ക്രിസ്തുമതത്തിന്റെ ധാര്‍മ്മിക മൂല്യം – സ്വതന്ത്ര കമ്പോളം നിലനില്‍ക്കുന്നില്ല

മുതലാളിത്തത്തേക്കുറിച്ച് അവര്‍ പറയാത്ത 23 കാര്യങ്ങള്‍ – Ha-Joon Chang

പുറമേയുള്ളവയായല്‍ ഏറ്റവും കുറവ് മാത്രം ബാധിക്കപ്പെടുന്ന കമ്പോളമെന്നതാണ് പൊതുവെ സാമ്പത്തിക വിശാരദന്‍മാര്‍ പറയുന്ന സ്വതന്ത്ര കമ്പോളം. എന്നാല്‍ ഇത് വഴിതെറ്റിക്കുന്ന സിദ്ധാന്തമാണ് എന്ന് Chang പറയുന്നു. “ഒരു കമ്പോളം എത്രമാത്രം സ്വതന്ത്രമാണെന്നത് വസ്തുനിഷ്ഠാപരമായി തെളിയിക്കാനാവില്ല. സത്യത്തില്‍ ഈ ആശയം ഒരു രാഷ്ട്രീയ നിര്‍വ്വചനമാണ്,” Chang എഴുതുന്നു.

എല്ലാ കമ്പോളങ്ങള്‍ക്കും പരിധികളും അതിര്‍ത്തികളുമുണ്ട്. ചില സാധനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. ഉദാഹരണത്തിന് അടിമകള്‍, വോട്ട്. ആര്‍ക്കൊക്കെ കമ്പോളത്തില്‍ പ്രവര്‍ത്തിക്കാം എന്നതിനും പരിധിയുണ്ട്. കുട്ടികളെ ഫാക്റ്ററികളില്‍ പണിക്കാരായി നിയോഗിക്കാനാവില്ല. സര്‍ക്കാര്‍ കുടിയേറ്റ നിയമങ്ങള്‍ ഉണ്ടാക്കുന്നു. അത് തൊഴില്‍കമ്പോളത്തിലെ വലിയ നിയന്ത്രണമാണ്. സമ്പന്ന രാജ്യങ്ങളില്‍ കൂലി ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണം അവിടെ മത്സരം ഇല്ല എന്നതാണ്.

അടിമക്കച്ചവടം, ബാലവേല, തുറന്ന അതിര്‍ത്തികള്‍ എന്നിവയൊക്കെ ഉള്‍ക്കൊള്ളുന്നതാവും ശരിക്കും സ്വതന്ത്രമായ കമ്പോളം. സ്വതന്ത്രമായ കമ്പോളത്തിന്റെ വക്താക്കളാരും ഇവ ചര്‍ച്ച ചെയ്യാറില്ല. കാരണം ഈ അതിര്‍ത്തികളൊക്കെ കമ്പോളം അംഗീകരിച്ച് കഴിഞ്ഞു. എന്നാല്‍ എപ്പോഴും ഇങ്ങനെ ആവില്ല. സ്വതന്ത്രമായ കമ്പോളത്തിന്റെ വാദങ്ങളുപോയഗിച്ചാണ് പണ്ട് അധികാരികള്‍ അടിമ വ്യാപരത്തെ റദ്ദാക്കിയവരേയും ബാലവേലക്ക് നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിച്ചവരേയും എതിര്‍ത്തത്.

കമ്പോളത്തിന്റെ ഒരു പരിധി ഒരിക്കല്‍ നിര്‍വ്വചിച്ച് കഴിഞ്ഞാല്‍ അത് അദൃശ്യമാകുകയാണ് പതിവ് എന്ന് Chang പറയുന്നു. നാം ഒന്നിനെ എതിര്‍ക്കുന്നെങ്കില്‍ മാത്രമേ അത് കമ്പോളത്തെ തടസപ്പെടുന്നു എന്ന് പറയുകയുള്ളു. അതായത് “നിയന്ത്രണത്തിന് പിന്നിലുള്ള ധാര്‍മ്മിക മൂല്യം ഉള്‍ക്കൊള്ളാതിരിക്കുമ്പോളാണ് നാം അതിനെ നിയന്ത്രണമായി കാണുന്നത്.”

