ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു

വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റ സമരത്തിന്റെ ഭാഗമായി Baltimore ല്‍ നടക്കുന്ന സമരത്തില്‍ ശാസ്ത്രജ്ഞരും ശാസ്ത്ര വിദ്യാര്‍ത്ഥികളും അണിചേരുന്നു. PhD != job എന്ന ബോര്‍ഡ് പിടിച്ച Brandie Cross അവരില്‍ ഒരാളാണ്. The Johns Hopkins University യിലെ അഞ്ചാം വര്‍ഷ biochemistry PhD ഗവേഷകയാണ്. breast cancer ആണ് അവരുടെ വിഷയം. പരമ്പരാഗതമായി നല്ലതു പോലെ ഫണ്ട് കിട്ടുന്ന മേഖലയായിട്ട് കൂടി അവര്‍ക്ക് തൊഴില്‍ സാദ്ധ്യതകളെകുറിച്ച് വലിയ പ്രതീക്ഷയൊന്നുമില്ല.

Johns Hopkins ലെ neuroscientist ആയ Dr. Troy Rubin ഉം സമരത്തില്‍ ചേര്‍ന്നു. അമേരിക്കയുടെ ദീര്‍ഘകാലത്തെ ഭാവിയെക്കുറിച്ചാണ് Rubin ന്റെ വിഷമം. “വിവേകത്തിന് പണത്തേക്കാള്‍ കുറവ് മൂല്യം നല്‍കുന്ന സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സാമ്പത്തിക ശക്തിയാല്‍ മുന്നോട്ട് പോകുന്ന സമൂഹം സുസ്ഥിരമാവുകയില്ല,” അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ വലിയ പ്രശ്നങ്ങളുടെയെല്ലാം കാരണം കോര്‍പ്പറേറ്റ് അത്യാര്‍ത്തിയും സമ്പന്നരായ 1% ആള്‍ക്കാര്‍ കൈയ്യാളുന്ന തുല്യമല്ലാത്ത അധികാരവുമാണെന്ന് കൈയ്യേറ്റ സമരക്കാര്‍ പറയുന്നു. ഇതിനകം അമേരിക്കയിലെ നൂറുകണ​ക്കിന് നഗരങ്ങളില്‍ ഈ കൈയ്യേറ്റ സമരം വ്യാപിച്ച് കഴിഞ്ഞു. ഗവേഷണ സ്ഥാപനങ്ങള്‍ ധാരളമുള്ള ഒരു ചെറു നഗരമാണ് Baltimore. അതുകൊണ്ട് Baltimore വിഭാഗം കൈയ്യേറ്റ സമരത്തില്‍ ശാസ്ത്രജ്ഞര്‍ ഉണ്ടാവുക സ്വാഭാവികമാണ്.

കഴിഞ്ഞ ദശാബ്ദങ്ങളിലെ സംഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് സമരം ചെയ്യാന്‍ ധാരാളം കാര്യമുണ്ട്. American Competes act നെ sideline ചെയ്തത്, കാലാവസ്ഥാമാറ്റം തടയാന്‍ നിയമം നിര്‍മ്മിക്കാത്തത്, ദേശീയ തലത്തില്‍ ശാസ്ത്രത്തെ പീഡിപ്പിക്കുന്നത്, സാങ്കേതിക വിദ്യ-ഗണിത (STEM) വിദ്യാഭ്യാസം തുടങ്ങി അനേകം പ്രശ്നങ്ങള്‍. Cross, Rubin മാത്രമല്ല, മിക്ക ശാസ്ത്രജ്ഞരും അശരണരും കോപാകുലരുമാണ്.

ഫണ്ട് കുറഞ്ഞുവരുന്നതും എന്റെ വിദ്യാര്‍ത്ഥികള്‍ ജോലി കിട്ടാതെ കഷ്ടപ്പെടുന്നതും astrophysicist ആയ ഞാനും കാണുന്നുണ്ട്. സൂര്യന് ചുറ്റും ഭൂമിക്ക് സഞ്ചരിക്കാന്‍ എത്ര സമയം വേണമെന്നുള്ള ചോദ്യത്തിന് ശരി ഉത്തരം നല്‍കാന്‍ പകുതി അമേരിക്കക്കാര്‍ക്കും കഴിയില്ല. സ്ഥിതിവിവരപ്പട്ടിക(statistic) എന്നെ മനംമടുപ്പിക്കുന്നു. അടുത്ത കാലത്ത് Texas ഉം Florida യും ഭൗതിക ശാസ്ത്ര വിഭാഗം അടച്ചുപൂട്ടുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. ഞാനും സമരത്തില്‍ പങ്കുചേരാന്‍ തയ്യാറായിക്കഴിഞ്ഞു.

എങ്കിലും കൈയ്യേറ്റ സമരത്തില്‍ ശാസ്ത്രജ്ഞരെ കണ്ട് എനിക്ക് അത്ഭുതം തോന്നുന്നു. സാധാരണ ചാരുകസേരയിലിരുന്ന് ചര്‍ച്ചകള്‍ ചെയ്യുന്ന നിശബ്ദരായവരാണ് ഞങ്ങള്‍.

അമേരിക്കയിലെ ശാസ്ത്രത്തിന്റെ പ്രശ്നം പരിഹരിക്കാന്‍ ധാരാളം വഴികള്‍ ഉണ്ടാകാം. ഏതാണ് ഏറ്റവും നല്ല വഴി എന്നത് അറിയില്ല. എന്നാല്‍ കൈയ്യേറ്റ സമരത്തില്‍ ശാസ്ത്രജ്ഞരും പങ്കാളികളാകുന്നത് പുതിയ രീതി അവര്‍ സ്വീകരിക്കുന്നതിന്റേയും പൊതുജന അഭിപ്രായത്തിലും സര്‍ക്കാര്‍ നയങ്ങളിലും തങ്ങള്‍ക്കും ഒരു പങ്ക് ഉണ്ട് എന്ന് തെളിയിക്കുന്നതാണ്. ശാസ്ത്രത്തെ അമേരിക്ക അവഗണിക്കുന്നതും അതുമൂലം അമേരിക്കകാരുടെ സുസ്ഥിരത തകരുന്നതും നമ്മേ ദീര്‍ഘകാലം ദുഖിപ്പിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഈ വളരുന്ന പ്രസ്ഥാനം നമ്മുടെ മോഹഭംഗം ഇല്ലാതാക്കാനുള്ള പുതിയ വഴിത്തിരുവാണ്.

— സ്രോതസ്സ് scientificamerican.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “ശാസ്ത്രജ്ഞരും കൈയ്യേറ്റ സമരത്തില്‍ പങ്കാളികളാകുന്നു

  1. ഇതുപോലുള്ള ശാസ്ത്രഞന്മാര്‍ ഉള്ളത് അമേരിക്കയുടെ ഭാഗ്യം ! നമ്മുടെ നാട്ടിലെ കക്ഷികള്‍ ദാന്തഗോപുരതിലാണ് സ്ഥിരം വാസം. സാധാരണ മനുഷ്യന് പ്രയോജനപ്പെടുന്ന എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു . ഇക്കൂട്ടരെയാണ് ഗ്രാമീണരില്‍ നിന്ന് പഠിക്കാന്‍ ആദ്യം പറഞ്ഞുവിടെണ്ടത് !

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )