700 പേരെ ബ്രൂക്‌ലിന്‍ പാലത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

ശനിയാഴ്ച്ച “Occupy Wall Street” സമരം നാടകീയമായ രംഗങ്ങള്‍ക്ക് സാക്ഷിയായി. സമരക്കാര്‍ ബ്രൂക്‌ലിന്‍ പാലത്തിലൂടെ പ്രകടനം നടത്തുകയായിരുന്നു. ആദ്യം പോലീസ് എതിര്‍പ്പൊന്നും പറഞ്ഞില്ല. പാലത്തിന് നടുവിലെത്തിയപ്പോള്‍ സമരക്കാരെ പോലീസ് തടഞ്ഞ് 700 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമേരിക്കന്‍ ചരിത്രത്തില്‍ ഒരുസമയം ഇത്രയധികം ആളുകളെ അറസ്റ്റുചെയ്ത അപൂര്‍വ്വം അവസരത്തിലൊന്നായി “Occupy Wall Street” സമരം മാറി.

പോലീസിന്റെ ധനസഹായം

New York City Police foundation ന് J.P. Morgan Chase നല്‍കിയ ധനസഹായം 46 ലക്ഷം ഡോളറാണ്. foundation ന്റെ ചരിത്രത്തിലിതാദ്യമാണ് ഇത്ര വലിയ തുക സംഭാവന കിട്ടുന്നത്. 1000 കാറുകള്‍, ലാപ് ടോപ്പുകള്‍, നിരീക്ഷണത്തിനുള്ള സോഫ്റ്റ്‌വയറുകള്‍ തുടങ്ങിയവും ഇതില്‍ ഉള്‍പ്പെടും. സ്വകാര്യ കമ്പനികള്‍ പോലീസിന് ധനസഹായം നല്‍കുന്ന വിചിത്ര കാഴ്ച്ചയാണ് നാം കാണുന്നത്. Minneapolis ലെ St. Paul ഉം Denver ഉം നടന്ന Democratic convention ല്‍ ഇത് പ്രകടമായിരുന്നു. 2000 ലെ Philadelphiaയില്‍ നടന്ന Republican National Convention ഉം അങ്ങനെയായിരുന്നു.

സാധാരണക്കാരനോ മാധ്യമ പ്രവര്‍ത്തകരോ ഒരു സമരത്തെ വാര്‍ത്തയിലേക്ക് പകര്‍ത്തുന്ന അവസരത്തില്‍ പോലീസ് അവിടെ അവരെ സംരക്ഷിക്കുന്നതിന് പകരം സമൂഹത്തിലെ ഉന്നതരുടെ തീരുമാനങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. 1% വരുന്ന അവരാണ് ഇതിന് പിറകിലെന്ന് സമൂഹം മനസിലാക്കുന്നു. Wall Street സമരം അതാണ് കാണിക്കുന്നത്. പോലീസ് എല്ലാവരേയും ഒരു പോലെ സംരക്ഷിക്കുന്നില്ല. അതാണ് ലോകം മുഴുവനുള്ള ജനം മനസിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഭീമന്‍ അന്തര്‍ദേശീയ പ്രശ്നമാണിത്.

2001 ല്‍ അര്‍ജന്റീന വലിയ ഒരു സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചു. അതില്‍ പ്രതിഷേധിച്ച് ദശ ലക്ഷക്കണക്കിന് ജനം തെരുവിലിറങ്ങി. അവര്‍ എല്ലായിടത്തും ഒത്തുകൂടി. നാം ഇപ്പോള്‍ കാണുന്ന രീതിയില്‍ ജനം ഒത്തുകൂടാന്‍ തുടങ്ങിയത് അന്നുമുതലാണ്. മറ്റാരും നമ്മേ സഹായിക്കില്ല. നമ്മുടെ പ്രശ്നം നാം തന്നെ പരിഹരിക്കണം. നമ്മേ ഈ പ്രശ്നത്തിലെത്തിച്ചത് മാറിമാറി വന്ന അധികാരളാണ്. അതുകൊണ്ട് അവരെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല.

അര്‍ജന്റീനയില്‍ തുടങ്ങിയ “horizontalidad” എന്ന് അവരുടെ ഭാഷയില്‍ വിളിക്കുന്ന തിരശ്ഛീനമായ നേതാക്കളില്ലാത്ത ജനങ്ങളുടെ ഒത്തുചേരല്‍ ഇപ്പോള്‍ ലോകം മുഴുവന്‍ വ്യാപിക്കുകയാണുണ്ടായത്. മുകളിലുള്ളവര്‍ പറയുന്നത് ഞങ്ങളില്‍ അടിച്ചേല്‍പ്പിക്കേണ്ട, ഞങ്ങള്‍ പറയുന്നത് മുകളിലുള്ളവര്‍ ചെയ്താല്‍ മതി. തെരഞ്ഞെടുക്കുന്ന നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മേലെ ജനം ഇത്തരത്തിലൊത്ത് ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുമ്പോഴേ ജനാധിത്യം യാധാര്‍ത്ഥ്യമാകൂ.

7 thoughts on “700 പേരെ ബ്രൂക്‌ലിന്‍ പാലത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു

  1. ആ ലേഖനം തട്ടിപ്പാണ്. മുതലാളിയുടേ കേന്ദ്രത്തില്‍ സമരം ചെയ്യുന്നതിനെ സംശയത്തോടെ അതില്‍ പറയുന്നു. പകരം സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന്.
    പണമുള്ളവനാണ് യഥാര്‍ത്ഥ അധികാരി എന്നത് മനസിലാവാന്‌ എത്രമാത്രം സാമാന്യ ബുദ്ധി വേണം.
    സാധാരണ ജനമല്ല ബാങ്കുകള്‍ നടത്തുന്നത്. ബാങ്കുകാര്‍ തെറ്റായ കാര്യം ചെയ്ത് സ്വയം തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്ത ജനങ്ങളുടെ നികുതിപണം 13 ട്രില്ല്യണ്‍ ഡോളറാണ്.
    കുറ്റവാളിയെ ജയിലടക്കാതെ ധനസഹായം നല്‍കുകയും സര്‍ക്കാരിന്റെ തലപ്പെത്തിരുത്തുകയും ചെയ്യുമ്പോള്‍ അതില്‍ നിന്ന് മനസിലാവില്ലേ സര്‍ക്കാരിനേക്കാള്‍ വലുത് ഈ മുതലാളിമാരാണെന്ന്. അത് പോട്ടെ ഈ പ്രശ്നങ്ങള്‍ രൂക്ഷമായ സമയത്ത് CEO മാരും മറ്റും ബോണസ് വേണ്ട എന്ന് പറഞ്ഞോ.

    മുതലാളിത്ത ലോകത്ത് സര്‍ക്കാരും രാഷ്ട്രീയക്കാരും മുതലാളിക്ക് വേണ്ടിയുള്ള useful idiots ആണ്. പ്രശ്നങ്ങളനുഭവിക്കുന്ന അമേരിക്കന്‍ ജനത്തിന് അതറിയാം.

  2. പണമുള്ളവനാണ് യഥാര്‍ത്ഥ അധികാരി എന്നത് മനസിലാവാന്‌ എത്രമാത്രം സാമാന്യ ബുദ്ധി വേണം.
    ഇത് നമ്മെ പണ്ടുമുതൽ പറഞ്ഞ് പഠിപ്പിച്ചതാണെങ്കിലും സത്യമൊന്നുമില്ല. പണക്കാർക്കല്ല, സർക്കാരിനാണ് (എന്നുവച്ചാൽ രാഷ്ട്രീയക്കാർക്കും ബ്യൂറോക്രസിക്കും) അധികാരം മുഴുവൻ, because government has a monopoly on use of violent force. ഗവണ്മെന്റിന്റെ ചൊൽപ്പടിക്കുനിൽക്കാത്തവൻ എത്ര പണക്കാരനാണെങ്കിലും അടുത്ത ദിവസം പോലീസിനെയും പട്ടാളത്തെയുമായിരിക്കും കണികണ്ടുണരുക എന്നത് നാം എത്ര പ്രാവശ്യം കണ്ടതാണ്? ഇത് പണ്ടുള്ളവർ മനസ്സിലാക്കിയിരുന്നു. ഇ.വി. കൃഷ്ണപിള്ള തിരുവിതാംകൂറിലെ സർക്കാർ ഉദ്യോഗസ്ഥരെയ്ക്കുറിച്ചെഴുതിയ ലേഖനം വായിക്കുക. അതിൽ ഒരു വാചകമുണ്ട്: ‘രണ്ടായിരം രൂപ കരം തീരുവയുള്ള ഗൃഹസ്ഥനും രണ്ടു രൂപ കരം തീരുവയില്ലാത്ത ശിപായിയുടെ പുറകെ ഓച്ഛാനിച്ച് നടക്കുകയേ നിവൃത്തിയുള്ളൂ.’

    സ്വയം തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്ത ജനങ്ങളുടെ നികുതിപണം 13 ട്രില്ല്യണ്‍ ഡോളറാണ്.
    പണം ചിലവഴിക്കാൻ സർക്കാരിന് അധികാരമുള്ളതുകൊണ്ട് മാത്രമാണ് ഇത് സംഭവിച്ചത്. libertarians ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യം constitutional limit on government’s ability to spend എന്നതാണ്. അതില്ലാത്തിടത്തോളം കാലം ഇത്തരം pork barrelling തുടരും. (പിന്നെ മുതലാളിമാരെ മാത്രമല്ല കേട്ടോ താങ്ങിയത് – General Motors -ഉം Chrysler – ഉം ഏറ്റെടുത്തത് തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം മൂലമാണ്. Wall Street പോലെ ഒബാമയുടെ മറ്റൊരു funding source തൊഴിലാളി യൂണിയനുകളാണ്)

    മുതലാളിത്ത ലോകത്ത് സര്‍ക്കാരും രാഷ്ട്രീയക്കാരും മുതലാളിക്ക് വേണ്ടിയുള്ള useful idiots ആണ്. പ്രശ്നങ്ങളനുഭവിക്കുന്ന അമേരിക്കന്‍ ജനത്തിന് അതറിയാം.
    അല്ല. മുതലാളിമാർ രാഷ്ട്രീയക്കാരന്റെ useful idots ആകുന്നതാണ് പ്രശ്നം. സർക്കാരിന് എന്തും ചെയ്യാൻ അധികാരമുണ്ട്, അത് എങ്ങനെയെങ്കിലും സ്വന്തം സ്വാർഥ ലാഭത്തിനുപയോഗിക്കണം എന്ന് മുതലാളി ചിന്തിക്കുമ്പോഴാണ് കോർപ്പറേറ്റിസം വളരുന്നത്. അതിന്റെ പരിഹാരം കൂടുതൽ സർക്കാരല്ല, കുറച്ച് സർക്കാരും തികച്ചും സ്വതന്ത്രവുമായ കമ്പോളവുമാണ് അതിന്റെ പ്രതിവിധി. സർക്കാരിന് അധികാരമുണ്ടെങ്കിൽ അത് ആരുടെയെങ്കിലും സ്വാർഥ ലാഭത്തിന് ഉപയോഗിക്കും എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. മുതലാളിമാരില്ലെങ്കിൽ party apparatchiks. സർക്കാർ ബിസിനസ്സിൽ ഇടപെടാതിരിക്കുക. അതേ പരിഹാരമുള്ളൂ. അമേരിക്ക GDP-യുടെ പത്തുശതമാനത്തിലധികം ചിലവഴിക്കുന്നത് regulations-ന് വേണ്ടിയാണ്. അതാണ് പരിഹാരമെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകുക തന്നെയില്ലായിരുന്നല്ലോ. Today America is a hyper regulating nanny state, and the Occupy Wall Street guys not only want it to continue that way, but increase government powers and regulations even further.ഇത ദുരന്തത്തിലേക്കുള്ള വഴിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

  3. പ്രിയ സുഹൃത്തേ,
    കഴിഞ്ഞ 40 കൊല്ലങ്ങളായി അമേരിക്കയില്‍ അധികാരികള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. ബുഷിന്റെ അതേ ആള്‍ക്കാരാണ് ഒബാമ സര്‍ക്കാരിലും. വ്യവസായികളാണ് അവരെ നിയമിക്കുന്നത്. അവര്‍ക്കെതിരെ നില്‍ക്കുന്നവരെ പുകച്ചു ചാടിക്കുകയും ചെയ്യും. ഉദാ: Van Jones.

    താങ്കള്‍ സ്ഥിരമായി ഒരേ കാര്യമാണ് പറയുന്നത്. അതിന് എനിക്കുള്ള മറുപടിയിലും ഒരു മാറ്റവുമില്ല. താങ്കളിവിടെ എഴുതിയ പഴയ കമന്റുകള്‍ നോക്കിയാല്‍ മതി.
    രാഷ്ട്രീയ അധികാരികളെ തീരുമാനിക്കുന്നത് പണക്കാരാണ്. റാഡിയ ടേപ്പ് മുതല്‍ വിക്കീലീക്സ് രേഖകള്‍ വരെ എല്ലായിടത്തും അവരുടെ ഭാഷയില്‍ അത് തെളിഞ്ഞ് കണ്ടതാണ്. അതുകൊണ്ട് വീണ്ടും വീണ്ടും അത് ഇവിടെ ആവര്‍ത്തിക്കേണ്ട കാര്യമില്ല.

    ഈ സൈറ്റ് മുഖ്യധാരാ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം അവഗണിക്കുന്ന വിഷയങ്ങള്‍ പ്രസിദ്ധപ്പെടുത്താനാണ്. അവിടെയും മാധ്യമങ്ങളെ പോലെ തെറ്റായവിവരങ്ങള്‍ നീളമുള്ള മറുപടിയായി നല്‍കുന്നത് ഇവിടെ സാധാരക്കാരെ തെറ്റിധരിപ്പിക്കും. താങ്കളുടെ ഒരേ ചോദ്യങ്ങള്‍ക്ക് വീണ്ടും വീണ്ടും മറുപടി പറയാന്‍ സമയം അനുവദിക്കുന്നില്ല. ഒരു തരം spam പോലെയാണവ. അതുകൊണ്ട് ഇനി മറുപടികള്‍ താങ്കളുടെ സൈറ്റില്‍ കൊടുത്തിട്ട് ഇവിടെ അതിന്റെ ലിങ്ക് കൊടുത്താല്‍ മതി. എന്റെ സ്ഥലം ലാഭിക്കാമല്ലോ.

