വൈദ്യുത സ്കൂള്‍ ബസ്

വൈദ്യുത വാണിജ്യ വാഹന നിര്‍മ്മാതാക്കളായ Smith Electric Vehicles ഉം സ്കൂള്‍ ബസ് നിര്‍മ്മാതാക്കളായ Trans Tech Bus ഉം ചേര്‍ന്ന് മലിനീകരണമില്ലാത്ത Newton™ eTrans സ്കൂള്‍ ബസ് നിര്‍മ്മിക്കാന്‍ പോകുന്നു. ഒഹായെയില്‍ നടന്ന National Association for Pupil Transportation’s Annual Summit ല്‍ ഈ വാഹനം പ്രദര്‍ശിപ്പിച്ചു. 2012 ല്‍ മുതല്‍ വാഹനം ലഭ്യമാകും.

“അമേരിക്കയിലെ 480,000 സ്കൂള്‍ ബസ്സുകള്‍ 3,11.5 കോടി ലിറ്റര്‍ ഡീസലാണ് ഒരു വര്‍ഷം കത്തിക്കുന്നത്. ഇതിന് ഏകദേശം $320 കോടി ഡോളര്‍ ചിലവാകുന്നു. എന്നാല്‍ Newton ന് ഡീസലിന്റെ മൂന്നിലൊന്നോ പകുതിയോ ചിലവാകൂ. ഇന്ധന പണലാഭം വലുതാണ്. അതുപോലെ പരിസ്ഥിതിക്കും ആരോഗ്യത്തിനും ഗുണം ചെയ്യും.” Smith Electric Vehicles ന്റെ CEO Bryan Hansel പറഞ്ഞു.

മിക്ക സ്കൂള്‍ ബസ്സുകളും ഡീസലാണ് ഉപയോഗിക്കുന്നത്. അവയില്‍ നിന്ന് പുറത്ത് വരുന്ന വിഷ പുക ക്യാന്‍സറുണ്ടാക്കുന്നതാണ്. കൂടാതെ അത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു.

42 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന Newton eTrans ഒരു ചാര്‍ജ്ജിങ്ങില്‍ 80 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത്തില്‍ 192 കിലോമീറ്റര്‍ യാത്ര ചെയ്യും. നഗരത്തിലെ സ്കൂള്‍ബസ്സിന് അനുയോജ്യമായ ദൂരം. പുതിയ lithium ion battery സാങ്കേതിക വിദ്യയും regenerative braking ഉം ഒക്കെ ഇതില്‍ ഉപയോഗിക്കുന്നു.

– from evworld.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )