സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക

Tamilnadu Private schoolഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഹിന്ദുവിന്റെ ചെന്നെ എഡിഷനില്‍ വന്ന വാര്‍ത്തയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ Private Schools Fee Determination Committee ശുപാര്‍ശ ചെയ്ത ഫീസിനെക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങിയ സ്വകാര്യ സ്കൂളുകളോട് സര്‍ക്കാര്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കിയ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് പണം തിരികെ നല്‍കി.

തമിഴ് നാട്ടില്‍ സ്കൂളുകളിലെല്ലാം ഫീസ് നിശ്ഛയിക്കുന്നത് സര്‍ക്കാരാണ്. ഒരു പള്ളീലച്ചനും പരാതിയില്ല. പക്ഷേ വിദ്യാഭാസപരമായി മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തെ തൊട്ടാല്‍ എന്തേ ചിലര്‍ക്ക് പൊള്ളുന്നത്?
നിര്‍ത്തുക ഈ കച്ചവടം. നിര്‍ത്തുക ഈ ആഭാസം.

  • സ്വകാര്യ വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് സ്വകാര്യ വ്യക്തികള്‍ക്ക് ശമ്പളം നല്‍കുന്ന രീതി അവസാനിപ്പിക്കുക.
  • മുഴുവന്‍ സ്കൂളുകളിലും സര്‍ക്കാര്‍ നിശ്ഛയിക്കുന്ന ഫീസ് മാത്രം വാങ്ങുക.
  • ജാതി-മത ശക്തികള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുന്നതവസാനിപ്പിക്കാന്‍ അതതിന്റെ വിശ്വാസികള്‍ മുന്നോട്ട് വരിക.
  • ജാതി-മത ശക്തികള്‍ക്ക് കീഴടങ്ങാത്ത നട്ടെല്ലുള്ള ജന പ്രതിനിധികളെ തെരഞ്ഞെടുക്കുക.

“നിയന്ത്രണത്തിന് പിന്നിലുള്ള ധാര്‍മ്മിക മൂല്യം ഉള്‍ക്കൊള്ളാതിരിക്കുമ്പോളാണ് നാം അതിനെ നിയന്ത്രണമായി കാണുന്നത്.” എന്ന് Ha-Joon Chang പറയുന്നു. ഇന്‍ഡ്യയില്‍ 80% ആളുകളും ദരിദ്രരാണ്. ഈ ദരിദ്രരില്‍ കഴിവുള്ള കുട്ടികളേയും പഠിപ്പിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ഭരണഘടന വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി നല്‍കിയ അവകാശത്തെ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് എന്ത് ധാര്‍മ്മികതയാണ്? ഇരുണ്ട കാലത്തെ ചരിത്രത്തെ പാഠപുസ്തകത്തില്‍ നിന്ന് മായിക്കാന്‍ ശ്രമിക്കുന്നത് അതേ ഇരുണ്ടകാല മനോഭാവം വീണ്ടും വെച്ച് പുലര്‍ത്താന്‍ വേണ്ടിയാണ്.
____
എഴുതിയത്: ജഗദീശ്.എസ്സ്.


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s