വാര്‍ത്തകള്‍

മൂന്ന് ആറ്റത്തിന്റെ വലിപ്പതിലെ ട്രാന്‍സിസ്റ്റര്‍

സിലിക്കണിന്റെ പരിധികള്‍ മറികടന്നുകൊണ്ട് molybdenite ഉപയോഗിച്ച് Laboratory of Nanoscale Electronics and Structures (LANES) ചിപ്പ് നിര്‍മ്മിച്ചു. രണ്ട് നാനോ മീറ്ററില്‍ താഴെ കനമുള്ള സിലിക്കണ്‍ പാളികള്‍ നിമ്മിക്കുക സാധ്യമല്ലാത്ത കാര്യമാണ്. പാളികളില്‍ ഓക്സിഡൈസേഷന്‍ സംഭവിച്ച് വൈദ്യുത സ്വഭാവം മാറും എന്നതാണ് കാരണം. എന്നാല്‍ Molybdenite മൂന്ന് ആറ്റം വരെ കനത്തില്‍ നിര്‍മ്മിക്കാം. അതുപയോഗിച്ച് ഇപ്പോഴത്തേതില്‍ നിന്ന് മൂന്ന് മടങ്ങ് ചെറുതായ ചിപ്പുകള്‍ നിര്‍മ്മിക്കാം. ഈ അവസ്ഥയിലും പദാര്‍ത്ഥം സ്ഥിരമാണ്, നല്ല സംവഹനം നടത്തുകയും ചെയ്യുന്നു. MoS2 ട്രാന്‍സിസ്റ്റര്‍ കൂടുതല്‍ ദക്ഷതയുള്ളതാണ്.

ഫ്ലിന്റിന് അത്യാഹിത മാനേജര്‍

ഫ്ലിന്റ് (Flint)നഗരത്തിലെ സാമ്പത്തിക അത്യാഹിതം നേരിടാന്‍ മാനേജറെ മിഷിഗണ്‍ സര്‍ക്കാര്‍ നിയോഗിച്ചു. പഴയ മേയര്‍ Michael Brown നെയാണ് സാമ്പത്തിക മാനേജറായി ഗവര്‍ണര്‍ Rick Snyder നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാര്‍നിയോഗിക്കുന്ന മാനേജ്മന്റ് സംവിധാനം പ്രവര്‍ത്തിക്കുന്ന അഞ്ചാമത്തെ മുന്‍സിപ്പാലിറ്റിയാണ് ഫ്ലിന്റ്. [കഴുത ജനാധിപത്യം]

ആണവ മാലിന്യങ്ങളുടെ കടത്തലിനെതിരെ ജര്‍മ്മനിയില്‍ പ്രക്ഷോഭം

123 ടണ്‍ ആണവ മാലിന്യങ്ങള്‍ കടത്തുന്നതിനെതിരെ പതിനായിരക്കണക്കിന് ജര്‍മ്മന്‍കാര്‍ സമരം ചെയ്തു. 20,000 നും 40,000 നും ഇടക്ക് ആള്‍ക്കാര്‍ സമരത്തില്‍ പങ്കുകൊണ്ടു. 700 തീവണ്ടി പാതതടഞ്ഞു. Castor കടത്ത് എന്ന് വിളിക്കുന്ന കടത്തിനെതിരെ ഫ്രാന്‍സിലെ Valognes ലും സമരം നടന്നു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും അതിര്‍ത്തിയില്‍ ട്രയിന്‍ തടയപ്പെട്ടു. അവിടെ ജനം തീവണ്ടി പാതയില്‍ സ്വയം ബന്ധനസ്ഥരായി കിടന്നു.

ഒരു അഭിപ്രായം ഇടൂ