സാമ്പത്തിക ഇടപാടുകള്‍ക്ക് ഫ്രാന്‍സ് നികുതി ഈടാക്കുന്നു
ആഗസ്റ്റ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് 0.1% നികുതി ഈടാക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍കോസി പദ്ധതിയിടുന്നു. ഇതിനെതിരെ രാജ്യത്തെ സാമ്പത്തിക ശക്തികള്‍ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. “സാമ്പത്തിക രംഗത്തെ നിയന്ത്രണങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിന് ഒരു കാരണവും ഇല്ല. നിയന്ത്രണങ്ങളില്ലാത്തകാണ് നമ്മേ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.”
കുട്ടികളുടെ പാലില്‍ ആണവവികിരണ ശേഷിയുള്ള സീഷിയം
തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്നുള്ള ആണവവികിരണ ശേഷിയുള്ള സീഷിയം കുട്ടികളുടെ പാലുല്‍പ്പന്നങ്ങളില്‍ കണ്ടു. ദുരന്തം നടന്ന് 9 മാസം കഴിഞ്ഞിട്ടും ഭക്ഷ്യസുരക്ഷ ഭീഷണിയിലാണ്. കമ്പനി 400,000 ടിന്‍ പാല്‍ പൊടി തിരിച്ചെടുന്നു. കമ്പനിയുടെ ഓഹരിവില 10% ഇടിഞ്ഞു. ഫുകുഷിമ നിലയത്തില്‍ നിന്നും 320 കിലോമീറ്റര്‍ അകലെയാണ് കമ്പനിയുടെ ഫാക്റ്ററി. Meiji Step പാല്‍പ്പൊടിയുടെ ഒരു കിലോയില്‍ 30.8 becquerels of caesium എന്ന തോതിലാണ് വികിരണം. സര്‍ക്കാര്‍ പറഞ്ഞ നിലയില്‍ താഴെയാണ് ഈ വികിരണ തോതെങ്കിലും കമ്പനി പാല്‍പ്പൊടി തിരിച്ചെടുക്കുകയായിരുന്നു. കുറച്ച് കാലം മുമ്പ് ജപ്പാനില്‍ നിന്നുള്ള ഇറച്ചി കയറ്റുമതി നിരോധിച്ചിരുന്നു. അതിനുമുമ്പ് അരിയായിരുന്നു നിരോധിച്ചത്.
കാലാവസ്ഥാമാറ്റ അസമത്വം
ബ്രിട്ടണിലെ കാലാവസ്ഥാമാറ്റത്തിന്റെ സാമൂഹ്യ ഫലത്തെക്കുറിച്ച് Joseph Rowntree Foundation പഠനം നടത്തി. CO2 ഉദ്‌വമനം എവിടെ നിന്ന് വരുന്നു, കാലാവസ്ഥാമാറ്റത്താല്‍ ആരാണ് കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവരിക എന്നൊക്കെ അവര്‍ പഠിച്ചു. ബ്രിട്ടണിലെ സാമ്പത്തികമായി ഏറ്റവും മുകളിലുള്ള 10% ഏറ്റവും താഴെയുള്ള 10% ത്തിന്റെ ഇരട്ടി മലിനൂകരണമുണ്ടാക്കുന്നു. സ്വകാര്യ വാഹനങ്ങളില്‍ നിന്ന് നാലിരട്ടി മലിനീകരണവും വിമാനങ്ങളില്‍ നിന്ന് ആറിരട്ടി മലിനീകരണവും ഉണ്ടാവുന്നു.