വാഹനത്തില്‍ നിന്നുള്ള പുക അമിതമായി ശ്വസിക്കുന്നത് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനത്തിന് കാരണമാകുന്നു. പുതിയ ഗവേഷണം ഹൃദയത്തിന്റെ ആരോഗ്യവും മലിനീകരണവുമായുള്ള ബന്ധം ഒന്നുകൂടി ഉറപ്പിക്കുകയാണ്.
ഉയര്‍ന്ന മലിനീകണം ഹൃദയസ്‌തംഭനത്തിന്റെ സാദ്ധ്യത ഉയര്‍ത്തുന്നു എന്ന് British Medical Journal ല്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തി. കാറില്‍ നിന്ന് പുറത്തുവരുന്ന സൂഷ്മകണികള്‍, നൈട്രജന്‍ ഡൈ ഓക്സൈഡ് ആണ് നഗരത്തിലെ പ്രധാന കുറ്റവാളി. ഹൃദയസ്‌തംഭന സാദ്ധ്യത 1.3% കൂടുന്നതു മുതല്‍ പുക ശ്വസിച്ചതിന് ആറുമണിക്കൂറിനകം ഹൃദയസ്‌തംഭനം നടക്കുന്നത് വരെയാകാം അപകടസാദ്ധ്യത എന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ആ വിഷ വസ്തുക്കള്‍ വേണ്ടത്ര ഉള്ളില്‍ ചെന്നാല്‍ സാധാരണ നടക്കേണ്ട ഹൃദയസ്‌തംഭനം മണിക്കൂറുകള്‍ നേരത്തെ സംഭവിക്കും. short-term displacement എന്നോ മലിനീകരണത്തിന്റെ “harvesting”പ്രതിഭാസം എന്നോ ഇതിനെ വിളിക്കാം.
Myocardial Ischaemia National Audit Project ന്റെ ഭാഗമായി London School of Hygiene and Tropical Medicine ലെ കൃഷ്ണന്‍ ബാലകൃഷ്ണനും ആറ് സഹപ്രവര്‍ത്തകരുമാണ് 2003-06 കാലത്ത് ഇംഗ്ലണ്ടിലും വേല്‍സിലും ഉള്ള 15 സ്ഥലങ്ങളില്‍ നിന്നുള്ള 79,288 ഹൃദയസ്‌തംഭനങ്ങള്‍ പരിശോധിച്ചത്. UK National Air Quality Archive ല്‍ നിന്നാണ് അവര്‍ ശുദ്ധ വായുവിന്റെ ഡാറ്റകളെടുത്തത്. അവര്‍ കാര്‍ബണ്‍ മോണോക്സൈഡ്, സള്‍ഫര്‍ ഡൈ ഓക്സൈഡ്, ഓസോണ്‍, സൂഷ്മ കണികാ മാലിന്യമായ PM10, നൈട്രജന്‍ ഡൈ ഓക്സൈഡ് തുടങ്ങിയവയുടെ നില പരിശോധിച്ചു.
ബ്രിട്ടണില്‍ പ്രതിവര്‍ഷം മലിനീകരണം കാരണം 29,000 നേരത്തെയുള്ള മരണം സംഭവിക്കുന്നു. ലണ്ടനില്‍ അങ്ങനെ 4,200 പേരാണ് മരിക്കുന്നത്. Friends of the Earth ന്റെ Jenny Bates പറയുന്നു.
– from guardian.co.uk
എണ്ണ വണ്ടികള്‍ക്ക് പകരം വൈദ്യുത വാഹനങ്ങളോ പൊതു ഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കുക.
[യോ ബൈക്ക് എന്ന വൈദ്യുത സ്കൂട്ടര്‍ ഒഴുവാക്കുക. എനിക്ക് മോശം അനുഭവമാണ് അവരില്‍ നിന്ന് കിട്ടിയത്.]
1988 ലൊ മറ്റൊ ദില്ലിയിൽ ഒരു ബസിൽ യാത്ര ചെയ്തപ്പോള്‍ ശ്വാസം മുട്ടിയത് ഓർത്തു പോയി
തിരക്കാണോ പുകയാണോ താങ്കളേ ശ്വാസം മുട്ടിച്ചത്? തിരക്കായിരിക്കും. സര്‍ക്കാര്‍ ബസ്സുകള്‍ അധികാരത്തിന്റെ നൂലാമാലകള്‍ കാരണം തെറ്റായ രീതിയില്‍, തെറ്റായ റൂട്ടില്‍, തെറ്റായ സമയത്ത് ഓടുന്നു. സ്വകാര്യമേഖല അതിലാഭത്തിന് വേണ്ടി ആളെ കുത്തി നിറച്ച് ഓടുന്നു. ജനത്തിന് ഒതുങ്ങി നില്‍ക്കുന്ന സ്വഭാവവുമില്ല. ഏതായാലും നമുക്ക് പ്രശ്നം. സീറ്റിങ്ങ് കപ്പാസിറ്റിയിലധികം ആളേ കയറ്റരുതെന്ന് നിയമം ഉണ്ടാക്കണം.
തിരക്കല്ല പുക തന്നെ അന്നു ഡൽഹിയിൽ റോഡിലിറങ്ങിയാൽ പെറ്റ്രോളിന്റെ മണമുള്ള വായു. കണ്ണുകൾ നീറി വെള്ളമെടൂക്കും അതായിരുന്നു സ്ഥിതി
പിന്നീടല്ലെ ഫട്ട് ഫട്ടും മറ്റും, എടുത്തുകളഞ്ഞത്
ഇപ്പോൾ അങ്ങനെ ഇല്ല