പുതിയ ആണവ മാലിന്യ ചോര്‍ച്ച ഫുകുഷിമയില്‍

05 Dec 2011
ജലശുദ്ധീകരണ നിലയത്തിനടുത്ത് ആണവ മലിന ജലം ഒഴുകുന്നതിന്റെ കാരണം കണ്ടെത്താന്‍ വിദഗ്ദ്ധരെ അയച്ചെന്ന് Tokyo Electric Power Co. (TEPCO)അറിയിച്ചു. ജലശുദ്ധീകരണ നിലയത്തിലെ condensation unit ല്‍ കിടക്കുന്ന 45 ടണ്‍ വരുന്ന ആണവ മലിന ജലം ഒഴുകി പോകാതിരിക്കാന്‍ മണല്‍ ചാക്കുകള്‍ അടുക്കി വെച്ചിരിക്കുകയാണെന്ന് ജോലിക്കാര്‍ പറഞ്ഞു. കെട്ടിടത്തിനകത്താണ് കൂടുതല്‍ ജലവും. എന്നാല്‍ ഓട്ട അടക്കുന്നതിന് മുമ്പ് ഏകദേശം 300 ലിറ്റര്‍ ആണവ മലിന ജലം ചോര്‍ന്ന് കടലില്‍ ചേര്‍ന്നു എന്ന് കമ്പനി വക്താവ് അങിപ്രായപ്പെട്ടു.

ആണവ മാലിന്യങ്ങളായ സീഷിയവും അയോഡിനും ഈ ജലത്തിലുണ്ട്. എന്നാല്‍ കമ്പനി പറയുന്നത് അവ കടലിലെ അളവിനെക്കാള്‍ അല്‍പ്പം കൂടുതലാണാണ്. ജലത്തലില്‍ ചിലപ്പെള്‍ Strontium കണ്ടേക്കാം, അദ്ദേഹം കൂട്ടിച്ചേര്‍ത്തി. Strontium അസ്ഥിക്ക് ക്യാന്‍സറുണ്ടാക്കുന്ന പദാര്‍ത്ഥമാണ്. Strontium ഉണ്ടോ എന്നറിയാന്‍ മൂന്നാഴ്ച്ചയെടുക്കും.

“ഞങ്ങള്‍ തുടരുന്നും പരിശോധന നടത്തും” കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച്ച് 11 ന് ഭൂമികുലുക്കവും സുനാമിയും ഉണ്ടായതിനെ തുടര്‍ന്ന് 10,000 ആണവ മലിനജലം TEPCO പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി കളഞ്ഞു. ഇത് വന്‍ തോതില്‍ പരന്നതിനാല്‍ ശക്തി കുറഞ്ഞതുകൊണ്ട് മനുഷ്യനോ ജീവജാലങ്ങള്‍ക്കോ പ്രശ്നമില്ലെന്ന് കമ്പനി പറയുന്നു.

ജലശുദ്ധീകരണ നിലയത്തിന് പ്രശ്നങ്ങളുള്ളതിനാല്‍ താല്‍ക്കാലികമായി അത് അടച്ചിടുകയാണ്. ഈ വര്‍ഷാവസാനം ആണവ നിലയം പൂര്‍ണ്ണമായി അടച്ചിടാനുള്ള പദ്ധതിയെ ഈ ചോര്‍ച്ച ബാധിക്കില്ലെന്ന് കമ്പനി പറയുന്നു.

ആണവനിലയത്തോടടുത്തുള്ള വലിയ ഭൂപ്രദശം ഈ ആണവ ദുരന്തത്താല്‍ റേഡിയേഷന്‍ കൊണ്ട് മലിനീകൃതമായി. ആരും ഈ അപകടത്താല്‍ മരിച്ചില്ലെങ്കിലും പതിനായിരക്കണക്കിന് ജനത്തിന് സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്നു. നഗരം ദശാബ്ദങ്ങളോളം ജനവാസയോഗ്യമല്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )