1896 ജൂലൈ 25 ന് സാന്‍ഫ്രാന്‍സിസ്കോ നഗരത്തിലെ ജനങ്ങള്‍ തെരുവിലിറങ്ങി സൈക്കിളോടിക്കാന്‍ നല്ല റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടു. “The Great Bicycle Demonstration” എന്ന ആ പ്രക്ഷോഭത്തില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. തൊട്ടടുത്ത ദിവസത്തെ San Francisco Call എന്ന പത്രം ഈ യാത്രക്കാരെ “Disciples of Progress” എന്ന് വിഷേഷിപ്പിച്ച് ലേഖനമെഴുതി.
Market Street ല്‍ തറയോടുകള്‍ പുനര്‍സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അവരുടെ വാക്കുകള്‍ :
“ഈ പ്രതിഷേധയാത്രയുടെ ഉദ്ദേശം മൂന്നാണ്; ഞങ്ങളുടെ ശക്തി തെളിയിക്കുക, Folsom Street ല്‍ തറയോടുകള്‍ പാകിയത് ആഘോഷിക്കുക, സാന്‍ഫ്രാന്‍സിസ്കോയിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് പ്രതിഷേധിക്കുക, പ്രത്യേകിച്ച് Market Street. നഗരത്തിലെ എല്ലാ മാധ്യമങ്ങളും ഒന്നിച്ച് Market Street ല്‍ തറയോടുകള്‍ പാകണമെന്ന് വിചാരിച്ചാല്‍ ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാകും”.
സൈക്കിള്‍ യാത്രക്കാരുടെ ആ പ്രകടനവും ശുപാര്‍ശയും Market Street ല്‍ തറയോട് പാകുന്നതിന് കാരണമായി.
പക്ഷേ വിജയം ഹൃസ്വകാലത്തേക്കായിരുന്നു. ആന്തരദഹനയന്ത്രം ഘടിപ്പിച്ച വാഹനങ്ങള്‍ അമേരിക്കക്കാരുടെ പ്രധാന ഗതാഗത മാര്‍ഗ്ഗമായി. എന്നാലും സൈക്കിളുകാര്‍ റോഡ് നന്നാക്കുന്നതില്‍ വിജയിച്ചു.
സൈക്കിള്‍ വില്‍പ്പന അമേരിക്കയില്‍ കുറഞ്ഞ് വന്നു. കാറുകളുടെ വളര്‍ച്ച 1899 ല്‍ 12 ലക്ഷമായിരുന്നത് 1909 ആയപ്പോള്‍ 1.6 ലക്ഷമായി. വീണ്ടും 1930 കളിലെ മാന്ദ്യകാലത്ത് സൈക്കിളിന്റെ എണ്ണം കൂടി. 1990കളിലും വളര്‍ച്ചയുണ്ടായി.
സൈക്കിളുകാര്‍ 115 വര്‍ഷം മുമ്പ് നടത്തിയ സമരം പോലെ നാളെ ഞാന്‍ പ്രകടനം നടത്താന്‍ പോകുന്നു. പണ്ട് സൈക്കിളുകാര്‍ റോഡ് നന്നാക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. ഇന്ന് ഞാന്‍ നമ്മുടെ car-is-king മേയര്‍ അല്‍പ്പമുള്ള സൈക്കിള്‍ infrastructure ഉം നശിപ്പിക്കുന്നതിനെതിരെയാണ് സമരം ചെയ്യുന്നത്.
എന്റെ നഗരം കീറിമുറിച്ചിരിക്കുകയാണെങ്കിലും, അമേരിക്കയിലെ മിക്ക നഗരങ്ങളിലും സൈക്കിളുകളുടെ എണ്ണം കൂടിവരുന്നു. കൂടുതലാളുകളെ സൈക്കിള്‍ യാത്രയുടെ സന്തോഷവും സ്വാതന്ത്ര്യവും തിരിച്ചറിയുന്നു. ഓടോമൊബൈല്‍ ഉടമസ്ഥത എന്ന അടിമത്തില്‍ നിന്നും അവര്‍ മോചിതരാവുന്നു.
– from theurbancountry.com