വാര്‍ത്തകള്‍

ഭൂമികുലുക്കത്തേത്തുടര്‍ന്ന് വെര്‍ജ്ജീനയ ആണവ നിലയെ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു

5.8 ശകേതിയുള്ള ഭൂകമ്പത്തെ തുടര്‍ന്ന് വെര്‍ജ്ജീനയയിലെ രണ്ട് ആണവ റിയാക്റ്ററുകള്‍ 5 ആഴ്ച്ചയിലധികമായി അടച്ചിട്ടിരിക്കുന്നു. Nuclear Regulatory Commission അനുവാദം നല്‍കിയെങ്കില്‍ മാത്രമേ ഇനി Dominion Virginia Power വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ഭൂമികുലുക്കം ആണവനിലയത്തിന് താങ്ങാവുന്നതിലും ഇരട്ടി ഭൂചലനമാണ് ചില പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത് എന്ന് NRC പറഞ്ഞു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ആണവ നിലയം ഇതുപോലൊരു ഭൂമികുലുക്കത്തെ നേരിടുന്നത് അമേരിക്കയില്‍ ഇതാദ്യമാണ്.

പാല്‍ വില ഉയര്‍ത്താന്‍ പശുക്കളെ കൊല്ലുന്നു

price-fixing പരിപാടി കാരണം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടിവരുന്നു എന്ന് സിയാറ്റിലിലെ നിയമ സംഘട പറഞ്ഞു. കമ്പനികള്‍ പാല്‍ ക്ഷാമം ഉണ്ടാക്കാനായി ആയിരക്കണക്കിന് പശുക്കളെ കൊന്നു. കാലിഫോര്‍ണിയയില്‍ ആരോഗ്യമുള്ള പശുക്കളെ കൊല്ലുന്നത് ആദ്യം വെളിച്ചത്ത് കൊണ്ടുവന്നത് മൃഗ സംരക്ഷക സംഘമായ Compassion Over Killing ആണ്. അവര്‍ സിയാറ്റിലിലെ attorney Steve Berman ലെ കൊണ്ട് അവിടെ കേസ് കൊടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി കൃത്രിമമായി പാല്‍ വില നിയന്ത്രിക്കുന്നതിന് 5 ലക്ഷത്തിലധികം പശുക്കളെയാണ് കൊന്നത്.

ആര്‍ക്ടിക്കിലെ ഓസോണ്‍ തുളയില്‍ വലിയ വളര്‍ച്ച

ആര്‍ക്ടിക്കിന് മുകളിലെ അന്തരീക്ഷത്തില്‍ വളരെ വലിയ വിള്ളല്‍ കാണപ്പെട്ടു. ഉത്തരാര്‍ദ്ധ ഗോളത്തിലെ ഏറ്റവും വലിയ വിള്ളലാണ് ഇത്. പെട്ടെന്നുണ്ടായ ഈ തുളയുടെ കാരണം മനുഷ്യനല്ല എന്നാണ് പ്രാധമിക നിഗമനം. അന്റാര്‍ട്ടിക്കയിലേത് മനുഷ്യാല്‍ ഉണ്ടായ തുളയാണ്.

മനുഷ്യ നിര്‍മ്മിത രാസ വസ്തുക്കളായ chlorofluorocarbons (CFCs) സ്റ്റ്രാറ്റോസ്ഫിയറിലെ ഓസോണ്‍ നശിപ്പിക്കും. ഈ രാസവസ്തുവിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ ദശാബ്ദങ്ങള്‍ വേണ്ടിവരും.

മറ്റ് വാര്‍ത്തകള്‍:

  • പാരീസ് വൈദ്യുത കാര്‍ പങ്കുവെക്കാനുള്ള സംവിധാനം തുടങ്ങി.

ഒരു അഭിപ്രായം ഇടൂ