കൊറിയയിലെ ആണവ നിലയം തന്ത്രപരമായി പിശക് മറച്ച് വെച്ചു

ഫെബ്രുവരിയില്‍ നടന്ന ഗൗരവമായ വൈദ്യുതി തകരാര്‍ തെക്കന്‍ കൊറിയയിലെ ഏറ്റവും പഴയ ആണവനിലയമായ Kori ആണവ നിലയത്തിലെ ഉദ്യോഗസ്ഥര്‍ തന്ത്രപരമായി മറച്ച് വെച്ചു. ഫെബ്രുവരി 9 ന് Kori-1 റിയാക്റ്ററിലെ വൈദ്യുതി പൂര്‍ണ്ണമായും 12 മിനിറ്റ് നേരത്തേക്ക് ഇല്ലാതെയായി. അത് നീണ്ടു നിന്നിരുന്നെങ്കില്‍ വലിയ പ്രശ്നമായി മാറിയേനെ.

Busan, Ulsan എന്നീ നഗരങ്ങള്‍ക്കടുത്താണ് ഈ ആണവനിലയം. ഈ സംഭവത്തെക്കുറിച്ച് രാജ്യത്തെ ആണവ സുരക്ഷാ വകുപ്പിനെ അറിയിക്കുന്നതില്‍ നിലയത്തിലെ ഉദ്യോഗസ്ഥര്‍ ഒരു മാസത്തിലധികം വൈകി. നിലയത്തിന്റെ തലവനാണ് ഈ വൈകിപ്പിക്കലിന്റെ പിന്നിലെന്ന് ആണവ സുരക്ഷാ വകുപ്പ് പറഞ്ഞു. അദ്ദേഹം അടുത്തു തന്നെ സര്‍ക്കാര്‍ കമ്പനിയായ Korea Hydro and Nuclear Power Co ന്റെ തലവനായി ചുമതല ഏല്‍ക്കാന്‍ പോകുന്ന വ്യക്തിയിയാണ്. സമയത്ത് അപകടം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ അദ്ദേഹത്തെ കമ്പനി പിരിച്ചുവിട്ടു.

പുറമേ നിന്നുള്ള വൈദ്യുതി ഇല്ലാതാകുകയും, അത്യാഹിത ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്താകാതിരിക്കുകയും ചെയ്തു എന്നാണ് അന്വേഷണത്തില്‍ കണ്ടത്. അങ്ങനെ 12 മിനിറ്റ് നേരം വൈദ്യുതി ലഭിച്ചില്ല.

ഇത്തരം സംഭവങ്ങള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിയമം. മുന്‍സിപ്പിലിറ്റികള്‍ക്കും തദ്ദേശവാസികള്‍ക്കും മുന്നറീപ്പ് നല്‍കണം. കമ്മീഷന്‍ നിലയത്തിന്റെ തലവനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും എതിരായി നിയമ നടപടിക്ക് ശ്രമിക്കുന്നു. ഈ വിവരം പുറത്തായത് യാദൃശ്ഛികമായാണ്. ഒരു പ്രാദേശിക ഹോട്ടലില്‍ നടന്ന സംഭാഷണത്തില്‍ നിന്ന് Busan ല്‍ നിന്നുള്ള പാര്‍ലമെന്റ് അഗം ഇതിനെക്കുറിച്ച് അറിയുകയേയും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയുമാണ് ഉണ്ടായത്.

ജപ്പാനിലെ ആണവ ദുരന്തത്തിന് ശേഷം ആണവ സുരക്ഷാ വകുപ്പിനെ കൊറിയ ഒരു സ്വതന്ത്ര സംഘമായി മാറ്റം വരുത്തിയിരുന്നു. Kori നിലയത്തിലെ പിശക് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ അതിന്റെ വിശ്വാസ്യത ഇതോടെ ഇല്ലാതായിരിക്കുകയാണ്.

– സ്രോതസ്സ് ajw.asahi.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )