വാര്‍ത്തകള്‍

ഗള്‍ഫ് തീരത്തെ പൈപ്പ് ലൈന്‍ ചോര്‍ച്ച Chevron പരിഹരിച്ചു

Louisiana യിലെ പൈപ്പ് ലൈന്‍ പൊട്ടി മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എണ്ണ ഒഴുകുന്നത് പരിഹരിച്ചുവെന്ന എണ്ണ ഭീമന്‍ Chevron പറയുന്നു. 4,000 ക്രൂഡോയില്‍ പൊട്ടിയൊലിച്ചെന്നാണ് കണക്ക്.

$360 കോടി ഡോളറിന്റെ Myitsone അണക്കെട്ട് നിര്‍ത്തലാക്കി

ബര്‍മ്മയിലെ സന്നദ്ധപ്രവര്‍ത്തര്‍ക്കും, ആദിവാസികള്‍ക്കും, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും അപൂര്‍വ്വ വിജയം. Irrawaddy നദിയില്‍ പണിയാനുദ്ദേശിച്ചിരുന്ന വമ്പന്‍ ചൈനീസ് അണക്കെട്ട് നിര്‍ത്തലാക്കിയെന്ന പ്രസിഡന്റ് Thein Sein പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. അണക്കെട്ട് ജനങ്ങളുടെ താല്‍പ്പര്യത്തിനെതിരായതിനാലാണ് പദ്ധതി പിന്‍വലിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

കെനിയയില്‍ പൈപ്പ് ലൈന്‍ തകര്‍ന്ന് 100 ല്‍ അധികം ആളുകള്‍ മരിച്ചു

Nairobi യിലേ‍ വലിയ ഒരു എണ്ണ പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് 100 ല്‍ അധികം ആളുകള്‍ മരിച്ചു. Kenya Pipeline Company യുടെ ടാങ്കറില്‍ നിന്നുള്ള എണ്ണ ചോര്‍ന്നതാണ് അപകടത്തിന് കാരണമായത്. അടുത്തുള്ള ചേരിയിലേക്ക് ഒഴുകിയ എണ്ണ വലിയ നാശമാണ് വിതച്ചത്.

ഒരു അഭിപ്രായം ഇടൂ