ലോക കാലാവസ്ഥാ കരാറിന്റെ ഭാഗമായ ഹരിത ഗൃഹ വാതക ഉദ്‌വമന കൈമാറ്റം (international greenhouse-gas emissions-trading system) തട്ടിപ്പ് നിറഞ്ഞതാണെന്ന് തെളിവുകള്‍ പറയുന്നു. ക്യോട്ടോ കറാന്റെ കീഴില്‍ നിര്‍മ്മിച്ച Clean Development Mechanism (CDM) അന്നുതൊട്ടെ വിദഗ്ദ്ധര്‍ വിമര്‍ശിച്ചിരുന്ന ഒന്നാണ്. സമ്പന്ന രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഹരിത ഗൃഹ വാതക ഉദ്‌വമനത്തിന് പകരമായി കാലാവസ്ഥാ സൗഹൃദമായ ജലവൈദ്യുത പദ്ധതി, കാറ്റാടി പാടങ്ങള്‍ പോലുള്ള പ്രൊജക്റ്റുകളില്‍ നിക്ഷേപം നടത്തി പഴയതുപോലെ ഉദ്‌വമനം നടത്താനുള്ള അവസരം നല്‍കുകയാണ് ഈ പരിപാടി. പരിശോധിക്കപ്പെട്ട് പ്രൊജക്റ്റുകള്‍ക്ക് certified emission reductions (CERs) എന്ന അംഗീകാരം കിട്ടും. അത്തരം കാര്‍ബണ്‍ credits വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. സമ്പന്ന രാജ്യങ്ങള്‍ക്ക് ഈ കാര്‍ബണ്‍ credits വാങ്ങി തങ്ങള്‍ കുറക്കേണ്ട കാര്‍ബള്‍ ഉദ്‌വമനത്തില്‍ നിന്ന് രക്ഷനേടാന്‍ കഴിയും.
എന്നാല്‍ ഇന്‍ഡ്യയിലെ മിക്ക CDM പ്രൊജക്റ്റുകളും ഉദ്‍വമനം വേണ്ടത്ര കുറക്കാത്തവയാണെന്ന് വിക്കീ ലീക്സ് പ്രസിദ്ധപ്പെടുത്തിയ നയതന്ത്ര രേഖകളില്‍ പറയുന്നു. ഈ പ്രശ്നത്തെക്കുറിച്ച് ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥര്‍ക്ക് രണ്ട് വര്‍മായി അറിയാം.
“ഇപ്പോഴത്തെ CDM തട്ടിപ്പാണെന്ന ഞങ്ങളുടെ ആരോപണം ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍” എന്ന CDM Watch ന്റെ Eva Filzmoser പറഞ്ഞു. ദശലക്ഷക്കണക്കിന് ടണ്ണിന്റെ ഉദ്വമനം കുറച്ചു എന്ന പ്രഖ്യാപനങ്ങളെല്ലാം കള്ളത്തരമാണ്.
സ്ഥാനപതികാര്യാലയത്തിലേയും അമേരിക്കയിലേയും CDM നടത്തിപ്പുകാരും ഇന്‍ഡ്യയിലെ ഉദ്യോഗസ്ഥന്‍മാരും വലിയ കമ്പനിക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ US secretary of state ന് 16 ജൂലൈ 2008 ന് മുംബൈയിലെ അമേരിക്കന്‍ സ്ഥാനപതികാര്യാലയത്തില്‍ നിന്ന് അയച്ചുകൊടുത്തിരുന്നു. ആ സമയത്ത് 346 പ്രൊജക്റ്റുകളാണ് CDM ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ന് 720 ല്‍ അധികം പ്രൊജക്റ്റുകള്‍ക്ക് അംഗീകാരം കൊടുത്തു. 12 കോടി ടണ്ണിന്റെ കാര്‍ബണ്‍ ക്രഡിറ്റ് ഉണ്ടാക്കി. 2005 ന് ശേഷമുള്ള 75 കോടി ടണ്ണിന്റെ വലിയ ഭാഗം ഇതാണ്.
എന്നാല്‍ മിക്ക കാര്‍ബണ്‍ ക്രഡിറ്റ് പ്രൊജക്റ്റുകളും UN Framework Convention on Climate Change പറയുന്ന requirements നേടുന്നില്ല. UN ന്റെ പരിശോധനയും രജിസ്റ്റ്ട്രേഷനും “ഏകപക്ഷീയമായതാ”ണെന്ന് കേബള്‍ പറയുന്നു.
— സ്രോതസ്സ് scientificamerican.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.