കോര്‍പ്പറേഷനുകളാണ് അമേരിക്കയെ നിയന്ത്രിക്കുന്നത്. ബിസിനസ്സില്‍ ലാഭമുണ്ടാക്കുക എന്നതാണ് ഓരോ കോര്‍പ്പറേഷനുകളുടെയും മുന്‍പിലുള്ള പ്രശ്നം. വരുമാനം കൂട്ടുക, ചെലവ് കുറയ്ക്കുക എന്നതാണ് അതിനുള്ള മാര്‍ഗ്ഗങ്ങളും. ജോലി ചെയ്യുന്നവനെ കൂടുതല്‍ പിഴിയുന്നതോടൊപ്പം കൊടുക്കുന്ന കൂലിയും ആനുകൂല്യങ്ങളും കുറയ്ക്കുന്നതും മേല്‍പ്പറഞ്ഞ ലാഭം കൂട്ടുന്നതിനുള്ള വഴിതന്നെ. സര്‍ക്കാര്‍ ജോലികളും അത്തരത്തില്‍ (കോര്‍പ്പറേഷനുകളെപ്പോലെ) ലാഭനഷ്ടങ്ങള്‍ക്കനുസരണമായി യൂണിയനു കളുമായി വിലപേശി, കോണ്‍ട്രാക്ടുകളുണ്ടാക്കി നടത്തിപ്പോരുന്നു. ഓരോ കോണ്‍ട്രാക്ടും പുതുക്കുമ്പോള്‍ ചിലവുച്ചുരുക്കല്‍, കൂടുതല്‍ ജോലി ഇവകള്‍ ഉള്‍ക്കൊള്ളുന്ന – പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന – കോണ്‍ട്രാക്ടിനു തയ്യാറാവുന്നില്ലെങ്കില്‍ പിരിച്ചുവിടീല്‍ ഉള്‍പ്പടെ നാനാവിധ സമ്മര്ദ്ദങ്ങള്‍ നേരിടേണ്ട സ്ഥിതിയിലേക്ക് തൊഴിലാളി എത്തിച്ചേരും. കോര്പറേഷനും ഗവര്‍മെന്റും ഇക്കാര്യത്തില്‍ ഒരുപോലെ എന്നുകാണാന്‍ വിഷമമില്ല. കോടതികളെ ഉപയോഗിച്ച് യൂണിയന്‍ പൊളിക്കുന്നതും ഇതുപോലെയുള്ള സമയങ്ങളിലാണ്. ഇതു തൊഴിലാളി-മുതലാളി പ്രശ്നമെന്ന രീതിയില്‍ അമേരിക്കയിലും, ഇന്ത്യയിലും, ആഫ്രിക്കയിലും ഒരുപോലെ കാണാനാവുമെങ്കിലും, പാവപ്പെട്ട രാജ്യങ്ങള്‍ (ഇന്ത്യപോലെ വികസിക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പടെ) നേരിടുന്നത് മറ്റൊരു വലിയ പ്രശ്നമാണ്.
വികസിതരാജ്യങ്ങളുടെ വികസനങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തികള്‍ പലപ്പോഴും പാവപ്പെട്ട രാജ്യങ്ങളെ ചൂഷണം ചെയ്യുന്നതിലൂടെയാണെന്നത് യാഥാര്‍ത്ഥ്യമാണ്. കാര്യമായ വികസനങ്ങള്‍ ഒന്നുമില്ലാതെ ജീവിക്കാന്‍ പാടുപെടുന്ന പാവപ്പെട്ട രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ അവരുടെ നിലനില്‍പ്പി നെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. ഏഷ്യയിലും, ആഫ്രിക്ക, സെന്‍ട്രല്‍ അമേരിക്ക രാജ്യങ്ങളിലും ഇക്കാരണത്താല്‍ ദുരിതങ്ങള്‍ മാറ്റാനാവാതെ ജനങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. വികസിതരാജ്യത്തെ തൊഴിലാളി കൂടുതല്‍ വരുമാനത്തിനും മെച്ചപ്പെട്ട സേവനവ്യവസ്ഥകള്‍ക്കും ശ്രമിക്കുന്നപോലെ, പാവപ്പെട്ട രാജ്യത്തെ തൊഴിലാളി ശ്രമിക്കുമ്പോള്‍ അവരുടെ കമ്പനികള്‍ക്കും, ഗവര്‍മെന്റിനു തന്നെയും അതിനു പറ്റാതെ വരുന്നതിനു കാരണം, ചൂഷണ ത്തിന് വരുന്ന “വലിയ മുതലാളി”മാരുടെ (വികസിത രാജ്യങ്ങള്‍) കരങ്ങള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ്. മറ്റൊന്ന്, തിരഞ്ഞെടുത്തു വിടുന്ന നേതാക്കന്മാര്‍ അവരുടെ (മള്‍ട്ടിനാഷണല്‍ക്കമ്പനികളുടെ) ശിങ്കിടികളാവു മ്പോള്‍ ഫ്രാഡുകള്‍ ഉണ്ടാവുന്നു. പാവപ്പെട്ട രാജ്യത്തെ പുരോഗമന പ്രവര്‍ത്തനത്തിന് നല്‍കുന്ന വായ്പ്പകളും മറ്റും പ്രയോജനപ്പെടാതെ നാട് മുടിപ്പിക്കുകയും വായ്പ്പകളുടെ നല്ലപങ്കും വികസിത രാജ്യങ്ങളില്‍ തിരിച്ചുവന്നു കള്ളപ്പണമായി സൂക്ഷിക്കാന്‍ സൌകര്യങ്ങളും അവര്‍ ശിങ്കിടികള്‍ക്കു നല്‍കുന്നു. സ്വിസ് ബാങ്കുകളിലെ വിദേശ നിക്ഷേപങ്ങളില്‍ അധികവും ഇന്ത്യക്കാരുടേതാണെന്നും, ഏറ്റവും വലിയ നിക്ഷേപകനും ഇന്ത്യാക്കാരനാണ് എന്നറിവുണ്ടായിട്ടും, ഈ പണം തിരിച്ചു കിട്ടുന്നതിനു സര്‍ക്കാരിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. സ്വന്ത രാജ്യത്തോട് കൂറും കടപ്പാടുമുള്ള രാഷ്ട്രീയനേതാക്കന്മാരില്ലായെങ്കില്‍ സംഭവിക്കാവുന്നതാണ് ഇന്ത്യയില്‍ സംഭവിച്ചിരിക്കുന്നതും സംഭവിക്കുന്നതും.