ഇത് എപ്പോഴും ഓര്‍മ്മിച്ച് വെച്ചേക്കണ്ട ഒരു സിദ്ധാന്തമാണ്. ഏറ്റവും കുറഞ്ഞ വേതനം (minimum wage) ഉയര്‍ത്തണമെന്ന ആവശ്യത്തെ വ്യവസായ ലോകം എതിര്‍ക്കുന്നതിന് കാരണം അവര്‍ ജീവിക്കാനുള്ള ശമ്പളത്തെക്കാള്‍ (living wage) അവരുടെ ലാഭത്തിന് മൂല്യം കൊടുക്കുന്നതുകൊണ്ടാണ്. ഏറ്റവും കുറഞ്ഞ വേതനം എന്ന ആശയത്തിന് ഒരു തെറ്റുമില്ല. കമ്പോളത്തിന്റെ അതിര്‍ത്തി എവിടെയാണെന്നതിനെക്കുറിച്ചുള്ള ധാരണയുണ്ടാക്കല്‍ (negotiate) മാത്രമാണ്. അത് അന്തിമമായി ഒരു അഭിപ്രായമാണ്.

“ചില നിയന്ത്രണങ്ങള്‍ നടത്താന്‍ പാടില്ല. അത് ചില കമ്പോളത്തിന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്ന് സ്വതന്ത്ര കമ്പോള സമ്പത്തികശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ സത്യത്തില്‍ അവര്‍ ഒരു രാഷ്ട്രീയ അഭിപ്രായമാണ് പറയുന്നത്. ആ അഭിപ്രായം പുതിതായി കൊണ്ടുവരുന്ന നിയമം സംരക്ഷിക്കുന്ന അവകാശങ്ങളെ എതിര്‍ക്കുന്നു എന്നതാണ്. മറ്റുള്ളവരുടെ രാഷ്ട്രീയം രാഷ്ട്രീയമാണെന്നും തങ്ങളുടേതേ വസ്തുനിഷ്ഠമായ സാമ്പത്തിക സത്യവുമാണെന്നും, രാഷ്ട്രീയം രാഷ്ട്രീയമല്ലെന്നും വരുത്തിത്തീര്‍ക്കുകയാണ് അവരുടെ ആശയ കപടവേഷം.”

– from makewealthhistory.org

അടുത്തകാലത്ത് നമ്മുടെ നാട്ടില്‍ നഴ്സുമാര്‍ കൂടുതല്‍ ശമ്പളം ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുകയാണെല്ലോ. കേരളത്തില്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ കുറവായതിനാല്‍ ആകാം പള്ളി ഇടപെട്ടു. മനസില്‍ അല്‍പ്പം ദയ ഉള്ളവരാരും നഴ്സമ്മമാരുടെ സമരത്തെ എതിര്‍ക്കില്ല.

കുറച്ച് കാലം മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ പള്ളിക്ക് അവകാശമുണ്ട് എന്നും അത് കുട്ടികളില്‍ ധാര്‍മ്മികത എത്തിക്കാനും വേണ്ടിയാണെന്ന് ക്രൈസ്തവ മത നേതാക്കള്‍ പറയുകയുണ്ടായി. ആരോഗ്യ കച്ചവടക്കാര്‍ക്ക് ഓശാനപാടുന്ന പള്ളീലച്ചന്‍മാരുടെ ധാര്‍മികത മനസിലായതുകൊണ്ടാവാം ജനം കൂവി ഓടിച്ചത്. പത്ര വാര്‍ത്ത: മറുനാടന്‍ മലയാളി.

[സ്വകാര്യ മേഖലയിലെ എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കുക.]

Ha-Joon Chang പറയുന്നതുപോലെ നമ്മുടെ ധാര്‍മ്മികത അനുസിച്ചാണ് ഒരു ആശയത്തെ എതിര്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത്. നഴ്സ്മാരുടെ സമരത്തില്‍ ആരോഗ്യ കച്ചവടക്കാരുടെ കൂടെ നില്‍ക്കുന്നത് വഴി ക്രിസ്തുമതം ഇരുണ്ടകാലത്തിലേത് പോലെ പൊതു സമൂഹത്തിന് തന്നെ അധാര്‍മ്മികമെന്ന് കരുതുന്ന പക്ഷം ചേരുന്നത്. ഇരുണ്ട കാലത്തെ തെറ്റുകളെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് തന്നെ എകാധിപത്യ സ്വഭാവത്തോടെ തുടച്ച് നീക്കി കണ്ണടച്ചിരിട്ടാക്കുന്നതുകൊണ്ട് അവര്‍ ഈ തെറ്റുകള്‍ ഒരിക്കലും കാണില്ല. പകരം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.

മത നേതാക്കള്‍ നമ്മേ പോലുള്ള സാധാരണ മനുഷ്യരാണ്. അവര്‍ക്ക് തെറ്റ് പറ്റും. അതുകൊണ്ട് അവരെ നേര്‍ വഴിക്ക് കൊണ്ടുവരേണ്ടത് അതത് മതങ്ങളിലെ വിശ്വാസികളുടെ കടമയാണ്.

One thought on “ക്രിസ്തുമതത്തിന്റെ ധാര്‍മ്മിക മൂല്യം – സ്വതന്ത്ര കമ്പോളം നിലനില്‍ക്കുന്നില്ല

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )