4 thoughts on “വര്‍ഗ്ഗ സമരം വീണ്ടും അമേരിക്കയില്‍

  1. അതെ ഇത് വർഗ്ഗ സമരം തന്നെ. Productive class- ഉം parasitic class – ഉം തമ്മിലുള്ള യുദ്ധം. ഗവണ്മെന്റിന്റെ welfare entitlement കൊണ്ട് സുഖമായി ജീവിക്കാനറിയാത്ത, ഇപ്പോഴും പണിയെടുക്കുകയും വ്യാപാര, വ്യവസായ സ്ഥാപനങ്ങളും മറ്റും നടത്തുകയും, സ്വന്തം സമ്പാദ്യംകൊണ്ടേ മാമുണ്ണാവൂ എന്ന് വാശിപിടിക്കുകയും ചെയ്യുന്ന മണ്ടന്മാരാണ് ആദ്യത്തേകൂട്ടർ. ഗവൺമ്മെന്റേ ജീവിതം, തന്റെ അടിവസ്ത്രം തുടങ്ങി എന്തും ഏതും ഗവണ്മെന്റ് തരേണ്ട ആനുകൂല്യമാണെന്നും, സ്വയം പണിയെടുത്ത് ജീവിക്കുന്നവർ ചൂഷകരാണെന്നും, പണച്ചാക്കുകളായ അവരാണ് നികുതി നൽകേണ്ടതെന്നും ഗവണ്മെന്റിനുവേണ്ടി പണിയെടുക്കാത്തവരെല്ലാം വെറുക്കപ്പെടേണ്ടവരാണെന്നും ഉന്നദവിദ്യാഭ്യാസം നേടിയിട്ടുള്ള തങ്ങളാണ് സാംസ്കാരിക നായകന്മാരെന്നും വിശ്വസിക്കുന്നവരാണ് മറ്റേക്കൂട്ടർ. ഈ സമരത്തിൽ ആരു ജയിക്കും എന്നത് പ്രധാനമാണ് – parasitic class വിജയിക്കുകയാണെങ്കിൽ അത് Western world-ന്റെ അന്ത്യമായിരിക്കും എന്നതിന് സംശയം വേണ്ട. America today is the brokest nation in history and the parasitic class want more entitlements from the government, a massive transfer of wealth from the productive class to the parasitic class in effect. യൂറോപ്പിലെയും സ്ഥിതി ഇതു തന്നെ. parasitic class വളരെച്ചെറിയ ന്യൂനപക്ഷമൊന്നുമല്ല – അമേരിക്കയിലെ 25%-ൽ അധികം കുടുംബങ്ങളുടെ 75%-ൽ അധികം വരുമാനം ഗവന്മെന്റിൽ നിന്നുമാണ് വരുന്നത്. എന്തെങ്കിലും തരത്തിൽ ഗവന്മെന്റിൽ നിന്നും വരുമാനത്തിന്റെ വലിയൊരുഭാഗം ലഭിക്കുന്നവർ 45% ത്തോളം വരും. നികുതി വരുമാനം മുഴുവനായും productive class ആണ് ഒടുക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

  2. കുറ്റം പറയരുതല്ലോ, അമേരിക്കയിൽ ഇന്നും parasitic class ന്യൂനപക്ഷം തന്നെയാണ് – വളരെ ചെറിയ വ്യത്യാസത്തിലാണെന്നു മാത്രം. ഇത് നികത്തി ഭൂരിപക്ഷം ഒപ്പിച്ച് സ്ഥിരമായി ഒരു ഇടതു ചായ്‌വുള്ള രാഷ്ട്രീയം കൊണ്ടുവരാനാണ് ഒബാമയുടെ ശ്രമം. അതിന്റെ ഭാഗമാണ് ഒബാമ കെയർ. അതായത് Obama care is less about health care and more about politics – the politics of dependency. ഇടതുപക്ഷ രാഷ്ട്രീയം കാലാകാലങ്ങളായി ശ്രമിക്കുന്നത് ഇതിനുവേണ്ടി തന്നെയാണ്. പരമ്പരാഗത രീതിയിലുള്ള കുടുംബവ്യവസ്ഥയെ തകർക്കുവാനുള്ള ശ്രമവും ഒരു വലിയ dependent class-നെ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. ടീ പാർട്ടി മൂവ്മെന്റ് ഇതിനെതിരെയുള്ള ഒരു മുന്നേറ്റമായിരുന്നു. അതിൽ നിന്നും റിപ്പബ്ലിക്കൻ പാർട്ടി നേട്ടം കൊയ്തെങ്കിലും അവരും ഗവന്മെന്റിന്റെ വലിപ്പവും ധൂർത്തും കുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. Mark Steyn പറയുന്നതുപോലെ കൊക്കയിലേക്ക് വീഴുന്നത് അഞ്ചാം ഗീയറിൽ വേണോ നാലാം ഗീയറിൽ മതിയോ എന്നേ ഇരു പാർട്ടികളും തമ്മിൽ തർക്കമുള്ളൂ. എൺപതുകളിൽ മാർഗരറ്റ് താച്ചർ ബ്രിട്ടനിൽ ചെയ്തതുപോലെ ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ അമേരിക്കയുടെ പതനം അടുത്ത അർദ്ധ ദശകത്തിൽ തന്നെയുണ്ടാകും.

