വാര്‍ത്തകള്‍

Tacomaയിലെ അദ്ധ്യാപകരുടെ സമരം ആറാം ദിവസവും

വാഷിങ്ടണിലെ Tacoma യില്‍ അദ്ധ്യാപകര്‍ സമരത്തിലാണ്. ആറാം ദിവസവും സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. സ്കൂളില്‍ തിരികെ പ്രവേശിച്ച് ജോലി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപകര്‍ സമരം തുടരുന്നു. വേതനം, ക്ലാസിന്റെ വലിപ്പം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാലാണ് അവര്‍ സമരം ചെയ്യുന്നത്.

വാള്‍ സ്റ്റ്രീറ്റിലെ കുത്തിയിരിപ്പ് സമരം. ആറുപേരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്ക് നഗരത്തിലെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നാലാം ദിവസവും Financial District ല്‍ ക്യാമ്പ് ചെയ്ത് “Occupy Wall Street” എന്ന പേരില്‍ സമരം നടത്തി. തിങ്കളാഴ്ച്ച പോലീസ് ആറുപേരെ അറസ്റ്റുചെയ്തു.

ഐറീന്‍ കൊടുംകാറ്റിന്റെ നഷ്ടത്തില്‍ നിന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ രക്ഷപെടുന്നു

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നാശം വിതച്ച, ഏറ്റവും ചിലവ് കൂടിയ ദുരന്തമായിരുന്നു ഐറീന്‍. നാശ നഷ്ടങ്ങള്‍ $1000 കോടി ഡോളര്‍ വരും. എന്നാല്‍ ജനങ്ങളില്‍ പലര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കില്ല. കാരണം ഇന്‍ഷുറന്‍സ് ചെയ്തിരിക്കുന്നത് മിക്കവയും കൊടുംകാറ്റിന്റെ നാശ നഷ്ടത്തിന് വേണ്ടിയാണ്. വെള്ളപ്പോക്കത്തിന് ഒന്നിമില്ല. വെള്ളപ്പൊക്ക ഇന്‍ഷുറന്‍സ് ഇല്ലാത്തത് കാരണം മൊത്തം നഷ്ടത്തിന്റെ 40% മാത്രമേ കവര്‍ ചെയ്യുന്നുള്ളു എന്ന് Kinetic Analysis Corporation നടത്തിയ റിവ്യൂ കണ്ടെത്തി.

ഒരു അഭിപ്രായം ഇടൂ