ചെമ്മീന്‍ കൃഷിയുടെ കാര്‍ബണ്‍ കാല്‍പ്പാട്

ഏഷ്യയിലെ ചെമ്മീന്‍ കൃഷിയുടെ രീതികള്‍ ദുര്‍ബലമായ പരിസ്ഥിതിയെ നശിപ്പിക്കുന്ന തരത്തിലായതിനാല്‍ ഒരു സാധാരണ ചെമ്മീന്‍ കറി ഓര്‍ഡര്‍ ചെയ്യുന്നത് വലിയ പരിസ്ഥിതി നാശത്തിന് ഉത്തരവാദിയാണെന്ന് ജീവശാസ്ത്രജ്ഞര്‍ പറയുന്നു.

വനനശീകരണത്തിന്റേയും ആവസവ്യവസ്ഥയുടേയും നാശത്തിന്റെ സാമ്പത്തിക വില അളക്കുന്നതിന് Oregon State University യിലെ ജീവശാസ്ത്രജ്ഞന്‍ J. Boone Kauffman ചെമ്മീന്‍ കൃഷിയുടെ യഥാര്‍ത്ഥ വില കണ്ടെത്താന്‍ ശ്രമിച്ചു. ലോകം മൊത്തം കഴിക്കുന്ന ചെമ്മീന്റെ പകുതി വരുന്നത് ഏഷ്യയില്‍ നിന്നാണ്. ഒരിക്കല്‍ കണ്ടല്‍ കാടുകള്‍ നിന്നിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ചെമ്മീന്‍ പാടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതി ദോഷമുണ്ടാക്കുന്ന ഈ പാടങ്ങള്‍ ദക്ഷത കുറഞ്ഞവയുമാണ്.

കണക്കുകള്‍ നമ്മേ അതിശയിപ്പിക്കും. അഞ്ച് ചതുരശ്ര മൈല്‍ സ്ഥലത്തെ കണ്ടല്‍ കാട് നശിപ്പിച്ച് ഒരു ചെമ്മീന്‍ പാടമുണ്ടാക്കിയില്‍ അവിടെ നിന്ന് വെറും ഒരു കിലോക്കടുത്ത് (900 ഗ്രാം)ചെമ്മീന്‍ മാത്രമാണ് ലഭിക്കുക. പത്ത് വര്‍ഷം കൊണ്ട് ആ സ്ഥലം നശിക്കും. അടുത്ത നാല്‍പ്പത് വര്‍ഷം ഉപയോഗശൂന്യമാകും. കന്നുകാലി വളര്‍ത്തല്‍ കാരണമുണ്ടാകുന്ന വനനശീകരണം ഇതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടതാണ്.

ഈ ഭൂമി ഉപയോഗം കൊണ്ട് ചെമ്മീന്‍ കൃഷി ഉണ്ടാക്കുന്ന കാര്‍ബണ്‍ കാല്‍പ്പാട് ഇറച്ചിക്കായി കന്നുകാലികളെ വളര്‍ത്തുന്നതിന്റെ പത്തിരട്ടിയാണ് എന്ന് AFP യോട് Kauffman പറഞ്ഞു.

100 ഗ്രാം ചെമ്മീന്‍ 196.2 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനത്തിന് കാരണമാകുന്നു.

— സ്രോതസ്സ് treehugger.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )