കുട്ടികളുള്ള 37% അമേരിക്കന്‍ കുടുംബങ്ങള്‍ പട്ടിണിയില്‍
Northeastern University നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. U.S. Census Bureau പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് 4.62 കോടിയാളുകളാണ് പട്ടിണിയില്‍. അതായത് ആറില്‍ ഒരു അമേരിക്കക്കാരന്‍ പട്ടിണിയിലാണ്. കഴിഞ്ഞ 50 വര്‍ഷത്തില്‍ പട്ടിണി ഏറ്റവും കൂടിയ സമയമാണ് ഇത്. “മുതിര്‍ന്നവര്‍ മാത്രമുള്ള കുടുംബത്തേക്കാള്‍ ആറ് മടങ്ങ് പട്ടിണിയാണ് കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ അനുഭവിക്കുന്നത്. ഇത് വലിയ മാറ്റമാണ്.” എന്ന് Northeastern ലെ പ്രൊഫസര്‍ Andrew Sum പറഞ്ഞു
ബ്രസീലിലെ കോടതി Belo Monte അണക്കെട്ട് നിര്‍മ്മാണം തടഞ്ഞു
ആമസോണ്‍ മഴക്കാടുകളില്‍ പണിയാന്‍പോകുന്ന ഒരു വലിയ അണക്കെട്ട് പദ്ധതിയെ കോടതി തടഞ്ഞു. $1100 കോടി ഡോളറിന്റെ Belo Monte ക്ക് അംഗീകാരം കിട്ടിയതായിരുന്നു. ആദിവാസികള്‍ ഇതിന്റെ പാരിസ്ഥിതക ദുരന്തത്തെക്കുറിച്ച് വലിയ പ്രക്ഷോഭം നടത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ “Super Committee” യിലെ പഴയ ജോലിക്കാരില്‍ 100 പേര്‍ ഇപ്പോള്‍ ലോബീയിസ്റ്റുകളാണ്
സജീവമായ 100 കോര്‍പ്പറേറ്റ് ലോബീയിസ്റ്റുകള്‍ തൊട്ടു മുമ്പ് കോണ്‍ഗ്രസിന്റെ “Super Committee” ലെ അംഗങ്ങളാണായിരുന്നു എന്ന് പുതിയ വിശകലനം. ഫെഡറല്‍ ബഡ്ജറ്റ് കമ്മി കുറക്കാന്‍ വേണ്ടി വന്‍ തോതില്‍ ചിലവ് ചുരുക്കല്‍ പദ്ധതികള്‍ അവര്‍ നടപ്പാക്കിയിരുന്നു. പാനലിലുണ്ടായിരുന്ന മൂന്ന് ഡമോക്രാറ്റുകളും മൂന്ന് റിപ്പബ്ലിക്കന്‍മാരും പഴയ ലോബീയിസ്റ്റുകളെയാണ് തങ്ങളുടെ ജോലിക്കാരായി നിയമിച്ചിരിക്കുന്നത് എന്ന് Washington Post പറയുന്നു. പഴയ ജോലിക്കാര്‍ ഇപ്പോള്‍ ലോബീയിസ്റ്റുകളായി സൈനിക കമ്പനികള്‍, ആരോഗ്യ കമ്പനികള്‍, വാള്‍സ്റ്റ്രീറ്റ് ബാങ്കുകള്‍ എന്നിവക്ക് വേണ്ടി ജോലി ചെയ്യുന്നു. കോര്‍പ്പറേറ്റ് ഭീമന്‍ GE കഴിഞ്ഞ ദശകത്തില്‍ 3200 കോടിയുടെ ഫെഡറല്‍ കരാറുകളാണ് കൈവശപ്പെടുത്തിയത്. “super committee” യില്‍ അവര്‍ക്ക് വേണ്ടി 8 ലോബീയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നില്‍ രണ്ട് ലോബീയിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത് ഡമോക്രാറ്റുകളിലാണ്. Senate Finance Committee യുടെ ചെയര്‍മാനും ഡമോക്രാറ്റുമായ Max Baucus ന് രണ്ട് ഡസന്‍ ലോബീയിസ്റ്റുകള്‍ സഹായം നല്‍കിയിരുന്നു.