LED കമ്പോളത്തിലെ പുതിയ അവതാരമാണ് പാനാസോണികിന്റെ (Panasonic) “Filament” LED. സാധാരണ ബള്‍ബ് പോലെ തോന്നിക്കുന്ന ഈ വിളക്ക് അതിന്റെ വളരെ ചെറിയ അളവ് ഊര്‍ജ്ജമേ ഉപയോഗിക്കുന്നുള്ള. ജപ്പാനിലെ Institute of Design Promotion നല്‍കുന്ന Good Design Gold Award ഈ വര്‍ഷം ഈ ഉത്പന്നത്തിനാണ് ലഭിച്ചത്.
സാധാരണ ബള്‍ബിനെക്കാള്‍ 80% കുറവ് വൈദ്യുതി ഉപയോഗിച്ചുകൊണ്ട് (വെറും 4.4 വാട്ട് ) പ്രവര്‍ത്തിക്കുന്ന ഈ ബള്‍ബ് സാധാരണ ബള്‍ബിനെ പോലെ ഹോള്‍ഡറില്‍ ഘടിപ്പിക്കാം. 2700 kelvin പ്രകാശ താപനിലയോടെ അത് വെളിച്ചം നല്‍കും.
ഇതിന്റെ ഈടാണ് പ്രധാനം. 40,000 മണിക്കൂര്‍ അത് പ്രകാശം ചൊരിയും. സാധാരണ ഉപഭോക്താവിനെ സംബന്ധിച്ചടത്തോളം 40 വര്‍ഷം!
സ്വിച്ചിട്ട നിമിഷം മുതല്‍ LEDs വെളിച്ചം നല്‍കുന്നുണ്ട്. CFLs ന് ചെറിയ സമയം വേണം പ്രകാശിച്ച് തുടങ്ങാന്‍. LED കള്‍ ഡിം ചെയ്യാന്‍ കഴിയും. അവ.ില്‍ മെര്‍ക്കുറി അടങ്ങിയിട്ടുമില്ല.
20 വാട്ടിന്റെ സാധാരണ ബള്‍ബിന് പകരക്കാരനാണ് ഈ ബള്‍ബ്.
– from oldhouseweb.com