  3. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാര്യം ചിന്തിക്കുന്നത് രസകരമായിരിക്കും. ഇവിടെ parasitic class ആണ് ഭരണത്തിൽ – സ്ഥിരമായി. ഇടതു മുന്നണിയാണെങ്കിലും ശരി, “വലതു” മുന്നണിയാണെങ്കിലും ശരി. മാത്രമല്ല, productive class-ഉം parasitic class-ന്റെ ഭാഷയിൽ സംസാരിക്കുന്നതും കേൾക്കാം. തങ്ങളുടെ തൊഴിലിനോ വരുമാനത്തിനോ എന്തെങ്കിലും ഭീഷണിയുണ്ടായാൽ ഉടനെ ‘സർക്കാർ സഹായം’ തേടുകയാണ് രീതി. അത് ബാർബറന്മാരായാലും കാർഡിയോ-തൊറാസിക്ക് സർജന്മാരായാലും അങ്ങനെ തന്നെ. (തെറ്റിദ്ധരിക്കരുത് – ബാർബറന്മാരുടെ തൊഴിൽ മോശമാണെന്ന് ഒരഭിപ്രായവും ഈയുള്ളവന് ഇല്ല. തൊഴിൽ – അത് എന്തുതന്നെയായാലും – ചെയ്യുന്നവരോട് മമതയേ ഉള്ളൂ. സർക്കാർ ജോലിയെക്കുറിച്ച് മാത്രമേ അഭിപ്രായ വ്യത്യാസമുള്ളൂ. ബാർബറന്മാരിൽ നല്ലൊരു വിഭാഗം സ്വയം തൊഴിൽ കണ്ടെത്തിയ സ്വകാര്യ സംരംഭകരായതുകൊണ്ട് അവരോട് പ്രത്യേക ബഹുമാനവുമുണ്ട്. സമൂഹം അടിച്ചേൽപ്പിച്ച തൊഴിൽ സംസ്കാരത്തെ ഉദ്ദേശിച്ച് അങ്ങനെ പറഞ്ഞെന്നേയുള്ളൂ.) Parasitic class-നെ താങ്ങിനിർത്തുന്ന productive class-ന്റെ നല്ലൊരു ശതമാനവും നാടുവിട്ടെങ്കിലും അവരുടെ പണം ഇപ്പോഴും നാട്ടിലെത്തുന്നതുകൊണ്ട് parasitic class-ന്റെ തടി കൂടുന്നതേയുള്ളൂ. അമേരിക്കക്കാർക്കാണെങ്കിൽ പോകുവാൻ ഒരു ഇടവും ഇല്ല.

  4. മുതലാളിത്തം അതിന്റെ പ്രശ്നങ്ങള്‍ ഒരിക്കലും പരിഹരിക്കില്ല. പ്രശ്നത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയോ രൂപം മാറ്റുകയോ ആണ് ചെയ്യുന്നത്. ഒന്നും പറ്റിയില്ലെങ്കില്‍ ആരെയെങ്കിലും കുറ്റം പറഞ്ഞോ തടിതപ്പും.

    http://jagadees.wordpress.com/2011/01/17/failed-capitalism/

Leave a reply to jagadees മറുപടി റദ്ദാക്കുക