്ളുന്നത്. പക്ഷേ ഇപ്പോള്‍ നദിയിലെ വെള്ളത്തിന് 32 ഡിഗ്രി ചൂടുണ്ട്. മീനുകള്‍ക്ക് ചൂട് വെള്ളം സഹിക്കാവുന്നതല്ലാത്തതിനാല്‍ ആണവ നിലയത്തില്‍ നിന്നുള്ള വെള്ളത്തിന്റെ താപനില 30.5 ഡിഗ്രിയില്‍ താഴെ നിര്‍ത്തണമെന്നാണ് നിയമം. ആഗോള താപനമൊക്കെ തുടങ്ങുന്നതിന് മുമ്പ് ഉണ്ടാക്കിയ നിയമമാണ്. പരിസ്ഥിതിയുടെ പേരില്‍ ആണവനിലയ ശീതീകരണ ജലം നദിയില്‍ ഒഴുക്കാതിരിക്കുന്നതില്‍ ഇപ്പോള്‍ അര്‍ത്ഥമില്ല. കാരണം ഇപ്പോള്‍ തന്നെ നദിയില്‍ നന്നായി ചൂടായ ജലമാണ് ഒഴുകുന്നത്.

കഴിഞ്ഞ വര്‍ഷം ഇങ്ങനെ ആണവനിലയം നിര്‍ത്തി വെച്ചത് $5 കോടി ഡോളറിന്റെ ഊര്‍ജ്ജം വേറെ വാങ്ങേണ്ട അവസ്ഥയുണ്ടാക്കിയിരുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള അവസ്ഥ നേരിടാന്‍ TVA $8 കോടി ഡോളര്‍ ചിലവാക്കി ഏഴാമത്തെ കൂളിങ്ങ് ടവര്‍ Browns Ferry ല്‍ നിര്‍മ്മിക്കാന്‍ പോകുന്നു. എന്നാല്‍ തീവൃ കാലാവസ്ഥ അതിന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തുന്നു.

– from cleantechnica.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s