ഹോമോ എവിടെ നിന്ന് വന്നു?

20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന Australopithecus sediba എന്ന മനുഷ്യന്റെ ബന്ധുവിന്റെ അവശിഷ്ടങ്ങള്‍ 2010 വസന്തകാലത്ത് തെക്കെ ആഫ്രിക്കയിലെ ജോഹനസ്ബര്‍ഗ്ഗില്‍ നിന്ന് കണ്ടെത്തി. എല്ലാ കാര്യത്തിലും അത് വലിയൊരു കണ്ടുപിടുത്തമായിരുന്നു. ഭംഗിയായി സംരക്ഷിക്കപ്പെട്ട ഒരു സ്ത്രീയുടേയും യുവാവിന്റേയും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍. കൂടുതല്‍ ആള്‍ക്കാരുടെ അസ്ഥികൂടങ്ങള്‍ തുടര്‍ന്ന് കണ്ടെത്താന്നാവുമെന്ന സൂചന ഇവ നല്‍കുന്നു. ചെറിയ തലച്ചോര്‍, നമ്മേ പോല ചെറിയ പല്ലുകള്‍ ഉള്‍പ്പടെ ആദിമ australopithecines (Lucy’s ilk) യുമായി ഇവര്‍ക്ക് നല്ല സാമ്യം ഉണ്ട്. ശരീരശാസ്‌ത്രപരമായ ഒത്തുവെക്കല്‍ പ്രകാരം ഈ ജീവിയെ ഹോമോയുടെ പൂര്‍വ്വികരായ ഒരു പുതിയ സ്പീഷീസായി ശാസ്ത്രജ്ഞര്‍ പരിഗണിച്ചു.

ഈ ഫോസിലുകളെക്കുറിച്ച് ഗവേഷകര്‍ രണ്ടമത്തെ കൂട്ടം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച് ഈ കഴിഞ്ഞ സെപ്റ്റംബറിലേക്ക് നമുക്ക് വേഗത്തിലെത്താം. ഇതില്‍ ഗവേഷകര്‍ A. sediba യുടെ ശരീരശാസ്‌ത്രം കൂടുതല്‍ ആഴത്തില്‍ വിശദമായി പരിശോധിക്കപ്പെട്ടു. അവയുടെ ചെറു തലച്ചോറില്‍ മനുഷ്യന്റേതുപോലുള്ള gray matter സാന്നിദ്ധ്യം കണ്ടെത്തി. അവയുടെ കൈകളില്‍ australopithecine ന്റെ പോലുള്ള gracile digits ഉണ്ടായിരുന്നു. മനുഷ്യന്റെ പോലുള്ള നീളമുള്ള തള്ളവിരല്‍ ഇവക്ക് സൂഷ്മതയോടെ പിടിക്കാന്‍ സൗകര്യം നല്‍കുന്നു.കാല്‍പാദങ്ങളില്‍ കുരങ്ങിന്റേതുപോലുള്ള ഉപ്പൂറ്റി എല്ലും മനുഷ്യന്റേതുപോലുള്ള കണങ്കാലും കണ്ടെത്തി. ഈ ലിസ്റ്റ് അങ്ങനെ നീണ്ടു പോകുന്നു.

മനുഷ്യന്റെ പരിണാമത്തില്‍ A. sediba തീപിടിപ്പിക്കുന്ന ചോദ്യമാണ് ഉയയര്‍ത്തുന്നത്: എവിടെ നിന്നാണ് Homo വരുന്നത്? Paleoanthropologists ക്ക് ധാരാളം australopithecine ഫോസിലുകളും അതിന് ശേഷമുള്ള Homo ഫോസിലുകളും കിട്ടിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ സ്പീഷീസിന്റെ തുടക്കത്തേക്കുറിച്ച് വ്യക്തമായ അറിവില്ല. A. sediba നമ്മുടെ ആദ്യ പൂര്‍വ്വികനാണോ? University of the Witwatersrand ലെ Lee Berger ഉം അദ്ദേഹത്തിന്റെ സംഘവും ശരിയാണെങ്കില്‍ നാം എങ്ങനെ മനുഷ്യനമായി എന്നതിന്റെ പല ധാരണകളും തിരുത്തേണ്ടിവരും.

– from blogs.scientificamerican.com

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s