ഫുകുഷിമ ദുരന്തം മാധ്യമങ്ങളില്‍ നിന്ന് മാഞ്ഞ് പോയി. എന്നാല്‍ ആണവ മാലിന്യങ്ങള്‍ എങ്ങും പോകില്ല, അവിടെത്തന്നെയുണ്ട്. ഫുകുഷിമയില്‍ നിന്ന് 270.4 കിലോമീറ്റര്‍ അകലെയുള്ള Saitama sewage treatment plant ലേക്ക് ടണ്‍കണക്കിന് ആണവമാലിന്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആണവമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം ലഭിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ അവ വെള്ളം കയറാത്ത പായകൊണ്ട് മൂടി വെച്ചിരിക്കുകയാണ്. ഇത് കിലോമീറ്ററുകളോളം നീളം വരും.
ഡസന്‍കണക്കിനുള്ള sewage treatment plant കളില്‍ ഒന്നുമാത്രമാണ് Saitama. ഇതില്‍ “സുരക്ഷിതമായ” sewage ജപ്പാനിലെ കൃഷിക്കാര്‍ക്ക് വളമായി നല്‍കിക്കഴിഞ്ഞു.