ജപ്പാന്റെ 8% ഭൂമി റേഡിയേഷന്‍ ബാധിത പ്രദേശം

ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള റേഡിയേഷന്‍ ജപ്പാന്റെ 8% ഭൂമിയെ മലിനീകരിച്ചു എന്ന് ജപ്പാനിലെ ശാസ്ത്ര വകുപ്പ് അഭിപ്രായപ്പെട്ടു. ആണവ വികിരണം പുറ്റപ്പെടുവിക്കുന്ന caesium 30,000 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്താണ് വ്യാപിച്ചിരിക്കുന്നത്. ആണവ ഇന്ധനം ഉരുകിതകര്‍ന്ന(meltdowns) ആദ്യത്തെ രണ്ടാഴ്ച്ചയിലാണ് വന്‍തോതില്‍ റേഡിയേഷന്‍ ഉണ്ടായത്. മഴയിലും മഞ്ഞിലും ഈ റേഡിയേഷന്‍ വിദൂരങ്ങളിലേക്ക് വ്യാപിച്ചു. അതിന്റെ ഫലമായി ചതുരശ്ര മീറ്ററില്‍ 10,000 becquerels of caesium എന്ന തോതിലായി വികിരണം.

ഫുക്കുഷിമ പ്രദേശത്ത് നിന്നുള്ള നെല്ലില്‍ സുരക്ഷിതമല്ലാത്ത അളവില്‍ ആണവ മാലിന്യം അടങ്ങിയിരിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച്ച പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കിലോഗ്രാമിന് 630 becquerels റേഡിയേഷനാണ് നെല്ലില്‍. അനുവദനീയമായ അളവ് 500 becquerels ആണ്. ജില്ലയിലെ നെല്‍കൃഷിക്കാരോട് നെല്ല് വില്‍ക്കരുതെന്ന് അധികാരികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ഇറച്ചി, കൂണ്‍, തെയില എന്നിവയില്‍ റേഡിയേഷന്‍ അടങ്ങിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നെല്ലില്‍ ഇതാദ്യമായാണ് വികിരണം പുറപ്പെടുവിക്കാന്‍ തുടങ്ങിയത്.

വിദൂരത്തുള്ള ടോക്യോയിലെ സ്കൂളുകളിലെ മണ്ണും റേഡിയേഷന്‍ ഉണ്ടോ എന്നറിയാന്‍ അധികൃതര്‍ പരിശോധിച്ച് തുടങ്ങി. ധാരാളം ആളുകള്‍ Geiger counters സ്വന്തമായി വാങ്ങുന്നു. റേഡിയേഷന്‍ നില പരിശോധിക്കാനുള്ളതാണ് ഈ ഉപകരണം.

മാര്‍ച്ചിലായിരുന്നു ഫുക്കുഷിമ നിലയം സുനാമിയും ഭൂമികുലക്കവും കാരണം ഉരുകി ഒലിക്കലിന് (meltdown) വിധേയമായത്.

– from abc.net.au

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s