
Endura ബള്‍ബിന്റെ $24.95 എന്ന വില ഇത്തിരി വലുതാണ്. എന്നാല്‍ ജീവിത-ചക്ര(life-cycle) വില കണക്കാക്കുമ്പോള്‍ മത്സരത്തിന് തയ്യാറാണെന്ന് നാം പറയും. LED അത്യധികം ഊര്‍ജ്ജ ദക്ഷതയുള്ളതിനാല്‍ അതിന്റെ മൊത്തം ജീവിതത്തില്‍ വെറും $33 ഡോളറിന്റെ വൈദ്യുതിയേ ഉപയോഗിക്കു. സാദാ ബള്‍ബില്‍ ഊര്‍ജ്ജം കൂടുതലും ചൂടായാണ് നഷ്ടപ്പെടുന്നത്. അതുകൊണ്ട് സാദാ ബള്‍ബിനെ വിളക്ക് എന്ന് വിളിക്കുന്നതിന് പകരം ഹീറ്റര്‍ എന്ന് വേണം വിളിക്കാന്‍! അത് പ്രവര്‍ത്തിപ്പിക്കാന്‍ മൊത്തം $176 ഡോളര്‍ വൈദ്യുതി വേണം.
ഒരു LED ബള്‍ബ് 25,000 മമിക്കൂര്‍ പ്രവര്‍ത്തിക്കും. അതായത് അടുത്ത 20 വര്‍ഷത്തേക്ക് വേറെ ബള്‍ബ് വാങ്ങേണ്ട. നല്ല ഗുണമേന്‍മയുള്ള സാദാ ബള്‍ബിന് 1,000 മണിക്കൂറാണ് ആയുസ്. അതായത് ഓരോ വര്‍ഷവും പുതിയ ബള്‍ബ് വാങ്ങണം. നല്ല CFL ആണ് ഉപയോഗിക്കുന്നതെങ്കില്‍ നാല് പ്രാവശ്യം മാറേണ്ടിവരും ഒരു LED യുടെ ആയുസെത്താന്‍. പക്ഷേ CFL ല്‍ കുറഞ്ഞ അളവില്‍ മെര്‍ക്കുറി ഉള്ളതിനാല്‍ ഗൗരവത്തോടെ വേണം പരിപാലനം ചെയ്യാന്‍.
LED അതുകൊണ്ട് വിജയിച്ചു. ഡിമ്മ് ചെയ്യാന്‍ പറ്റുന്ന, 2700k, 800 lumens വെളിച്ചം തരുന്ന, മെര്‍ക്കുറി ഇല്ലാത്ത വിളക്ക്. ആദ്യമായാണ് LED തുല്യമ തുല്യം എന്ന നിലയില്‍ മത്സരത്തിന് തയ്യാറായത്.
– from oldhouseweb.com