വാര്‍ത്തകള്‍

ചൈനയില്‍ പ്രകടനക്കാര്‍ സോളാര്‍ ഫാക്റ്ററി അടച്ചുപൂട്ടിച്ചു

500 ഗ്രാമീണരുടെ മൂന്നു ദിവസത്തെ സമരത്തിന്റെ ഫമായി ചൈന ഒരു സോളാര്‍ പാനല്‍ നിര്‍മ്മാണ ഫാക്റ്ററി അടച്ചു. വിഷവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ ഫാക്റ്ററി തങ്ങളുടെ വീടുകള്‍ക്കരുകില്‍ തട്ടുന്നു എന്നാണ് ജനങ്ങളുടെ പരാതി. മലിനീകരണം കാരണം തൊട്ടടുത്ത നദിയിലെ ധാരാളം മത്സ്യങ്ങള്‍ ചത്തു പൊങ്ങി. ഗ്രീന്‍ പീസിന്റെ Li Ang, “ചിലവ് കുറക്കാന്‍ വേണ്ടി ചൈനയിലെ ഒരുപാട് സോളാര്‍ പാനല്‍ കമ്പനികളും പഴയ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്. ഇത് photovoltaic സാങ്കേതിക വിദ്യയുടെ ഭാവിയെ തന്നെ തകരാറിലാക്കുന്നതാണ്.”

ഒക്ലഹോമയില്‍ എണ്ണക്കിണര്‍ പൊട്ടിത്തെറിച്ചു

ഒക്ലഹോമയിലെ എണ്ണക്കിണറില്‍ വലിയ പൊട്ടിത്തെറിയുണ്ടായി. നൂറടി വരെ തീജ്വാലകള്‍ ഉയര്‍ന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആളപായമൊന്നുമില്ല. എന്നാലും ധാരാളം വീടുകള്‍ ഒഴുപ്പിച്ചു. 2007 ലെ San Francisco Bay എണ്ണ തുളുമ്പലിന്റെ നഷ്ടപരിഹാരമായി എണ്ണകമ്പനികള്‍ $4.4 കോടി ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചു. പരിസരമലിനീകരണവും ധാരാളം പക്ഷികളുടെ മരണവും ആ എണ്ണതുളുമ്പല്‍ കാരണം ഉണ്ടായി.

ഫുകുഷിമക്കടുത്ത് ഉത്പാദിപ്പിച്ച നെല്ലില്‍ ആണവ വികിരണം

ആണവ വികിരണം പുറപ്പെടുവിക്കുന്ന നെല്ലിന്റെ കണ്ടെത്തലോടെ ജപ്പാനിലെ ഭക്ഷ്യ സുരക്ഷ പ്രശ്നത്തില്‍. സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന നിലയില്‍ നിന്നും വളരെ അധികമാണ് നെല്ലില്‍ കണ്ട ആണവ വികിരണം. ഫുകുഷിമയില്‍ നിന്ന് 56 കുലോമീറ്റര്‍ അകലെയുള്ള Nihonmatsu എന്ന സ്ഥലത്താണ് ഈ നെല്ല് കണ്ടത്.

ഒരു അഭിപ്രായം ഇടൂ