  4. യാത്ഥാർഥ്യമെന്തെന്ന് പലവുരു വ്യക്തമാക്കിയിട്ടും ബോധ്യപ്പെടാത്തത് എന്റെ കുറ്റമല്ലല്ലോ സുഹൃത്തേ. ബോധ്യപ്പെടുത്തുന്നത് ഞാൻ മാത്രമല്ലല്ലോ, ചരിത്രവും അതുതന്നെയല്ലേ ചെയ്യുന്നത്. അത് കാണാതിരിക്കുന്നത് ideological blinkers മൂലമാണ്. അത് മാറ്റുവാൻ എളുപ്പമല്ല എന്നറിയാതെയല്ല. എന്നാലും it is important to keep ideas in the air എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് വീണ്ടും പറയുന്നത്. Economic freedom and prosperity are well correlated. അതൊരിക്കലും സമ്മതിക്കാൻ ഇടതർക്കാകുകയില്ല, no matter how much evidence is piled up on their front door.
    ആറു പതിറ്റാണ്ടായി തുടരുന്ന സോഷ്യലിസ്റ്റ് മസ്തിഷ്ക പ്രക്ഷാളനം വെറുതെയായിട്ടില്ല എന്നുതന്നെയാണ് താങ്കളെപ്പോലെയുള്ളവർ തെളിയിക്കുന്നത്!

  5. Van Jones-നെക്കുറിച്ച് പറയാൻ മറന്നുപോയി 🙂 ടിയാന്റെ ജോലി, Secretary of Green Jobs എന്നതായിരുന്നു. Green Jobs എന്നത് വളരെ വലിയ ഒരു scam ആണ്. ഉദാ: Solyndra. യഥാർഥത്തിൽ green jobs എന്നൊന്നില്ല. സർക്കാരിന്റെ പണം തട്ടാനുള്ള മറ്റൊരു വഴി എന്നതൊഴിച്ചാൽ. ജോൺസ് പഴയ കമ്മ്യൂണിസ്റ്റുകാരനുമാണ്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം പല കമ്മ്യൂണിസ്റ്റുകാരും ചുവപ്പ് മാറ്റി പച്ച അടിച്ചിരുന്നല്ലോ. Today environmentalists are the biggest advocates of totalitarian big government policies. Hardly a coincidence.

  6. Van Jones നെ അധികാരത്തിലേക്ക് എടുക്കുമോള്‍ തന്നെ നോക്കരുതോ അയാള്‍ കമ്മ്യൂണിസ്റ്റാണോ അല്ലയോ എന്നത്? ശരി അധികാരത്തിലെത്തി. അയാള്‍ എതിര്‍ത്ത് കോര്‍പ്പറേറ്റുകളെയാണ്. ഫലമോ, അയാള്‍ക്ക് പുറത്തുപോകേണ്ടി വന്നു. അതേ സമയം പൊട്ടിയ വാള്‍സ്റ്റ്രീറ്റിന് 13 ട്രില്യണ്‍ ഡോളര്‍ നല്‍കിയവരാരും എന്തേ പുറത്തുപോകാത്തത്? ജനം ഇപ്പോള്‍ പറയുന്നു അവരെ വാള്‍സ്റ്റ്രീറ്റ് കാരെ ജയിലിലടക്കണമെന്ന്.

    Solyndra ക്ക് ധനസഹായം നല്‍കി. പിന്നീട് കമ്പനി പൊട്ടി. വലിയ പ്രശ്നം. സാമ്പത്തിക രംഗം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത വാള്‍സ്റ്റ്രീറ്റ് കാര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഒരു പ്രശ്നവും ഇല്ല.

    ഇതിനെ എന്താണ് വിളിക്കേണ്ടത്. Fox കാരന്റെ കള്ളത്തരം ജനത്തിന് മനസിലായി.

    താങ്കള്‍ ഇനിയും ഇവിടെ വന്ന് അതേ കാര്യങ്ങള്‍ വീണ്ടും വ്യക്തമാക്കണ്ട കാര്യമില്ല. ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി. അത് ഞാന്‍ സ്വീകരിക്കണോ വേണ്ടയോ എന്നത് എന്റെ കാര്യം. അത് എനിക്ക് വിട്ടേര്. എന്നെ ഓര്‍ത്ത് സാര്‍ അത്ര വ്യാകുലപ്പെടേണ്ട.

Leave a reply to jagadees മറുപടി റദ്ദാക്കുക