ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

ശരാശരി കെനിയക്കാരനായ പൗരന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 ന് തുല്യമായ ഉദ്‌വമനത്തിന്റെ അത്ര CO2 ഉദ്‌വമനം ജനുവരി 13, 2012 ഓടെ ശരാശരി ബ്രിട്ടീഷ് പൗരന്‍ കാരണമാകും.World Development Movement ന്റെ പഠനങ്ങളാണ് ഇത് പ്രസ്ഥാപിച്ചത്.

കെനിയയിലെ ശരാശരി CO2 ഉദ്‌വമനം 0.293 ടണ്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടണിലേത് 8.351 ടണ്‍ ആണ്. വളരെ കുറച്ച് ഉദ്‌വമനം നടത്തുന്നുള്ളുവെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്കരമായ ഫലങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങളിലെ ഏറ്റവും മോശം വരള്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം അവിടെ ഉണ്ടായത്.

ജനുവരി 2 ഓടെ ശരാശരി ബ്രിട്ടീഷുകാരന്‍ Chad ലേയോ Afghanistan ലേയോ ശരാശരി മനുഷ്യമന്‍ 2012 വരെ പുറത്തുവിടുന്ന CO2 ന് തുല്യം CO2 പുറത്തുവിട്ടു.

ഒരു ബംഗ്ലാദേശുകാരന്‍ ഒരു വര്‍ഷം മുഴുന്‍ പുറത്ത് വിടുന്ന CO2 ന് തുല്യം CO2 ജനുവരി 16 ഓടെ ശരാശരി ബ്രിട്ടീഷുകാരന്‍ പുറത്തുവിട്ടിട്ടുണ്ട്. ബംഗ്ലാദേശ് കൂടുതല്‍ കൊടുംകാറ്റും പേമാരിയും വെള്ളപ്പൊക്കവും നേരിടേണ്ടിവരും എന്ന് The Intergovernmental Panel on Climate Change പറയുന്നു.

മാര്‍ച്ച് 1 ഓടെ ശരാശരി ബ്രിട്ടീഷുകാരന്‍ ഇന്‍ഡ്യക്കാരന്‍ ഒരു വര്‍ഷം മൊത്തം പുറത്തുവിടുന്ന CO2 ന് തുല്യം CO2 പുറത്തുവുട്ടു. ഇന്‍ഡ്യയിലെ 70 കോടി ജനങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കും.

– source wdm.org.uk

ഒരു അഭിപ്രായം ഇടൂ