സൂഷ്മകണികകള്‍ തെക്കന്‍ മണ്‍സൂണിനെ ഉണക്കുന്നു

ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അന്തരീക്ഷത്തിലെത്തുന്ന aerosol കണികകള്‍ കാരണം കഴിഞ്ഞ 50 വര്‍ഷങ്ങളായി തെക്കെ ഏഷ്യ വരണ്ട് വരുകയാണ്. അവിടേക്ക് വേനല്‍കാലത്ത് മണ്‍സൂണ്‍ ആണ് 80% വരെ ജലം നല്‍കുന്നത്. ഇന്‍ഡ്യയുടെ മുകളിലുള്ള അന്തരീക്ഷത്തിലെ വായൂ ചലനമാണ് മണ്‍സൂണിനെ മിയന്ത്രിക്കുന്നത്. അവിടെയും നേരത്തെ പറഞ്ഞ aerosol കണികകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു.

1950 – 1999 കാലത്ത് ജൂണ്‍-സെപ്റ്റംബര്‍ മഴയില്‍ 10% കുറവോടെ വരള്‍ച്ച വടക്ക്-മദ്ധ്യ ഇന്‍ഡ്യയില്‍ കാണാമായിരുന്നു. മറ്റ് സ്ഥലങ്ങളില്‍ മഴയില്‍ 5 % കുറവാണ് വന്നത്.

ഹരിത ഗൃഹവാതക ഉദ്‌വമനവുമായി ഇതിന് നേരിട്ട് ബന്ധമില്ല. ആഗോള താപനത്തിന് കാരണമായ കാര്‍ബണ്‍ഡൈഓക്സൈഡിനോടൊപ്പം aerosol കണികകളും ഫോസില്‍ ഇന്ധനങ്ങളും ജൈവ വസ്തുക്കളും കത്തിക്കുന്നതു വഴി പുറത്തുവരുന്നുണ്ട്.

American Lung Association ന്റെ അഭിപ്രായത്തില്‍ സൂഷ്മകണികകളുടെ മലിനീകരണം ഹൃദ്രോഗങ്ങള്‍, ശ്വാസകോശ ക്യാന്‍സര്‍, ആസ്മ എന്നിവ കൂടാന്‍ കാരണമാകും. അവര്‍ അമേരിക്കയില്‍ സൂഷ്മകണികകളുടെ ഉദ്‌വമനം തടയാന്‍ ശ്രമിക്കുകയാണ്.

സൂര്യപ്രകാശത്തെ കടത്തിവിടാതെ പ്രതിഫലിപ്പിക്കുന്നതിനാല്‍ തെക്കെ ഏഷ്യക്ക് മുകളിലെ aerosol കണികകള്‍ താപനത്തെ കുറച്ചുകൊണ്ടുവരുന്നു എന്ന് U.S. National Oceanic and Atmospheric Administration ന്റെ Geophysical Fluid Dynamics Laboratory യിലെ Yi Ming പറയുന്നു. എന്നാല്‍ അതേ ശീതീകരണ പ്രവര്‍ത്തനം വടക്ക്-തെക്ക് വായൂ പ്രവാഹത്തേയും മന്ദഗതിയിലാക്കും. ആ വായൂ പ്രവാഹമാണ് മണ്‍സൂണ്‍ മഴ കൊണ്ടുവരുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരാര്‍ദ്ധഗോളം, ഇന്‍ഡ്യ ഉള്‍പ്പടെ, aerosol കണികളുടെ ഉദ്വവമനം വികസന പ്രവര്‍ത്തനങ്ങളാല്‍ കൂടിവരുകയാണ്. എന്നാല്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഈ ഉദ്‌വമനം കുറവാണ്. അതുപോലെ വികസിത രാജ്യങ്ങളായ അമേരിക്ക, യൂറോപ്പ് മുതലായവ സൂഷ്മകണികാ മലിനീകരണം തടയാന്‍ നടപടികളെടുത്തിട്ടുണ്ട്.

ഇന്‍ഡ്യയും മറ്റ് ഏഷ്യന്‍ രാ‍ജ്യങ്ങളും സൂഷ്മകണികാ മലിനീകരണം തടഞ്ഞാല്‍ 20 – 30 വര്‍ഷം കൊണ്ട് മണ്‍സൂണിനുണ്ടാകുന്ന വരള്‍ച്ച ഇല്ലാതാക്കാം.

– from in.reuters.com

ഒരു അഭിപ്രായം ഇടൂ