ബ്രസീല്‍ ഷെവ്രോണിന് $2.8 കോടി ഡോളര്‍ ഫൈന്‍ അടിച്ചു
ബ്രസീല്‍ തീരക്കടലില്‍ ഷെവ്രോണിന്റെ കിണറില്‍ നിന്ന് എണ്ണ ചോര്‍ന്നു. 2,400 ബാരല്‍ എണ്ണയാണ് ചോര്‍നനത്. കമ്പനി ചോര്‍ച്ച അംഗീകരിച്ചു. മര്‍ദ്ദവും പാറയുടെ കട്ടിയും കണക്കാക്കിയതിലെ പിശകാണ് അപകടത്തിന് കാരണമായതെന്ന് അവര്‍ പറഞ്ഞു.
പൊതുജനത്തിന്റെ $120 കോടി ഡോളര്‍ കാണാനില്ല
Jon Corzine ന്റെ brokerage സ്ഥാപനമായ MF Global തകര്‍ന്നത് വലിയ സംഭവമായി. പൊതുജനം നിക്ഷേപിച്ച $120 കോടി ഡോളര്‍ കാണാനില്ല. നേരത്തെ കരുതിയിരുന്നതിന്റെ ഇരട്ടിയാണ് ഇത്
Fox News കാണികള്‍ വാര്‍ത്തയൊന്നും കാണാത്തവരേക്കാളും ഏറ്റവും വിവരംകെട്ടവര്‍
Fairleigh Dickinson University നടത്തിയ സര്‍വ്വേയില്‍ വാര്‍ത്തയൊന്നും കാണാത്തവരേക്കാളും ഏറ്റവും വിവരംകെട്ടവര്‍ Fox News കാണികള്‍ ആണെന്ന് കണ്ടെത്തി. ഈജിപ്റ്റുകാര്‍ അവരുടെ ഏകാധിപതിയെ പുറത്തായിന്നും സിറിയല്‍ സമരം നടക്കുകയാണെന്നും ഉള്ള വിവരം അറിയുന്നതില്‍ Fox News കാണികള്‍ 18 സ്ഥാനവും 6 സ്ഥാനവും പിറകിലാണ്. “Fox News കാണുന്നത് ആളുകളെ ചോദ്യങ്ങള്‍ ചോദിക്കുന്നത് തടയുന്നു എന്നാണ് ഈ ഫലം കാണിക്കുന്നത്,” എന്ന് Fairleigh Dickinson ലെ political science Professor Dan Cassino പറയുന്നു.
[നമ്മുടെ നാട്ടിലും വിവരക്കേടിന്റെ പ്രചാരകരുടെ എണ്ണം ധാരാളമാണ്.]