സൂപ്പര്‍ കോണ്‍ഗ്രസ്സിന്റെ എണ്ണപ്പണ ബന്ധം

എണ്ണ കമ്പനികള്‍ക്ക് പ്രതിവര്‍ഷം $400 കോടി ഡോളര്‍ നികുതിപ്പണം സംഭാവനനല്‍കുന്നതിനെ Joint Committee on Deficit Reduction ലെ 12 അംഗങ്ങളില്‍ 8 പേര്‍ അനുകൂലിച്ചു. 6 റിപ്പബ്ലിക്കന്‍മാരില്‍ എണ്ണ കമ്പനികള്‍ക്ക് സൗജന്യം ചെയ്യണമെന്ന് വോട്ട് ചെയ്തു. എണ്ണ കമ്പനികള്‍ ഈ ആറ് റിപ്പബ്ലിക്കന്‍മാര്‍ക്ക് അവരുടെ രാഷ്ട്രീയ ജീവിതത്തില്‍ മൊത്തം $1,433,584 ഡോളറിന്റെ സംഭാവന ചെയ്യുകയുണ്ടായി. ഇതില്‍ പകുതി പണം – $791,474 ഡോളര്‍ – 2010 ലെ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയതാണ്. കമ്മറ്റിയിലെ 12 പേര്‍ക്കും കൂടി മൊത്തം $2,147,533 ഡോളറാണ് ഭീമന്‍ എണ്ണ സംഭാവന ചെയ്തത്.

Environmental Protection Agency ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തമായ House Energy and Commerce Committee യുടെ ചെയര്‍മാനായ Rep. Fred Upton ന്‍ ഈ വര്‍ഷം ആറ് തവണയാണ് എണ്ണക്ക് സബ്സിഡി നല്‍കാന്‍ വേണ്ടി വോട്ട് ചെയ്തത്. എണ്ണ കമ്പനികള്‍ ഇതുവരെ $207,000 ഡോളര്‍ ആണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് സംഭാവന നല്‍കുകിയത്. കല്‍ക്കരി ലോബി അദ്ദേഹത്തിന് നല്‍കിയത് മൊത്തം $300,000 ഡോളറും.

ഈ വര്‍ഷത്തിലെ ആദ്യത്തെ ആറ് മാസം കൊണ്ട് തന്നെ $7300 കോടി ഡോളര്‍ ലാഭം നേടിയ എണ്ണ വ്യവസായികള്‍ക്ക് ജനങ്ങളുടെ നികുതി പണം ഇല്ലാതെയും ജീവിക്കാനാകും.

– from priceofoil.org

ഒരു അഭിപ്രായം ഇടൂ