വാര്‍ത്തകള്‍

അമേരിക്കയുടെ ഭൗമതാപോര്‍ജ്ജ മാപ്പിങ് റിപ്പോര്‍ട്ട്

Google.org ധനസഹായം ചെയ്ത SMU ന്റെ Geothermal Laboratory നടത്തിയ ഭൗമതാപോര്‍ജ്ജ മാപ്പിങ് പൂര്‍ത്തിയായി. അമേരിക്കയിലെ ഭൗമതാപോര്‍ജ്ജത്തിന്റെ സാധ്യത അത് വ്യക്തമാക്കുന്നു. അത് പ്രകാരം അമേരിക്കക്ക് 30 ലക്ഷം മെഗാവാട്ട് ഭൗമതാപോര്‍ജ്ജ ശേഷിയാണ് ഉള്ളത്. ഇത് അവിടെ ഇപ്പോളുള്ള മൊത്തം താപനിലയങ്ങളേക്കാള്‍ 10 ഇരട്ടി ശക്തിയാണ്.

തായ്‌ലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ തായ്‍ ലാന്റ് വലിയ വെള്ളപ്പൊക്കം നേരിട്ടു. 283 പേര്‍ കൊല്ലപ്പെട്ട ആ പ്രകൃതി ദുരന്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു. ധനകാര്യ മന്ത്രി $390 കോടി ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചു. 2011 ലെ വെള്ളപ്പൊക്കം അങ്ങനെ അവിടുത്തെ ഏറ്റവും ചിലവേറിയ പ്രകൃതി ദുരന്തമായി. Centre for Research on the Epidemiology of Disasters (CRED) ന്റെ ആഭപ്രായത്തില്‍ 1993 നവംബര്‍ 27 ന്റെ വെള്ളപ്പൊക്കത്തിന് $130 കോടി ഡോളറേ ചിലവായുള്ളു.

ഇന്‍ഡ്യയിലെ സൈക്കിള്‍ പങ്കുവെക്കല്‍

Raj Janagam 2010 മുംബേയില്‍ Cycle Chalao എന്ന സൈക്കിള്‍ പങ്കുവെക്കല്‍ പദ്ധതി തുറന്നു. പിന്നീട് അത് പുനേയിലേക്കും വ്യാപിപ്പിച്ചു. Janagam ന്റെ അഭിപ്രായത്തില്‍ പൂനേയാണ് ഇന്‍ഡ്യയുടെ സൈക്കിള്‍ തലസ്ഥാനം. ഇന്‍ഡ്യയില്‍ സൈക്കുളുകള്‍ക്കായി സ്വന്തം പാതയുള്ള ഏക സ്ഥലം പൂനെയാണ്. 125 കിലോമീറ്റര്‍ സൈക്കിള്‍ പാത അവിടെ യുണ്ട്. പ്രാദേശിക infrastructure വികസിപ്പിക്കുന്നതില്‍ അവിടെ അധികാരികള്‍ക്ക് നല്ല ശ്രദ്ധയുണ്ടെന്ന് അദ്ദേഹം പറഞ്ഞു

ഒരു അഭിപ്രായം ഇടൂ