ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ആദ്യത്തെ ഹൈബ്രിഡ് ഭൗമതാപോര്‍ജ്ജ-സൗരോര്‍ജ്ജ വൈദ്യുത നിലയം Sen. Harry Reid അമേരിക്കയില്‍ ഉദ്ഘാടനം ചെയ്തു. Reno യില്‍ നിന്ന് 75 മൈല്‍ അകലെ ഇപ്പോഴ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Stillwater Geothermal Plant ല്‍ ആണ് പുതിയ സംരംഭം. ഇത് 24 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കുകയും 150 നിര്‍മ്മാണ തൊഴിലവസം ഉണ്ടാക്കുകയും ചെയ്തു എന്ന് Enel Green Power North America യുടെ പ്രസിഡന്റ് Francesco Venturini പറഞ്ഞു. നെവാഡയിലെ Bombard Renewable Energy യാണ് ഈ പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.

അടുത്ത കാലത്ത് നിര്‍മ്മിച്ച സൗരോര്‍ജ്ജ നിലയങ്ങളെ അപേക്ഷിച്ച് ഇത് വളരെ ചെറുതാണ്. ഉദാഹരണത്തിന് Tonopah ലെ സൗരോര്‍ജ്ജ നിലയം 110 മെഗാവാട്ട് ഉത്പാദിപ്പിക്കുയും 600 തൊഴില്‍ അവസരം ഉണ്ടാക്കുകയും ചെയ്തിരുന്നു.

ഒരു ഉദ്ദേശം കൊണ്ടാണ് സൗരോര്‍ജ്ജ നിലയവും ഭൗമതാപോര്‍ജ്ജ നിലയവും കൂട്ടിച്ചേര്‍ത്തത്, ഭൗമതാപോര്‍ജ്ജ നിലയം സ്ഥിരമായി നീരാവി നല്‍കും സൗരോര്‍ജ്ജ നിലയം അതിന് പുറത്ത് അധിക ഊര്‍ജ്ജം നല്‍കും. ഇതില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് NV Energy ആണ്.

– from lasvegassun.com

ഒരു അഭിപ്രായം ഇടൂ