ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം
ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ പണി ആഗസ്റ്റില്‍ കഴിഞ്ഞു. നിലയത്തിന്റെ മൊത്തം ശക്തി 166 MW ആണ്.
എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭം
Exxon Mobil ന്റെ കഴിഞ്ഞ quarterly ലാഭം $1030 കോടി ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41% അധിക വരുമാനം. കാരണം? എണ്ണയുടേയും പ്രകൃതി വാതകത്തിന്റേയും വില കൂടി. കഴിഞ്ഞ വര്‍ഷം അതേ സമയത്ത് കമ്പനിയുടെ ലാഭം $740 കോടി ഡോളറായിരുന്നു. ഓഹരി വരുമാനം ഒരോഹരിക്ക് $1.44 ഡോളറില്‍ നിന്ന് $2.13 ഡോളര്‍ എന്ന തോതിലാണ് വളര്‍ന്നത്. കമ്പനിയുടെ വരുമാനം (revenue) കഴിഞ്ഞ വര്‍ഷത്തെ $9530 കോടി ഡോളറില്‍ നിന്ന് $12, 530 കോടി ഡോളറായി. Exxon മാത്രമല്ല വമ്പന്‍ ലാഭമുണ്ടാക്കിയത്. BPയും അവരുടെ വരുമാനം ഇരട്ടിയാക്കി. അവര്‍ക്ക് Q3 ല്‍ $490 കോടി ഡോളറാണ് വരുമാനം. “Chevron റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതേയുള്ളു. അവര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 40% അധികം വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം $7000 കോടി ഡോളറാകും അത്.
ഏറ്റവും നഷ്ടം വന്ന 10 ദുരന്തങ്ങളിലൊന്നായിരുന്നു ഐറീന്‍
ഐറീന്‍ കൊടുംകാറ്റ് അമേരിക്കയുടെ ദുരന്ത ചരിത്രത്തിലെ 10 ദുരന്തങ്ങളിലൊന്നായിരുന്നു. കാറ്റിന് പകരം വെള്ളപ്പൊക്കം കൊണ്ടാണ് നഷ്ടം കൂടുതലുണ്ടായിരിക്കുന്നത്. നഷ്ടപരിഹാര പരിധിയില്‍ കാറ്റില്‍ നിന്നുള്ള നഷ്ടം മാത്രം ഉള്‍ക്കൊള്ളിച്ചിരുക്കുന്നതുകൊണ്ട് നാശങ്ങളിലധികത്തിനും നഷ്ടപരിഹാരം ലഭിക്കില്ല. കാറ്റ് $700 കോടി ഡോളര്‍മുതല്‍ $1000 കോടി ഡോളര്‍ വരെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. ന്യൂയോര്‍ക്കിലും വെര്‍മോണ്ടിലും കനത്ത വെള്ളപ്പൊക്കമുണ്ടായതുപോലെ North Carolina യിലെ പരുത്തി, പുകയില പാടങ്ങളും വെള്ളപ്പൊക്കം അനുഭവിച്ചു. Chesapeake Bay യിലെ shellfish കൊയ്ത്തും ഇല്ലാതായി. ന്യൂയോര്‍ക്കില്‍ ജനം ജോലിക്ക് പോകാര്‍ മാര്‍ഗ്ഗങ്ങളില്ലാതെ വലഞ്ഞു. ടൂറിസ്റ്റ് കാലമായിട്ടും അറ്റലാന്റിക് തീരത്ത് നിന്നും ടൂറിസ്റ്റുകള്‍ വിട്ടുന്നു.