ബ്രിട്ടണില്‍ നിന്ന് നല്ല മാറ്റം?

ബ്രിട്ടണിലെ സൈക്കിള്‍ യാത്രകളെക്കുറിച്ച് നല്ല കണക്കുകളാണ് ഇപ്പോള്‍ വരുന്നത്. സാവധാനമാണ് മാറ്റം ഉണ്ടാകുന്നത് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ദിശമാറി എന്നതിന്റെ തെളുവകളാണ് പുതിയ കണക്കുകള്‍. കൂടുതല്‍ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ യാത്രയുടെ ഗുണം മനസിലാക്കുന്നു. അവര്‍ ദൈനംദിന ഗതാഗത ആവശ്യങ്ങള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നു.

ഇതാണ് പുതിയ കണക്കുകള്‍:

  • ബ്രിട്ടണിലെ സൈക്കിള്‍യാത്രാ അംഗത്വം കഴിഞ്ഞ പന്ത്രണ് മാസം കൊണ്ട് 16% വര്‍ദ്ധിച്ച് 33,000 ല്‍ എത്തി. 1959 ല്‍ സംഘട സ്ഥാപിതമായതിന് ശേഷം ആദ്യമാണ് ഇത്രയേറെ ആളുകള്‍ അംഗങ്ങളാകുന്നത്.
  • 2000 ന് ശേഷം ലണ്ടനില്‍ 110% ആണ് സൈക്കിള്‍ ഗതാഗതം വര്‍ദ്ധിച്ചത്.
  • സൈക്കിള്‍ കച്ചവടം കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 15% വര്‍ദ്ധിച്ചു. അതേ സമയം കാര്‍ വില്‍പ്പന £40bn ല്‍ നിന്ന് £35bn ആയി കുറഞ്ഞു.
  • മറ്റ് വാഹനങ്ങള്‍ സൈക്കിള്‍യാത്രക്കാരേയും കാല്‍നടക്കാരേയും അപകടത്തിലാക്കുന്ന സംഭവങ്ങള്‍ പകുതിയായി കുറഞ്ഞു.
  • പലസ്ഥലത്തും പല തോതിലാണ് സൈക്കിള്‍ ഉപയോഗക്കാരുടെ എണ്ണം. സര്‍വ്വകലാശാലാ നഗരങ്ങളായ Cambridge, Oxford, York തുടങ്ങിയിടങ്ങളില്‍ 20% ല്‍ അധികമാണ് സൈക്കിള്‍ യാത്രക്കാര്‍.
  • ദുഖകരമായ ഒരു വിവരം. 1949 ല്‍ 2400 കോടി കിലോമീറ്റര്‍ സൈക്കിള്‍ യാത്രകള്‍ ബ്രിട്ടണില്‍ നടന്നു. മൊത്തം യാത്രയുടെ 33% ആയിരുന്നു ഇത്. 2009 ല്‍ വെറും 500 കോടി കിലോമീറ്ററേ സൈക്കിള്‍ യാത്ര നടന്നുള്ളു. ഇത് മൊത്തം യാത്രകളുടെ 1% മാത്രമാണ്.

സൈക്കിള്‍ യാത്രയുടെ കാര്യത്തില്‍ Netherlands, Denmark, എന്തിന് Germany യുടെ ഒക്കെ അടുത്തെത്താന്‍ ബ്രിട്ടണിന് വളരെ പോകാനുണ്ട്. അടുത്ത ദശാബ്ദം കൊണ്ട് അത്തരം മാറ്റമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

– from theurbancountry.com

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w