2010 ലെ Deepwater Horizon എണ്ണ ചോര്‍ച്ച ശുദ്ധീകരിക്കാന്‍ ശ്രമിച്ച ജോലിക്കാരനായ August Walter നെ നവംബര്‍ 2011 ല്‍ BP പിരിച്ചുവിട്ടു. ശുദ്ധീകരണ പ്രവര്‍ത്തനങ്ങളിലെ ഒളിച്ചുകളില്‍ പുറത്തു പറഞ്ഞതിനാലാണ് തന്നെ പിരിച്ച് വിട്ടതെന്ന് Wilson പറയുന്നു. BP ക്കെതിരെ കോസിന് പോകുകയാണ് അദ്ദേഹം.
BP യും Coast Guard ഉം ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. ഒരു പദ്ധതി നേരത്തെ തന്നെ അവര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ BP അത് പിന്‍തുടര്‍ന്നില്ല. ശുദ്ധീകരണത്തില്‍ ആസൂത്രണം ചെയ്ത മുന്നേറ്റവും ഉണ്ടാക്കാനായില്ല. Wilson ഇത് ചൂണ്ടിക്കാട്ടി. പദ്ധതിതിക്കനുസൃതമായ ശുദ്ധീകരണ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചു. ഉടന്‍ തന്നെ കമ്പനി അദ്ദേഹത്തിന് അവധി നല്‍കി. പിന്നീട് പിരിച്ചുവിട്ടു.
BP യുടെ ഓഹരി വില കൂടാന്‍ വേണ്ടി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ പദ്ധതിക്കനുസരിച്ച് നീങ്ങുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കണമെന്ന് BP യുടെ VP of operations പറഞ്ഞതായി Walter അഭിപ്രായപ്പെട്ടു.
ഇത് Walter ടെ വശമാണ്. ലാഭത്തിന് വേണ്ടി എന്തും ചെയ്യുന്ന ഈ എണ്ണ ഭീമന്‍ ഇതും ചെയ്യുന് ഇതിനപ്പുറവും ചെയ്യും. പക്ഷേ ഇതുവരെ അവര്‍ ഔദ്യോഗികമായി ഇതിനോടി പ്രതികരിച്ചിട്ടില്ല.
– source grist.org