മൂന്ന് മാസം നീണ്ടുനിന്ന എണ്ണ ചോര്‍ച്ചയില്‍ 49 ലക്ഷം ബാരല്‍ ക്രൂഡോയിലാണ് BP യുടെ Macondo എണ്ണക്കിണറില്‍ നിന്ന് ചോര്‍ന്ന് കടലിലെത്തിയത്. അതിനെ വിഘടിപ്പിക്കാന്‍ BP 68.22 ലക്ഷം ലിറ്റര്‍ രാസവസ്തുക്കള്‍(dispersant) ഉപയോഗിച്ചു.
അമേരിക്കയുടെ Environmental Protection Agency അംഗീകരിച്ച അതിന്റെ 57 ഘടകങ്ങളില്‍ അഞ്ചെണ്ണം ക്യാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. Gulf of Mexico യിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ Freedom of Information Act ഉപയോഗിച്ചാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്.
Earthjustice എന്ന പരിസ്ഥിതി നിയമ സംഘടനയും Toxipedia Consulting Services ചേര്‍ന്നാണ് Gulf Restoration Network നും Florida Wildlife Federation നും വേണ്ടിയാണ് Freedom of Information Act ഉപയോഗിച്ചത്.
എണ്ണചോര്‍ച്ച ശുദ്ധീകരിക്കാനാണ് Dispersants ഉപയോഗിക്കുന്നത്. അത് എണ്ണ തന്‍മാത്രയെ ചെറു തുള്ളികളായി വിഘടിപ്പിക്കും. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതിന് പകരം ഈ ചെറു തുള്ളികള്‍ വെള്ളത്തിന്റെ ആഴത്തിലേക്ക് താഴുകയും ചെയ്യും. പുറമേ നോക്കിയാല്‍ ജലം ശുദ്ധമാക്കി എന്ന് തോന്നും.
രണ്ട് dispersant ഉത്പന്നങ്ങളാണ് BP എണ്ണ ചോര്‍ച്ചയില്‍ ഉപയോഗിച്ചത്: COREXIT 9500 ഉം 9527 ഉം. ഇവ നിര്‍മ്മിക്കുന്നത് Nalco/Exxon കമ്പനിയാണ്.
“The Chaos of Clean-Up: Analysis of Potential Health and Environmental Impacts of Chemicals in Dispersant Products” എന്ന റിപ്പോര്‍ട്ട് ഈ രാസവസ്തുക്കളുടെ വസ്തുതകള്‍ വിവരിക്കുന്നു.
– from alternet.org